Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടി തഴച്ചു വളരും, ഉരുളക്കിഴങ്ങ് ഇങ്ങനെ
മുടി വളര്‍ച്ചയ്ക്കു സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ഏറെയുണ്ട്. ഉരുളക്കിഴങ്ങ് ഇതില്‍ ഒന്നാണ്.
ഉരുളക്കിഴങ്ങിന്റെ ജ്യൂസ് പലതരത്തിലും മുടി വളരാന്‍ സഹായിക്കും. ഇതല്ലാതെയും പല വിധത്തിലും ഉരുളക്കിഴങ്ങ് ജ്യൂസ് മുടിയെ സഹായിക്കും.
ഏതെല്ലാം വിധത്തിലാണ് ഉരുളക്കിഴങ്ങ് ജ്യൂസ് മുടിവളരാന്‍ സഹായിക്കുന്നതെന്നു നോക്കൂ,

മുടിയും ഉരുളക്കിഴങ്ങ് ജ്യൂസും തമ്മില്‍....
മുടിയ്ക്ക് കട്ടി കുറവെങ്കില്‍ ഉരുളക്കിഴങ്ങ് ജ്യൂസ് പുരട്ടുന്നത് ഗുണം ചെയ്യും. ഇത് തലയോടിലും മുടിയിലും പുരട്ടി പിടിപ്പിച്ച ശേഷം ചെറുചൂടുവെള്ളം കൊണ്ട് കഴുകാം.

മുടിയും ഉരുളക്കിഴങ്ങ് ജ്യൂസും തമ്മില്‍....
മുടി സ്വാഭാവികമായി ബ്ലീച്ച് ചെയ്യാനുളള ഒരു വഴിയാണ് ഉരുളക്കിഴങ്ങ് ജ്യൂസ് മുടിയില്‍ പുരട്ടുന്നത്. 100 എംഎല് ഉരുളക്കിഴങ്ങ് ജ്യൂസ്, 50 എംഎല് തക്കാളി ജ്യൂസ് എന്നിവ കലര്ത്ിത മുടിയില്‍ പുരട്ടാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

മുടിയും ഉരുളക്കിഴങ്ങ് ജ്യൂസും തമ്മില്‍....
മുടികൊഴിച്ചില്‍ തടയാനും ഉരുളക്കിഴങ്ങ് ജ്യൂസ് നല്ലതാണ്. 50 എംഎല് ഉരുളക്കിഴങ്ങ് ജ്യൂസ്, 10 എംഎല് വെളിച്ചെണ്ണ, 5 എംഎല് ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തലയോടില്‍ പുരട്ടാം. ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ തലയില്‍ പൊതിഞ്ഞു വയ്ക്കുക. കാല് മണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളം കൊണ്ട് മുടി കഴുകാം.

മുടിയും ഉരുളക്കിഴങ്ങ് ജ്യൂസും തമ്മില്‍....
മുടിനര ഒഴിവാക്കാനുള്ള ഒരു വഴിയാണിത്. മുടിയില്‍ ഉരുളക്കിഴങ്ങു ജ്യൂസ് പുരട്ടാം.

മുടിയും ഉരുളക്കിഴങ്ങ് ജ്യൂസും തമ്മില്‍....
വരണ്ട മുടിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. 50 എംഎല് ഉരുളക്കിഴങ്ങ് ജ്യൂസില്‍ 9 എംഎല് കറ്റാര്‍ വാഴ ജ്യൂസ് കലര്‍ത്തുക. ഇത് തലയില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മുടിയും ഉരുളക്കിഴങ്ങ് ജ്യൂസും തമ്മില്‍....
ഉരുളക്കിഴങ്ങു ജ്യൂസ്, കഞ്ഞിവെള്ളം എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് മുടിയിലെ എണ്ണമയം മാറ്റാന്‍ സഹായിക്കും.

മുടിയും ഉരുളക്കിഴങ്ങ് ജ്യൂസും തമ്മില്‍....
രണ്ടു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ് എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടാനുള്ള നാച്വറല്‍ ജെല്ലുണ്ടാക്കാം.



Click it and Unblock the Notifications
