Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയഴകിന് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ്
സ്ത്രീയുടെ വ്യക്തിത്വത്തിലും സൗന്ദര്യത്തിലും ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് തലമുടി. ഫാഷനുകള്‍ എത്രത്തോളം വേഗത്തില്‍ മാറിയാലും എല്ലാ സ്ത്രീകളും ഇടതൂര്‍ന്ന നീളമുള്ള തലമുടി ഇഷ്ടപ്പെടുന്നവരാണ്. ഇത് ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ സൗന്ദര്യ ചികിത്സകളുടെയും കെമിക്കല്‍ ഹെയര്‍ ട്രീറ്റ്മെന്റുകളുടെയും പരസ്യങ്ങളുടെ മാസ്മരികതയില്‍ വീണു പോകാന്‍ സാധ്യത ഏറെയാണ്.
എന്നാല്‍ തലമുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നത് അത്ര വിഷമം പിടിച്ച കാര്യമല്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് കേശസംരക്ഷണത്തില്‍ അത്ഭുതങ്ങള്‍ കാണിക്കും.
സാധാരണ ഓയില്‍ മസാജുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോട്ട് ഓയില്‍ മസാജിന് ഏറെ ഗുണങ്ങളുണ്ട്. ഓയിലിന്റെ ചെറിയ ചൂടും, തലയോട്ടിയിലെ ഫലപ്രദമായ മസാജുമാണ് ഇതിന് സഹായിക്കുന്നത്. ഇത് സംബന്ധിച്ച ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

1. നനവ് നിലനിര്‍ത്തുന്നു
ചര്‍മ്മത്തിലേക്ക് ആഴത്തില്‍ കടക്കുമെന്നതിനാല്‍ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് വളരെ ഫലപ്രദമാണ്. ഇത് തലയോട്ടിയിലെ നനവ് നിലനിര്‍ത്തും. ഇതിന്റെ ഫലമായി തലമുടിയുടെ മോയ്സ്ചര്‍ സന്തുലനാവസ്ഥ സംരക്ഷിക്കുകയും മുടി മിനുസവും മൃദുലവുമാക്കി നിലനിര്‍ത്തുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ആരോഗ്യകരമായ തലമുടിക്ക് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് നടത്തേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

2. മുടിവളര്‍ച്ച
തലയോട്ടിയില്‍ തേയ്ക്കുന്ന എണ്ണയുടെ ചെറിയ ചൂടും സൗമ്യമായ മസാജും രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇത് മുടി വളര്‍ച്ച ശക്തിപ്പെടുത്തുകയും കട്ടിയും നീളവുമുള്ള മുടി സാധ്യമാക്കുകയും ചെയ്യും.

3. തലയോട്ടിയിലെ വരള്‍ച്ച മാറ്റാം
താരനും മുടികൊഴിച്ചിലിനുമുള്ള പ്രധാന കാരണമാണ് തലയോട്ടിയിലെ വരള്‍ച്ച. സാധാരണ ഓയില്‍ മസാജുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് ഓയില്‍ കഴുകി കളഞ്ഞ ശേഷവും തലയോട്ടില്‍ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇതിന്റെ പ്രാധാന്യം കൂടുതലാണ്.

4. മുടി കൊഴിച്ചില്‍ തടയാം
ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ് വഴി മുടിയിഴകള്‍ വരണ്ട് പോകുന്നത് തടയാം. ഓയിലിന്റെ ചെറിയ ചൂട് അതിനെ മുടിയിഴയിലേക്ക് ആഗിരണം ചെയ്യാനും കൂടുതല്‍ നനവ് ലഭിക്കാനും സഹായിക്കും. ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റിന്റെ ഒരു പ്രധാന നേട്ടമാണിത്.

5. മുടിയിഴകള്‍ക്ക് കരുത്ത്
ചൂടുള്ള ഓയില്‍ മുടിയിഴകള്‍ തുറക്കാന്‍ സഹായിക്കും. എണ്ണ മുടിയിഴകളിലേക്ക് കടക്കാനും ഉണര്‍വ്വ് നല്‍കാനും ഇത് സഹായിക്കും. സാധാരണ ഓയില്‍ മസാജ് ഇത്രത്തോളം ഫലപ്രദമാകില്ല.

6. താരന് അകറ്റാം
സാധാരണ ഓയില്‍ മസാജ് താരനും, എണ്ണയുടെ അംശങ്ങളും മുടിയില്‍ അവശേഷിപ്പിക്കുമ്പോള്‍ ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റും മസാജും താരനകറ്റാന്‍ വളരെ ഫലപ്രദമാണ്. ഇത് കൂടുതല്‍ ഫലപ്രദമാകാന്‍ അല്പം നാരങ്ങ നീര് ഓയിലില്‍ ചേര്‍ത്താല്‍ മതി.



Click it and Unblock the Notifications
