Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
താരനെന്ന പ്രശ്നം മറന്നേക്കൂ
പലപ്പോഴും പലര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുള്ള പ്രശ്നമാണ് താരനും തല ചൊറിച്ചിലും. ആള്‍ക്കൂട്ടത്തിനിടയിലും സുഹൃത്തുക്കള്‍ക്കിടയിലും ഇത്തരത്തില്‍ താരന് മൂലമുള്ള തലചൊറിച്ചില്‍ കാരണം നാണം കെടേണ്ടി വന്നത് പലരുടേയും അനുഭവങ്ങളായിരിക്കും. മുടി നന്നാക്കാന്‍ തൈര്
എന്താണ് താരനും തല ചൊറിച്ചിലിനും കാരണം എന്നന്വേഷിച്ചിട്ടുണ്ടോ? താരനോ, പേനോ ഒന്നുമില്ലാതെ തന്നെ തല ചൊറിയുന്നുവെങ്കിലും അതിന്റെ കാരണം അന്വേഷിക്കേണ്ടതല്ലേ. പലപ്പോഴും തലയോട്ടിയിലുണ്ടാകുന്ന പല അലര്‍ജികളും ഇത്തരത്തില്‍ തല ചൊറിയാന്കാരണമാകും. മുടി സ്ട്രെയ്റ്റനിംഗ് ഇനി വീട്ടില്‍
താരനും തല ചൊറിച്ചിലിനും പരിഹാരമന്വേഷിച്ച് മടുത്തോ, എന്നാല്‍ ഇനി വീട്ടില്‍ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം. അവ എന്തൊക്കെയെന്ന് നോക്കാം.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഇത്തരത്തില്‍ തല ചൊറിച്ചിലിന് പരിഹാരം നല്‍കുന്നതാണ്. ബേക്കിംങ് സോഡയില്‍ അല്പം വെള്ളം ചാലിച്ച് ഇത് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിയ്ക്കുക. അല്പസമയം കഴിഞ്ഞ് ഷാമ്പൂ ഉപയോഗിക്കാതെ കഴുകിക്കളയുക.

ആസ്പിരിന്‍
രണ്ട് ആസ്പിരിന്‍ ഗുളിക എടുത്ത് പൊടിച്ച് ഷാമ്പൂവില്‍ മിക്സ് ചെയ്ത് തല കഴുകുക. ഇത് രണ്ട് മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്‍ തലയിലുണ്ടാകുന്ന താരനും ചൊറിച്ചിലിനും പരിഹാരമാകും.

മൗത്ത് വാഷ്
മൗത്ത് വാഷ് വായ കഴുകാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്, താരന് പ്രതിവിധിയാണ് ഇത്. നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവില്‍ അല്പം മൗത്ത് വാഷ് മിക്സ് ചെയ്ത് തലയില്‍ തേയ്ക്കുക. അല്പ സമയം കഴിഞ്ഞ് കഴുകിക്കളയുന്നത് തലയില്‍ അനാവശ്യമായുണ്ടാകുന്ന എല്ലാ വിധ ചൊറിച്ചിലുകളേയും ഇല്ലാതാക്കും.

ഉപ്പ്
കറികളില്‍ മാത്രമല്ല ഉപ്പിന്റെ ഉപയോഗം. ഉപ്പ് ലായനിയാക്കി വട്ടത്തില്‍ തലയില്‍ പുരട്ടിയാല്‍ എല്ലാ വിധ ചൊറിച്ചിലുകളും മാറും. പുരട്ടിയതിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

വെളുത്തുള്ളി
വെളുത്തുള്ളി നല്ലൊരു ഔഷധക്കൂട്ടാണ്. തലയിലെ താരനും പേനിനും എല്ലാം പരിഹാരം നല്കാന് വെളുത്തുള്ളിയ്ക്ക് കഴിയും. വെളുത്തുള്ളി നീര് തേനില്‍ ചാലിച്ച് തലയില്‍ പുരട്ടുക. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.



Click it and Unblock the Notifications
