Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുട്ടയും മുടിയും ഒത്തുച്ചേര്‍ന്നാല്‍..
മുട്ടയെ നല്ല ഒന്നാന്തരം സൗന്ദര്യസംരക്ഷണ ഉപാധിയാക്കി മാറ്റാവുന്നതേയുള്ളൂ. പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍, ആന്റിയോക്സിഡന്റ്സ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട. കേശസംരക്ഷണത്തില്‍ മുട്ടയ്ക്ക് വളരെ പ്രധാന്യമുണ്ട്. മുട്ട നല്ലൊരു ഹെയര്‍ കണ്ടീഷണറാണെന്ന് നമുക്കറിയാം.
പ്രമേഹം വരാതിരിക്കാന്‍ നാല് മുട്ട കഴിക്കാം..
വരണ്ട മുടിക്കുള്ള ഒന്നാന്തരം മരുന്നു കൂടിയാണ് മുട്ട. മുടികൊഴിച്ചില്‍, താരന്, മുടി പൊട്ടിപ്പോകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലൊരു ഉപാധിയാണ് മുട്ട. മുട്ടയിലുള്ള ഫാറ്റി ആസിഡുകള്‍ ഹെയര്‍ ഫോളിക്കുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റ്സ് ഓക്സിജന്‍ സഞ്ചാരത്തെ സുഗമമാക്കി മുടിക്ക് അഴകും കരുത്തും നല്കുന്നു.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
മുട്ടയും തേനും കാസ്റ്റര്‍ ഓയിലും ചേര്‍ത്ത് ഹെയര്‍പാക്ക് ഉണ്ടാക്കാം. 30 മിനിട്ട് തലയില്‍ തേച്ച് വയ്ക്കാം. മുടികൊഴിച്ചില്‍ മാറ്റാനുള്ള മികച്ച വഴിയാണിത്.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
മുട്ടയും ഒരു ടീസ്പൂണ്‍ വിനാഗിരിയും ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. മികച്ച ഹെയര്‍പാക്കാണിത്.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
മുട്ടയില്‍ കടലപ്പൊടി ചേര്‍ത്ത് നന്നായി പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് തൈരും ചെറുനാരങ്ങയും ചേര്‍ക്കാം. ഈ ഹെയര്‍പാക്ക് തലയില്‍ തേച്ച് ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. ഇതും താരനുള്ള മരുന്നാണ്.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
പാലില്‍ വാഴപ്പഴം ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് 45 മിനിട്ടെങ്കിലും നില്‍ക്കണം. താരന് മാറ്റാന്‍ മികച്ച വഴിയാണിത്.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
രണ്ട് മുട്ട നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടില്‍ തേച്ച് പിടിപ്പിക്കുക.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
മുട്ടയുടെ മഞ്ഞക്കുരു, തേന്‍, തൈര്, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
മുട്ടയുടെ മഞ്ഞക്കുരുവില് ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
തൈരില്‍ മുട്ടയുടെ മഞ്ഞക്കുരു ചേര്‍ത്ത് മുടിയില്‍ പുരട്ടാം. 20 മിനിട്ട് കഴിഞ്ഞ് കഴുകാം.

മുട്ടയില്‍ വിരിയുന്ന കേശസംരക്ഷണം
മുട്ടയുടെ വെള്ളയില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് 20 മിനിട്ട് കഴിഞ്ഞ് ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. മുടി വളരാന്‍ ഈ ഹെയര്‍പാക്ക് സഹായിക്കും.



Click it and Unblock the Notifications
