Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ചെറുപ്പത്തിലേ മുടി നരയ്ക്കുന്നോ, കാരണം?
മുടി നരയ്ക്കുന്നത് പ്രായമേറുന്തോറുമുളള ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇതില്‍ അസ്വഭാവികമായി ഒന്നുമില്ലതാനും.
എന്നാല്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നത് പലരുടേയും പ്രശ്നമാണ്.
ഇതിന് ജീവിതരീതകളുള്പ്പെടെയുള്ള വിവിധ കാരണങ്ങളുണ്ടാകാം.
ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതിനുള്ള ചില പ്രധാന കാരണങ്ങളെക്കുറിച്ചറിയൂ,

തൈറോയ്ഡ് പ്രശ്നങ്ങള്‍
തൈറോയ്ഡ് പ്രശ്നങ്ങള്‍ മുടി പെട്ടെന്നു നരയ്ക്കുന്നതിനുള്ള ഒരു കാരണമാണ്. ഇത് മെലാനില്‍ ഉല്പാദനത്തെ ബാധിയ്ക്കുന്നതാണ് കാരണം. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള് ഇതിന് കാരണമാകും.

വൈറ്റമിന്‍ ബി12
വൈറ്റമിന്‍ ബി12ന്റെ കുറവ് മുടി നരയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. വൈറ്റമിന്‍ ബി 12, സിങ്ക, കോപ്പര്‍ തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്.

പാരമ്പര്യം
പാരമ്പര്യം മുടി പെട്ടെന്നു നരയ്ക്കുന്നിനുള്ള ഒരു പ്രധാന കാരണമാണ്.

വൈറ്റമിന്‍ സി, ഇ
വൈറ്റമിന്‍ സി, ഇ എന്നിവ മെലാനിന്‍ ഉല്പാദനത്തിന് പ്രധാനമാണ്. ഇവയുടെ കുറവും മുടി നരയ്ക്കാന്‍ കാരണമാകും.

പുകവലി
പുകവലി മുടി പെട്ടെന്നു നരയ്ക്കാനുള്ള മറ്റൊരു കാരണമാണ്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍
ഹോര്‍മോണ്‍ മാറ്റങ്ങള്‍, പ്രത്യേകിച്ച് ഗര്‍ഭകാലത്ത് മുടി നരയ്ക്കാന്‍ കാരണമാകും.

മെനോപോസ്
മെനോപോസ് അഥവാ ആര്‍ത്തവവിരാമം പെട്ടെന്നു സംഭവിയ്ക്കുന്നതും മുടി നരയ്ക്കുള്ള ഒരു കാരണമാണ്.

ഫോളിക് ആസിഡ്
ഫോളിക് ആസിഡ് കുറവ് മുടി നരയ്ക്കാനുള്ള മറ്റൊരു കാരണമാണ്.

കളര്‍. ഡൈ
മുടിയില്‍ കളര്‍. ഡൈ, ഇത്തരത്തിലുള്ള കൃത്രിമ ഉല്പന്നങ്ങള് എന്നിവയുപയോഗിയ്ക്കുന്നതും മുടി നരയ്ക്കാന്‍ കാരണമാകും.

വെള്ളം
തലയിലൊഴിയ്ക്കുന്ന വെള്ളം നല്ലതല്ലെങ്കിലും പെട്ടെന്നു മുടി നരയ്ക്കാം. പ്രത്യേകിച്ച് കട്ടി കൂടിയ വെള്ളം, ക്ലോറിന്‍ വെള്ളം എന്നിവ.

ഡ്രയര്‍
ഡ്രയര്‍ ഉപയോഗം, ഇലക്ട്രോണിക് മെഷീനുകളുടെ ഉപയോഗം എന്നിവയും മുടി നരപ്പിയ്ക്കും.

ഡയറ്റ്
ഡയറ്റ് മുടി നരയ്ക്കാനുള്ള ഒരു കാരണമാണ്. ഡയറ്റെങ്കിലും മുടിയ്ക്കും ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നുറപ്പു വരുത്തണം.

ജങ്ക് ഫുഡ്
ജങ്ക് ഫുഡ് മെലാനില്‍ ഉല്പാദനത്തെ ബാധിയ്ക്കും. മുടി പെട്ടെന്നു നരയ്ക്കാന്‍ ഇട വരുത്തും.

സ്ട്രെസ്, ടെന്‍ഷന്‍
സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയെല്ലാം മുടി നരയ്ക്കുള്ള പ്രധാന കാരണങ്ങളാണ്.നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം



Click it and Unblock the Notifications