Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഹെയര് സെറം പുരട്ടുന്നതു ഗുണകരമോ?
വരണ്ട മുടിയാണെങ്കിലും കണ്ടീഷണര് ഉപയോഗിക്കാന് താല്പര്യമില്ലാത്തവരാണോ നിങ്ങള്. എങ്കില് സെറം ആണ് നിങ്ങള്ക്ക് ഏറ്റവും ഉചിതം. ഹെയര് സെറം ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങള് ഇതാ
തിളക്കം നല്കും
മുടിക്ക് വളരെ പെട്ടെന്ന് തിളക്കം നല്കും. മുടിയിഴകളിലെ കുടുക്കുകള് നീക്കം ചെയ്യുന്നതിന് പുറമെ സെറം മങ്ങിയ മുയിഴകള്ക്ക് വളരെ പെട്ടെന്ന് തിളക്കം നല്കുകയും ചെയ്യും.

മുടി ഒതുക്കും
പാറിപറക്കുന്ന മുടിയിഴകള് വളരെ പെട്ടന്ന് മൃദുലവും ഒതുക്കമുള്ളതുമാക്കും.
മുടിക്ക് സംരക്ഷണം
ചില സെറം മുടിയെ അള്ട്രാവയലറ്റ് രശ്മികളില് നിന്നും സംരക്ഷിക്കും. തുടര്ച്ചയായി സൂര്യപ്രകാശം ഏല്ക്കുന്നത് മുടിക്ക് നാശം ഉണ്ടാക്കും. അതിനാല് ഇത്തരം സെറം മുടിയെ സൂര്യപ്രകാശം മൂലമുണ്ടാകുന്ന നാശങ്ങളില് നിന്നും സംരക്ഷിക്കും.
മുടി അലങ്കരിക്കാന് സഹായിക്കും
മുടി അലങ്കിരിക്കുന്നതിന് മുമ്പായി ചീകുന്നതിന് പ്രയാസമാണെങ്കില് നാണയത്തിന്റെ വലുപ്പത്തില് സെറം എടുത്ത് മുടിയിഴകളില് പുരട്ടുക.
മുടി കൊഴിച്ചില് കുറയ്ക്കും
നല്ല ഹെയര് സെറത്തില് വിറ്റാമിന് ഇ അടങ്ങിയിരിക്കും ഇത് മുടിയെ ആരോഗ്യമുള്ളതാക്കുകയും മുടികൊഴിച്ചില് തടയുകയും ചെയ്യും.



Click it and Unblock the Notifications
