Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തലമുടിയുടെ വരള്‍ച്ച മാറ്റാം
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് മുടിയുടെ വരള്‍ച്ച. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, മുടിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, അന്തരീക്ഷം എന്നിവ ഇതിന് കാരണമാകാം.
തലയോട്ടിയുടെ വരള്‍ച്ച മാറ്റുന്നതിന് നിങ്ങള്‍ ഉപയോഗിക്കുന്ന ഷാംപൂവിന്റെ ഉള്ളടക്കത്തില്‍ ശ്രദ്ധിക്കണം. ഷാംപൂവിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ തലയോട്ടിയിലെ വരള്‍ച്ചക്ക് കാരണമാകും. ഖനജലം തലകഴുകാന്‍ ഉപയോഗിക്കുന്നതും വരള്‍ച്ചക്ക് ഇടയാക്കുന്നതാണ്.
മറ്റ് ചില പ്രധാന കാരണങ്ങള്‍ മനസിലാക്കുക.

ഷാംപൂവിന്റെ ഇനം
നിങ്ങള്‍ മോയ്സ്ചറൈസിങ്ങ് ഷാംപൂവാണ് ഉപയോഗിക്കുന്നതെങ്കില്‍ തലമുടിക്ക് വരള്‍ച്ചയുണ്ടാകാനുള്ള സാധ്യത കുറവാണ്. ഷാപൂവിലെ മോയ്സ്ചറൈസിങ്ങ് ഉള്ളടക്കം തലയോട്ടിക്കും നനവ് നല്‍കും.

സ്റ്റൈലിങ്ങ് ഉത്പന്നങ്ങള്‍
സ്റ്റൈലിങ്ങ് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. നിങ്ങളുടെ തലമുടി വരണ്ടതാണെങ്കില്‍ ജെല്‍ അല്ലെങ്കില്‍ രാസഘടകങ്ങളുള്ള സീറം ഉപയോഗിക്കുന്നത് കൂടുതല്‍ തകരാറുണ്ടാക്കും.

ഓയില്‍ ചികിത്സ
നിങ്ങളുടെ മുടിയും തലയോട്ടിയും വരണ്ടതാണെങ്കില്‍ പതിവായി നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എണ്ണ തേക്കണം എന്നതാണ്.

തലമുടി സംരക്ഷണം
അടുത്ത തവണ വെയില് കൊള്ളുമ്പോള്‍ തലയില്‍ ഒരു തൊപ്പി ധരിക്കുക. തലമുടി മറയ്ക്കുന്നത് ഉപദ്രവകരമായ സൂര്യരശ്മികളേറ്റ് തലയോട്ടി വരളുന്നത് തടയും.

തലയോട്ടിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യല്‍
തലയോട്ടിയിലെ ഉണങ്ങിയ ചര്‍മ്മം നീക്കം ചെയ്യുന്നത് നല്ലതാണ്. ഒരു പാത്രത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണയും എടുക്കുക. ഇത് തലയോട്ടിയില്‍ മസാജ് ചെയ്ത് മൃകോശങ്ങള് നീക്കം ചെയ്യാം.

സുഗന്ധതൈലങ്ങള്‍
വെളിച്ചെണ്ണ തേക്കുന്നതിന് പുറമേ മാസത്തില്‍ മൂന്ന് തവണയെങ്കിലും സുഗന്ധ തൈലങ്ങള്‍ തലമുടിയിലും തലയോട്ടിയിലും തേക്കുക.



Click it and Unblock the Notifications
