Latest Updates
-
ഓണസദ്യ വിളമ്പുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയട്ടെ! -
വിരുന്നുകാർ മടങ്ങിയോ? പുകയില്ലാതെ വീട് 'ക്ലീൻ' ചെയ്യാനും ദൃഷ്ടി കളയാനും ഈ ലളിത വഴികൾ -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; പോസിറ്റീവ് എനർജിയും ഐശ്വര്യവും തേടിയെത്തും -
ഓണം 2026: സാമ്പത്തിക നേട്ടത്തിന് ഈ 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുമോ? ഡൽഹി-എൻസിആറിലെ യാത്രക്കാർക്കായി ഇതാ ഒരു 5 മിനിറ്റ് സംരക്ഷണ റൂട്ടീൻ -
സൂര്യൻ പൂരം നക്ഷത്രത്തിലേക്ക്: പ്രണയവും കലയും പൂത്തുലയുന്ന കാലം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പൂരൂരുട്ടാതി നക്ഷത്രത്തിലേക്ക്; 2026 ഓഗസ്റ്റ് 29-ലെ ശുഭസമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
ഓണം വീക്കെൻഡ്: ഇന്ന് സുകർമ്മ, ത്രിപുഷ്കർ മുഹൂർത്തങ്ങൾ; പണമിടപാടുകൾക്കും അപേക്ഷകൾക്കും ഈ സമയം മികച്ചത് -
ഓഗസ്റ്റ് 29 നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? ഭാഗ്യനിറവും നമ്പറും അറിയാം -
ആഘോഷത്തിരക്കിലും ശ്രദ്ധ വേണം: 12 രാശിക്കാർക്കും ഇന്നത്തെ ദിനം എങ്ങനെ? സമ്പൂർണ്ണ രാശിഫലം ഇതാ
മുടിയഴക് വര്‍ദ്ധിപ്പിക്കും എണ്ണകള്‍
നീളമുള്ള ഭംഗിയുള്ള മുടിയായിരുന്നു പണ്ടത്തെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം എന്നാല്‍ ഇന്ന് കാലം മാറിയതോടെ മുടിയുടെ കോലവും മാറി എന്നു വേണം പറയാന്‍. കുറച്ചു മുടിയാണെങ്കിലും അത് നല്ല സ്റ്റൈലില്‍ വെട്ടിയൊതുക്കി നിര്‍ത്താനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കൂുന്നത്. ചര്‍മം എപ്പോഴും ചെറുപ്പമായിരിയ്ക്കാന്‍......
എന്നാല്‍ മുടി സംരക്ഷണം പണ്ടും ഇന്നും ഒരു വെല്ലുവിളിയാണ് എന്നതാണ് സത്യം. എന്നാല്‍ അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇതെല്ലാം നമുക്ക് ഏറ്റെടുക്കാവുന്നതേ ഉള്ളൂ. ചില പ്രത്യേക എണ്ണകള്‍ക്ക് മുടിവളര്‍ച്ചയെ സഹായിക്കാന്‍ കഴിയും. അവ ഏതൊക്കെയെന്ന് നോക്കാം. തലമുടിയുടെ വരള്‍ച്ച മാറ്റാം

തുളസി
ഒരു വിധം ആയുര്‍വ്വേദ എണ്ണകളിലെല്ലാം തുളസി ചേര്‍ക്കാറുണ്ട്. മുടി വളരുന്നതില്‍ തുളസി വഹിക്കുന്ന പങ്ക് അനിര്‍വ്വചനീയമാണ് എന്നുള്ളതാണ് സത്യം. തുളസി എണ്ണ തലയോട്ടിയില്‍ നല്ല പോലെ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനകം കഴുകിക്കളഞ്ഞാല്‍ മതി. ഇത് ദിനം തോറും ചെയ്യുകയാണെങ്കില്‍ ഇടതൂര്‍ന്ന മുടി ഉണ്ടാവാന്‍ വോറൊരു എണ്ണയേയും ആശ്രയിക്കേണ്ടി വരില്ല എന്നതാണ് സത്യം.

ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍ ആണ് മറ്റൊരു എണ്ണ. ഇത് തലമുടി മാത്രമല്ല ചര്‍മ്മവും സംരക്ഷിക്കും എന്നതാണ് സത്യം. മാത്രമല്ല മുടികൊഴിച്ചില്‍ നിര്‍ത്തി ഉള്ള മുടി നല്ല പോലെ കരുത്തുറ്റതാവുകയും ചെയ്യും.

കര്‍പ്പൂര തുളസി
തുളസി പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് കര്‍പ്പൂര തുളസിയും. കര്‍പ്പൂര തുളസി താരനെതിരെ ശക്തമായി പ്രതിരോധിക്കും. മാത്രമല്ല തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍പ്പൂര തുളസി സകഹായിക്കും.

പൂവാംകുറുന്തല്‍
പൂവാംകുറുന്തലിന്റെ എണ്ണയാണ് മറ്റൊരു ഔഷധക്കൂട്ട്. ഇന്നത്തെ തലമുറയ്ക്ക് കേട്ടു പരിചയം മാത്രമുള്ള ഒരു ചെടിയാണ് പൂവാംകുറുന്തല്‍. അതുകൊണ്ടു തന്നെ ഏറ്റവും ഫലപ്രദമായി മുടിവളര്‍ച്ചയേയും താരന് പോവുന്നതിനും സഹായിക്കുന്ന എണ്ണയാണ് ഇത്.

ജോജോബ ഓയില്‍
ജോജോബ ഓയില്‍ തലയെ എപ്പോഴും തണുപ്പിച്ചു നിര്‍ത്തുന്നു എന്നതാണ് മറ്റൊരു സത്യം. ജോജോബ ഓയില്‍ വെളിച്ചെണ്ണയുമായി ചേര്‍ത്ത് തലയില്‍ തേച്ചാല്‍ മുടി സമൃദ്ധമായി വളരും എന്നത് നിസ്സംശയം പറയാം.

വെളിച്ചെണ്ണ
വെളിച്ചെണ്ണയാണ് നാം പതിവായി ഉപയോഗിക്കുന്നതെങ്കിലും അതിന്റെ ഗുണങ്ങള്‍ നാം ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നു വേണം പറയാന്‍. മുടിയില്‍ നല്ല രീതിയില്‍ വെളിച്ചെണ്ണ് തേച്ചു പിടിപ്പിച്ചാല്‍ അത് താരനേയും ഇല്ലാതാക്കും.

അംമ്ല ഓയില്‍
നെല്ലിക്ക നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ മുടി സംരക്ഷണത്തില്‍ നെല്ലിക്കയുടെ പങ്ക് അനിര്‍വ്വചനീയമാണ്.

ഒലീവ് ഓയില്‍
ചര്‍മ്മ സംരക്ഷണത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും ഒലീവ് ഓയില്‍ സഹായിക്കും എന്നതാണ് സത്യം. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ ഒലീവ് ഓയില്‍ സാന്നിധ്യം കൊണ്ട് സാധിക്കും.

ബദാം എണ്ണ
ബദാം എണ്ണയാണ് മറ്റൊന്ന്. ഇത് മുടി നല്ല സുഗന്ധപൂരിതമാക്കാന്‍ സഹായിക്കും. മാത്രമല്ല മുടിയുടെ വേരുകളെ നല്ല പോലെ ബലമുള്ളതാക്കാനും സഹായിക്കും.



Click it and Unblock the Notifications