Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മുടി വളര്‍ച്ചയ്ക്ക് തേന്‍ !
ഒരാളുടെ മൊത്തത്തിലുള്ള രൂപഭംഗിയില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് തലമുടി. എല്ലാവരും തന്നെ താരന്, മുടിയുടെ അഗ്രം പിളരല്‍, വരള്‍ച്ച എന്നിവയില്ലാത്ത തഴച്ച, ഇടതൂര്‍ന്ന മുടി ആഗ്രഹിക്കുന്നവരാണ്.
പ്രകൃതിദത്ത വസ്തുക്കളായ തേന്‍, അവൊക്കാഡോ, വെളിച്ചെണ്ണ, യോഗര്‍ട്ട് എന്നിവ കേശപരിചരണത്തില് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. തേന്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടിവളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും. തേന്‍ ഉപയോഗിച്ച് എങ്ങനെ മുടിവളര്‍ച്ച ശക്തിപ്പെടുത്താമെന്ന് നോക്കാം.

തേനും ഒലിവ് ഓയിലും
തേനും ഒലിവ് ഓയിലും ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടിവളര്‍ച്ചക്ക് ഏറെ ഫലപ്രദമാണ്. അര കപ്പ് തേന്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലുമായി കലര്‍ത്തി തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക. 20 മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം. ആഴ്ചയില്‍ ഒരു തവണ വീതം ഇത് ചെയ്യുന്നത് മുടിവളര്‍ച്ച ശക്തിപ്പെടുത്തും.

തേനും വെളിച്ചെണ്ണയും
വെളിച്ചെണ്ണ അതിന്റെ കണ്ടീഷനിങ്ങ് കഴിവിനാല് പ്രസിദ്ധമാണ്. വെളിച്ചെണ്ണ തേനുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ ചുരുണ്ട് കൈകാര്യം ചെയ്യാനാവാത്ത അവസ്ഥയിലുള്ള മുടിയെ മെരുക്കിയെടുത്ത് മുടിവളര്‍ച്ച ശക്തിപ്പെടുത്താനാവും. തേനും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് കൂട്ടിക്കലര്‍ത്തി തലമുടിയില്‍ തേയ്ക്കുക. 20 മിനുട്ടിന് ശേഷം കഴുകുക.

തേനും അവൊക്കാഡോയും
വരണ്ട, തകരാറായ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ അവൊക്കാഡോ ഏറെ ഫലപ്രദമാണ്. പഴുത്ത അവൊക്കാഡോ പേസ്റ്റ് രൂപത്തിലാക്കിയത് അര കപ്പെടുത്ത് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് തലമുടിയില്‍ തേച്ച് 20 മിനുട്ടിന് ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ഒരു തവണ വീതം ഇത് ചെയ്യുക.

തേനും യോഗര്‍ട്ടും
തേന്‍ യോഗര്‍ട്ടില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ മുടിക്ക് തിളക്കവും, വളര്‍ച്ചയും ലഭിക്കും. യോഗര്‍ട്ടിലെ ലാക്ടിക് ആസിഡ് താരനെ ചെറുക്കും. ഒരു കപ്പ് യോഗര്‍ട്ട് അര കപ്പ് തേനുമായി കലര്‍ത്തി മുടിയില്‍ തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകുക.

തേനും വെള്ളവും -
ഒരു പാത്രത്തില്‍ ഒരു ഭാഗം വെള്ളത്തില്‍ ഒമ്പതില്‍ ഒരു ഭാഗം തേന്‍ ചേര്‍ത്ത് ഇത് ഉപയോഗിച്ച് തലമുടി മസാജ് ചെയ്യുക. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയുക.



Click it and Unblock the Notifications
