Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഷിക്കാക്കായ് സോപ്പു മുടിയില് തേച്ചാലോ?
മറ്റനേകം പെണ്കുട്ടികളേപ്പോലെ നിങ്ങള്ക്കും കരുത്തുള്ള ഇടതൂര്ന്ന മുടി ഒരു സ്വപ്നമായിരിക്കും. ആരോഗ്യമുള്ള നീണ്ട മുടി എല്ലാ സ്ത്രീകളുടേയും സ്വപ്നമായിരിക്കും. കരുത്തില്ലാത്തതും, പൊട്ടിപ്പോകുന്നതുമായ മുടിയാണോ നിങ്ങളുടേത്? സൗന്ദര്യം കൂട്ടാന് വേണ്ടി ഏതറ്റം വരെയും പോകാന് തയ്യാറുള്ള സ്ത്രീകളുള്ള ഇക്കാലത്ത് ആരോഗ്യവും സ്റ്റൈലിഷുമായ തലമുടിയെ അവഗണിക്കാനാവില്ല.
മുടിയുടെ ആരോഗ്യവും തിളക്കവും ഉറപ്പ് വരുത്താന് എന്തുചെയ്യാനാവും? നിങ്ങളാഗ്രഹിക്കുന്നത് പോലെ മുടിക്ക് ഭംഗി നല്കുന്ന എന്തെങ്കിലും ഉത്പന്നമുണ്ടോ? ഇവിടെയാണ് ഷിക്കാക്കായുടെ പ്രാധാന്യം.
ഷിക്കാക്കായ് എന്തിന് ഉപയോഗിക്കണം?
തലമുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിനായി കാലങ്ങളായി ഉപയോഗിക്കപ്പെട്ടുവരുന്ന ഒന്നാണ് ഷിക്കാക്കായ്. ഏഷ്യന് ഭൂഖണ്ഡത്തിലാണ് ഇത് ഏറെ പ്രശസ്തമായിരിക്കുന്നതെങ്കിലും മറ്റ് ഭൂഖണ്ഡങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. അക്കേഷ്യ കോണ്സിന്ന എന്ന സസ്യത്തിന്റെ പഴത്തിന്റെ തൊണ്ടില് നിന്ന് നിര്മ്മിക്കുന്ന ഷിക്കാക്കായ് തലമുടിയില് ഉപയോഗിക്കാവുന്ന ഒരു മികച്ച ക്ലെന്സറാണ്. ഷിക്കാക്കായ് പൗഡര് എല്ലാകാലത്തും ലഭിക്കുന്നതും കുറഞ്ഞ വിലയുള്ളതുമാണ്.
ഷിക്കാക്കായുടെ ഗുണങ്ങള് :

ഷിക്കാക്കായ് സോപ്പു മുടിയില് തേച്ചാലോ?
ഒരു പ്രകൃതിദത്ത ക്ലെന്സറാണ് ഷിക്കാക്കായ. ഇത് ഉപയോഗിക്കുന്നതിലൂടെ തലയില് രാസവസ്തുക്കള് ഉപയോഗിക്കുന്നത് ഒഴിവാക്കാം.

ഷിക്കാക്കായ് സോപ്പു മുടിയില് തേച്ചാലോ?
പലരും ഇന്നും ബാര് സോപ്പ് ഉപയോഗിക്കുന്നവരാണ്. ഇത് തലമുടിയെ വരണ്ടതാക്കുകയും സെബോറിക് ഡെര്മാറ്റൈറ്റിസ് പോലുള്ള അവസ്ഥകള്ക്ക് ഇടയാക്കുകയും ചെയ്യും. പിഎച്ച് തോത് കുറഞ്ഞ ഷിക്കാക്കായ് കടുപ്പം കുറഞ്ഞ സ്വഭാവമുള്ളതും തലയോട്ടിക്ക് സൗഹാര്ദ്ദപരവുമാണ്. ഇത് തലയോട്ടിയെ വരണ്ടതാക്കുകയില്ല.

ഷിക്കാക്കായ് സോപ്പു മുടിയില് തേച്ചാലോ?
മുടി കെട്ട് പിണയാതിരിക്കാന് ഷിക്കാക്കായ് ഉചിതമാണ്. ഇക്കാരണത്താല് ഷിക്കാക്കായ് ഉപയോഗിച്ചതിന് ശേഷം മറ്റൊരു കണ്ടീഷണര് ഉപയോഗിക്കേണ്ടതില്ല.

ഷിക്കാക്കായ് സോപ്പു മുടിയില് തേച്ചാലോ?
ഷിക്കാക്കായ് അതിലെ വിറ്റാമിന് ഡി, സി തുടങ്ങിയവ വഴി തലയോട്ടിയെ പുഷ്ടിപ്പെടുത്തും.

ഷിക്കാക്കായ് സോപ്പു മുടിയില് തേച്ചാലോ?
ഇത് മറ്റ് പ്രകൃതിദത്ത ഔഷധങ്ങളും, സുഗന്ധ ദ്രവ്യങ്ങളുമായി ചേര്ന്ന് പ്രവര്ത്തിക്കുകയും മുടിക്ക് ഗുണം ചെയ്യുകയും ചെയ്യും.

ഷിക്കാക്കായ് സോപ്പു മുടിയില് തേച്ചാലോ?
ഹെയര് ഡൈ ഉപയോഗിക്കുന്നതിന് മുമ്പ്, അത് പ്രകൃതിദത്ത ഡൈ ആണെങ്കില് പോലും, തലമുടി ഷിക്കാക്കായ് ഉപയോഗിച്ച് കഴുകുക. ഇത്ഡൈ നന്നായി ആഗിരണം ചെയ്യാനും കൂടുതല് കാലം നിലനില്ക്കാനും സഹായിക്കും.

ഷിക്കാക്കായ് സോപ്പു മുടിയില് തേച്ചാലോ?
താരനെ തടയാനും ഷിക്കാക്കായ് ഫലപ്രദമാണ്. താരന് സമയത്ത് ചികിത്സിക്കാതിരുന്നാല് താല്കാലികമായ മുടി കൊഴിച്ചിലിന് കാരണമാകും.



Click it and Unblock the Notifications
