Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മുടിയുടെ തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിയ്ക്കാം
മുടിയുടെ വരള്‍ച്ച മാറ്റാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ സ്വയം തയ്യാറാക്കിയ നാച്ചുറല്‍ ഹെയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാം. നിരവധി കെമിക്കല്‍ കണ്ടീഷണറുകളും ഷാംപൂകളും ദീര്‍ഘകാല ഉപയോഗം വഴി മുടി കൊഴിയാനും കട്ടി കുറയാനും ഇടയാക്കുന്നവയാണ്.
നമ്മള് പതിവായി ഒരു ഉത്പന്നം ഏറെക്കാലത്തേക്ക് ഉപയോഗിക്കുകയാണെങ്കില്‍ അത് പ്രകൃതിദത്തവും, മുടിയിഴകള്‍ക്കും വേരിനും തകരാറുണ്ടാക്കാത്തതുമായിരിക്കണം. ഇക്കാരണങ്ങളാല്‍ വീട്ടില്‍ തന്നെ ഹെയര്‍ കണ്ടീഷണര്‍ നിര്‍മ്മിക്കുന്നതാണ് നല്ലത്. അത് എങ്ങനെ ചെയ്യാമെന്ന് അറിഞ്ഞിരിക്കുക.

ഉള്ളിയും വെളുത്തുള്ളിയും
സള്‍ഫറിന് കൊലാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിവുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഉള്ളിയും വെളുത്തുള്ളിയും സള്‍ഫറിന്റെ മികച്ച സ്രോതസ്സുകളാണ്. ഇക്കാരണത്താലാണ് കാലങ്ങളായി ഇവയെ ഹെയര്‍ കണ്ടീഷണറുകളായി ഉപയോഗിച്ച് വരുന്നത്. ഉള്ളിയുടെ നീര് തലയോട്ടിയില്‍ തേയ്ക്കുക. 15 മിനുട്ടിന് ശേഷം കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. നന്നായി അരിഞ്ഞ വെളുത്തുള്ളി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് അഞ്ച് മിനുട്ട് തിളപ്പിക്കുക. ഇത് തണുത്ത ശേഷം ഉപയോഗിക്കാം.

തേങ്ങാപ്പാല്‍
മുടിയുടെ വരള്‍ച്ച മാറ്റാന്‍ മികച്ചതാണ് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ഫലപ്രദമായ കണ്ടീഷണറായ തേങ്ങാപ്പാല്‍. തേങ്ങയിലെ വിവധ ഘടകങ്ങള്‍ മുടിയെ പ്രകൃതിദത്തമായി കണ്ടീഷന്‍ ചെയ്യുകയും മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മൈലാഞ്ചിയും കടുകെണ്ണയും
വരണ്ട മുടിക്ക് ഏറെ അനുയോജ്യമായ വീട്ടില്‍ നിര്‍മ്മിക്കാവുന്ന കണ്ടീഷണറാണ് ഇത്. മുടിക്ക് കരുത്ത് നല്‍കാനും നിറം നിലനിര്‍ത്താനും ഇത് സഹായിക്കും. മൈലാഞ്ചി കടുകെണ്ണ അല്ലെങ്കില്‍ ഒളിവ് ഓയിലുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമാകും.

നെല്ലിക്ക
വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നെല്ലിക്ക മുടികൊഴിച്ചിലിന് ഫലപ്രദമാണ്. ഇത് മുടിക്ക് മൃദുത്വവും തിളക്കവും നല്‍കും. നെല്ലിക്ക അരച്ച് നാരങ്ങ നീരുമായി ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക.

മുട്ടയും ഒലിവ് ഓയിലും
മുട്ട വെള്ള ഒലിവ് ഓയിലുമായി ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുക. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

ചെമ്പരത്തി
ഏതാനും ചെമ്പരത്തിപ്പൂവ് അരച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുടിയില്‍ തേച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.



Click it and Unblock the Notifications
