Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മുടി മൃദുലമാക്കാന്‍ വീട്ടുമരുന്നുകള്‍
മുടിയിഴകളില്‍ക്കൂടി കൈവിരലുകള്‍ ഓടിക്കുമ്പോള്‍ വൈക്കോല്‍ പോലെയാണന്ന് തോന്നാറുണ്ടോ ? അങ്ങനെയാണെങ്കില്‍ മുടി മൃദുലവും മിനുസവുമുള്ളതാക്കാന് പരിചരണം നല്‍കേണ്ട സമയം ആയി. വീട്ടില്‍ തന്നെ ഇതിനുള്ള പ്രതിവിധകള്‍ ഉണ്ട്.
ഒരാഴ്ച കൊണ്ട് മുടി മൃദലമാക്കുന്ന എളുപ്പ വഴികളുണ്ട്. ഇത്തരം വീട്ടുമരുന്നുകള്‍ പ്രയോഗിക്കുന്നതിന് സമയം എടുക്കുമെങ്കിലും വളരെ ലളിതമായി മുടി മൃദുലവും മനോഹരവുമാക്കാം. സലൂണുകളിലും സ്പാകളിലും പോയി കുറെ പണം ചെലവാക്കേണ്ട ആവശ്യമില്ല. മുടി മൃദുലമാക്കാന്‍ താഴെ പറയുന്ന വഴികളില്‍ ഏത് വേണമെങ്കിലും സ്വീകരിക്കാം. ആദ്യം ചെയ്യുന്നത് ഫലപ്രദമായില്ലെങ്കില്‍ പിന്നീട് വരുന്ന ആഴ്ച മറ്റൊന്ന് പരീക്ഷിച്ച് നോക്കുക. കുറച്ച് കഴിയുമ്പോള്‍ മുടിയുടെ രൂപവും ഗുണവും മാറിവരുന്നത് അറിയാന്‍ കഴിയും.
പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ മുടി മൃദുലമാക്കാനുള്ള ചില വഴികളിതാ

വേവിച്ച ആപ്പിള്‍
രണ്ട് ആപ്പിളുകള്‍ മൃദുവാകുന്നത് വരെ വേവിക്കുക. ആപ്പിള്‍ വെള്ളത്തില്‍ നിന്നും എടുത്ത് കുഴമ്പ് രൂപത്തിലാക്കി ചൂടുണ്ടെങ്കിലും മുടിയില്‍ തേയ്ക്കുക. അല്പം ഉണങ്ങി കഴിയുമ്പോള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയുക. മൃദുവായ മുടി ലഭിക്കുന്നതിന് ഒരാഴ്ച ഇങ്ങനെ ചെയ്ത് നോക്കുക.

കറ്റാര്‍ വാഴ
കറ്റാര്‍വാഴയുടെ ജെല്‍ തേയ്ച്ച് മുടിയുടെ വേരു മുതല്‍ അറ്റം വരെ ഉഴിയുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. മൃദുലമായ മുടി ലഭിക്കാനുള്ള മറ്റൊരു വഴിയാണിത്.

ആപ്പിള്‍ സിഡര്‍ വിനഗര്‍
ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗര്‍ ഒരു കപ്പ് ചൂട് വെള്ളത്തില്‍ ചേര്‍ത്തിളക്കുക. തലമുടി വൃത്തിയാക്കിയതിന് ശേഷം ഈ മിശ്രതം തേയ്ക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഷാമ്പു തേയ്ക്കാതെ കഴുകി കളയുക.

മയോണൈസ്
മുടിയില്‍ പൂര്‍ണമായും മയോണൈസ് തേയ്ക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. വരണ്ട മുടിക്ക് പകരം മൃദുലവും മിനുസവുമായ മുടി ലഭിക്കാന്‍ ഇത് സഹായിക്കും.

ജെലാറ്റിന്‍ ലേപനം
മുടിയില്‍ നിന്നും നഷ്ടമാകുന്ന പ്രോട്ടീന്‍ തിരിച്ചു പിടിക്കാന്‍ ജെലാറ്റിന്‍ ലേപനം സഹായിക്കും. ജെലാറ്റിനും വെള്ളവും ഉപയോഗിച്ച് ഇത് നിങ്ങള്‍ക്കും തയ്യാറാക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ജെലാറ്റിനും ഒരു ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. അതിന് ശേഷം മുടിയില്‍ പുരട്ടുക.



Click it and Unblock the Notifications
