Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഹെര്‍ബല്‍ ഷാംപൂ തയ്യാറാക്കാം..
മുഖം എത്ര ഭംഗിയാക്കിയാലും തലമുടിക്കുവേണ്ട സംരക്ഷണം നല്‍കിയില്ലെങ്കില്‍ നമ്മുടെ പാതി സൗന്ദര്യം ഇല്ലാതാകും. മുടിയുടെ കാര്യത്തില്‍ പാരമ്പര്യ ഘടകങ്ങളും ആരോഗ്യവും പ്രധാനപ്പെട്ടതാണ്. നീണ്ടതും ഇടതൂര്‍ന്നതും അഴകുള്ളതും തിളക്കമുളളതുമായ മുടി ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവര്‍ ഉണ്ടായിരിക്കില്ല.

തലമുടി നമ്മുടെ ശരീരത്തിന്റെ കീരിടമാണ്. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടി നന്നാക്കിയെടുക്കാം. മുടിയുടെ തിളക്കത്തിനും ഭംഗിക്കും എല്ലാവരും ഷാംപൂകള്‍ ഉപയോഗിക്കുന്നു. വിപണിയില്‍ വ്യത്യസ്ത ഷാംപൂകള്‍ സുലഭമാണ്. എന്നാല്‍ ഷാംപൂകളുടെ അമിത ഉപയോഗം മുടിക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കും. മുടി പൊട്ടിപ്പോകാനും, മുടികൊഴിച്ചിലിനും, താരനും ഷാംപൂ സാധ്യതയുണ്ടാക്കും.
ചര്‍മ്മത്തിന് ചില ഐസ്ക്യൂബുകള്‍
എന്നാല്‍ ഇതോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുതന്നെ ഹെര്‍ബല്‍ ഷാംപൂകള്‍ ഉണ്ടാക്കിയെടുക്കാം. ഇത് നിങ്ങളുടെ മുടിക്ക് മികച്ച ഷാംപൂ ആയിരിക്കും. തയ്യാറാക്കുന്ന വിധം നോക്കാം..
ഹെര്‍ബല്‍ ഷാംപൂ
ചെമ്പരത്തിയില, മൈലാഞ്ചിയില, കറിവേപ്പില, ഉലുവ രണ്ട് സ്പൂണ്‍, പച്ചനെല്ലിക്ക രണ്ടെണ്ണം, തൈര് രണ്ട് സ്പൂണ്‍ എന്നിവ ഉപയോഗിച്ച് ഷാംപൂ ഉണ്ടാക്കാം. ഇതൊക്കെ കൂട്ടിയോജിപ്പിച്ച് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങളുടെ തലയില്‍ തേച്ച് പിടിപ്പിക്കുക. ഷാംപൂ പോലെ പ്രവര്‍ത്തിക്കുന്നതിനൊപ്പം മുടി വളരുന്നതിനും ഇത് സഹായിക്കും.

ഹെര്‍ബല്‍ ഷാംപൂ
കടലമാവ്, ചന്ദനപ്പൊടി, വേപ്പില ഉണക്കിപ്പൊടിച്ചത്, ചീവയ്ക്കാപ്പൊടി എന്നിവ ഉപയോഗിച്ച് ഷാംപൂ ഉണ്ടാക്കിനോക്കാം. പൊടികള്‍ നന്നായി യോജിപ്പിച്ചതിനുശേഷം പാത്രത്തില്‍ എടുത്തുവെക്കാം. ആവശ്യമുള്ള സമയത്ത് ഈ പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റാക്കി തലയില്‍ തേച്ച് കുളിക്കുക.
ഹെര്‍ബല്‍ ഷാംപൂ
തലമുടിക്ക് പ്രകൃതിദത്തമായ ഒരു ഷാംപൂവാണ് നാട്ടിന്‍പുറങ്ങളില്‍ കാണാറുള്ള ഉറുവഞ്ചിക അഥവാ ഉറുഞ്ചിക്ക. ഇത് വെള്ളത്തില്‍ കലക്കി പതച്ച് തലയില്‍ ഉപയോഗിച്ചാല്‍ മുടിക്ക് നല്ലതാണ്.



Click it and Unblock the Notifications
