Latest Updates
-
സാവൻ ശിവരാത്രി: വീട്ടിൽ പൂജ ചെയ്യുമ്പോൾ ഈ വാസ്തു നിയമങ്ങൾ പാലിച്ചാൽ ഐശ്വര്യം കൂടും -
കാമിക ഏകാദശി: വീട്ടിൽ തുളസി നടുമ്പോൾ ഈ വാസ്തു നിയമങ്ങൾ തെറ്റിക്കരുത്, ഐശ്വര്യം വരും -
രോഹിണി വ്രതം: വീട്ടിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും! -
മഴക്കാലത്ത് പൂച്ചകളെ ലാളിക്കുമ്പോൾ സൂക്ഷിക്കണം; ചർമ്മരോഗങ്ങൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്; ഇന്ന് രാത്രി ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും -
2026 ഓഗസ്റ്റ് 8: കരിയറിൽ വൻ മാറ്റം; അപൂർവ്വ ഗ്രഹയോഗങ്ങൾ തെളിയുന്ന ഈ ദിനത്തിലെ ശുഭമുഹൂർത്തങ്ങൾ ഇതാ -
2026 ഓഗസ്റ്റ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ഓഗസ്റ്റ് 8 നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് ധനയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ശ്രാവണ തിങ്കളാഴ്ച: ശിവന്റെ അനുഗ്രഹം തേടി വ്രതമെടുക്കാം, പൂജാ സമയവും പ്രധാന നിർദേശങ്ങളും ഇതാ
വെളുത്ത മുടി കറുപ്പിക്കാം...
മുടികൊഴിച്ചലിനുള്ള ഒന്നാന്തരം ഉപാധിയാണ് ഉള്ളി എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മുടിക്ക് മറ്റ് ഗുണങ്ങളും ഉള്ളി നല്‍കും. വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളിക്ക് സാധിക്കും എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? എന്നാല്‍ വിശ്വസിച്ചേ പറ്റൂ. ഉള്ളിയുടെ മണം പലര്‍ക്കും അസഹ്യമാണെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണെന്ന് അറിയുക.
ഉള്ളി കൊണ്ടുള്ള ജ്യൂസുകളാണ് വെളുത്ത മുടി കറുപ്പിക്കാന്‍ ഉപയോഗിക്കാവുന്നത്. പലര്‍ക്കും മുടി പെട്ടെന്നും വെളുത്തുപോകും, പിന്നെ കറുപ്പിക്കാനുള്ള തന്ത്രപാടാണ്. മുടി കറുപ്പിക്കാനുള്ള പല ഹെയര്‍ ക്രീമുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരം കെമിക്കല്‍ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതിലും ഉത്തമമല്ലേ പ്രകൃതിദത്ത വഴികള്‍ ഉപയോഗിക്കുന്നത്.
നൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത്തരം ഔഷധ ചികിത്സകള്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മുടിക്ക് നല്ല കട്ടി കിട്ടാനും വെളുത്ത മുടി കറുപ്പാക്കാനും ഉള്ളിക്ക് സാധിക്കും. ഇവിടെ ഉള്ളി ഉള്ളപ്പോള്‍ വെളുത്ത മുടിയെ കുറിച്ച് നിങ്ങള്‍ എന്തിന് ടെന്‍ഷനടിക്കണം....

ഉള്ളിയില്‍ ഗുണങ്ങള്‍ പലത്
നിങ്ങളുടെ മുടി കൊഴിച്ചലിന് ഒന്നാന്തരം ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില കൂട്ടുകള്‍ നല്ല മുടി നിങ്ങള്‍ക്ക് നല്‍കും. വൈറ്റമിന്‍ സി, മെഗ്നീഷ്യം, പൊട്ടാസിയം, ജെര്‍മേനിയം, സള്‍ഫര്‍ എന്നീ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഉള്ളി നിങ്ങളുടെ മുടിയിലെ അഴുക്കിനെയും നീക്കം ചെയ്യും.

മിനറല്‍സ്
സള്‍ഫര്‍ എന്ന മിനറല്‍സ് ധാരാളം അടങ്ങിയ ഉള്ളി എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് നന്നായി മുടി വളരാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിനും നഖത്തിനും നല്ലതാണ്. ഉള്ളി തലയോട്ടിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ മുടി വരാന്‍ സഹായിക്കും. മുടി കൊഴിച്ചലിന് കാരണമാകുന്ന ഡിടിഎച്ച് ഹോര്‍മോണിനെ തടഞ്ഞു നിര്‍ത്താനും ഉള്ളി മരുന്ന് സഹായിക്കും.

വെളുത്ത മുടി കറുപ്പിക്കാം
വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളി ജ്യൂസ് ഉണ്ടാക്കാം. ഉള്ളിയുടെ തൊലി ചെറുതായി മുറിച്ചെടുത്തത് അര കപ്പ് എടുക്കുക. എന്നിട്ട് ജ്യൂസാക്കാം. ഇതില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. ഈ ജ്യൂസ് ദിവസവും നിങ്ങളുടെ തലയോട്ടില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വെക്കുക. എന്നിട്ട് കഴുകി കളയാം.

ഉള്ളിയും തേനും
അര കപ്പ് ഉള്ളി ജ്യൂസും തേനും ചേര്‍ത്ത് മുടിയില്‍ തേക്കാം. ദിവസവും ഇത് ചെയ്തു നോക്കൂ വ്യത്യാസം കാണാം.

താരന് അകറ്റാം
താരന് അത്യുത്തമ പരിഹാരമാര്‍ഗമാണ് ഉള്ളി. കുളിക്കുന്നതിനുമുന്പ് അര മണിക്കൂര്‍ ഉള്ളി ജ്യൂസ് തലയില്‍ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഷാമ്പൂ ഇട്ട് കഴുകി കളയാം. ഇത് താരനെ നീക്കം ചെയ്യും.

ഉള്ളിയും ഉലുവയും
ഒരു കന്ഡീഷണര് ഉണ്ടാക്കിയെടുക്കാം. ഉള്ളിയും ഉലുവ പേസ്റ്റും ചേര്‍ത്ത് മിശ്രിതം ആക്കാം. ഇത് നിങ്ങളുടെ തലയില്‍ തേക്കൂ. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.

മുടികൊഴിച്ചല്‍ തടയാം
ഉള്ളി ജ്യൂസ് ഉണ്ടാക്കിവെക്കുക. മുടിയില്‍ ആദ്യം ഓയില്‍ കൊണ്ട് മസാജ് ചെയ്യുക. എന്നിട്ട് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ മുടിയില്‍ കെട്ടിവയ്ക്കുക. അല്പം കഴിഞ്ഞ് ടവല്‍ മാറ്റി സവാളയുടെ നീര് മുടിയില്‍ പുരട്ടാം. ഇത് മുടി കൊഴിച്ചലിന് നല്ലതാണ്.



Click it and Unblock the Notifications