Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചെമ്പരത്തിയുടെ മുത്തശ്ശി സൂത്രം
ചെമ്പരത്തി നമ്മുടെ നാട്ടില്‍ സുലഭമമായി ലഭിക്കുന്ന ഒന്നാണ്. ഔഷധ ഗുണങ്ങളാകട്ടെ പറഞ്ഞാലൊട്ട് തീരുകയുമില്ല. എന്നാല്‍ നമ്മുടെ കയ്യെത്തും ദൂരത്ത് ലഭിക്കുന്ന ചെമ്പരത്തിയ്ക്ക് നാം പലപ്പോഴും ഒരു വിലയും നല്‍കാറില്ല. വെളിച്ചെണ്ണ, ഇങ്ങനെയും ചില ഉപയോഗങ്ങള്‍
പക്ഷേ നമ്മുടെ അമ്മയും മുത്തശ്ശിമാരും ഇപ്പോഴും ചെറുപ്പവും സുന്ദരികളുമായി ഇരിക്കുന്നതിന്റെ രഹസ്യമൊക്കെ ചെമ്പരത്തിയിലാണ് എന്നതാണ് സത്യം. ആരോഗ്യ കാര്യത്തിലും ചെമ്പരത്തി അത്ര മോശമല്ല. ചെമ്പരത്തി ചായയിയിലുള്ള ഗുണം എത്രയെന്ന് പറഞ്ഞറിയിക്കാനാവാത്തതാണ്.
അതൊക്കെ പോട്ടെ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രയാസപ്പെടുന്നത് മുടി കൊഴിച്ചിലു കൊണ്ടാണ്. ചെമ്പരത്തി ഉപയോഗിച്ച് മുടി കൊഴിച്ചില്‍ തടയാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നു നോക്കാം.

ചെമ്പരത്തി താളി
സാധാരണ ചെമ്പരത്തി താളി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നമുക്കറിയാം. എന്നാല്‍ അതില്‍ നിന്നും അല്പം വ്യത്യസ്തമായ ചെമ്പരത്തി താളിയുണ്ട്. ചെമ്പരത്തി ഇല അരച്ചു കുഴമ്പാക്കി കുറച്ച് ഒലീവ് ഓയില്‍ കൂടെ ചേര്‍ത്താല്‍ മതി. ഫലപ്രദമായ താളി തയ്യാര്‍.

മുടി കൊഴിച്ചിലിന് ഉള്ളിയോടൊപ്പം
മുടി കൊഴിച്ചിലിന് ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്പം ചെമ്പരത്തി ഇല അരച്ചതും മിക്സ് ചെയ്ത് മുടിയില്‍ പുരട്ടുക. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

ചെമ്പത്തിയും നെല്ലിക്കയും
ചെമ്പരത്തിയും നെല്ലിക്കയും താരന് പോവാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ്. നെല്ലിക്കയുടെ ജ്യൂസും അല്പം ചെമ്പരത്തിയുടെ പള്‍പ്പും തേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടിയുടെ സ്വാഭാവിക നിറം വരുകയും താരന് പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യും.

മുടി വളര്‍ച്ചയ്ക്ക്
മുടി വളരാന്‍ ഏറ്റവും നല്ല കൂട്ടാണ് ചെമ്പരത്തിയിലയും ഇഞ്ചിയും. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്തുകയും മുടിവളര്‍ച്ച ത്വരിത ഗതിയിലാക്കുകയും ചെയ്യും.

കറിവേപ്പില ഏറ്റവും നല്ലത്
ചെമ്പരത്തിയിലയും കറിവേപ്പിലയും മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നു. മാത്രമല്ല ഇത് തലവേദനയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ചെമ്പരത്തിപ്പൂവും നല്ലത്
ചെമ്പരത്തിപ്പൂവിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ പേന്‍ശല്യം കുറയുകയും താരന്റെ പൊടിപോലും ഉണ്ടാവാതിരിക്കുകയും ചെയ്യും.

ചെമ്പരത്തി തൈര് മിശ്രിതം വളരെ നല്ലത്
ചെമ്പരത്തിപ്പൂവ് എടുത്ത് പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് നാല് ചേബിള്‍ സ്പൂണ്‍ തൈര് ഒഴിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു.



Click it and Unblock the Notifications
