Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
നമ്മള്‍ക്കെല്ലാവര്‍ക്കും മുടിയുണ്ട്. എന്നാല്‍, ഈ മുടിയെ കുറിച്ച് വളരെ കുറച്ച് മാത്രമെ നമുക്ക് അറിയു. ദിവസവും മുടി ചീകി ഒതുക്കുന്നതിനാല്‍ മുടിയുടെ പ്രകൃതം നിങ്ങള്‍ക്ക് അറിയാമായിരിക്കാം. എന്നാല്‍ മുടിയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍ കൂടി ഉണ്ട്.
കെരാട്ടിന്‍ എന്ന പ്രോട്ടീന്‍ ആണ് യഥാര്‍ത്ഥത്തില്‍ മുടി. മൃഗങ്ങളുടെ നഖങ്ങള്‍, കൊമ്പുകള്‍,തൂവലുകള്‍ എന്നിവയെല്ലാം ഇതേ പദാര്‍ത്ഥം കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത് എന്ന വസ്തുത ചിലപ്പോള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.
ഇത്തരത്തില്‍ മുടിയെ സംബന്ധിക്കുന്ന നിരവധി കാര്യങ്ങളുണ്ട് . ഇവയില്‍ പലതും വിചിത്രമായി തോന്നും എന്നാലും വളരെ സത്യമാണ്. അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
1. നിങ്ങളുടെ മുടിക്ക് ജീവനില്ല എന്ന കാര്യം അറിയാമോ? ചര്‍മ്മത്തിന് അകത്ത് നിലനില്‍ക്കുന്ന മുടിയുടെ ഭാഗത്തിന് മാത്രമെ ജീവനുണ്ടായിരിക്കു.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
2. ചൂടുള്ള കാലാവസ്ഥ മുടിയുടെ വളര്‍ച്ചയെ സഹായിക്കും. ഉയര്‍ന്ന ഊഷ്മാവ് രക്തയോട്ടം മെച്ചപ്പെടുത്തും എന്നതിനാലാണിത്.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
3. നനവുള്ള മുടിക്ക് വലിയാനുള്ള ശേഷി ഉണ്ടായിരിക്കും. ശരിക്കുള്ള നീളത്തേക്കാള്‍ 27 ശതമാനം കൂടുതല്‍ വലിയാന്‍ നനഞ്ഞ മുടിക്ക് കഴിയും.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
4. മുടിയുടെ നിറം കറുപ്പാണെങ്കില്‍ അതിനര്‍ത്ഥം ഇതില്‍ കൂടുതല്‍ കാര്‍ബണ്‍ അടങ്ങിയിട്ടുണ്ടെന്നാണ്.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
5. നിങ്ങളെ സംബന്ധിക്കുന്ന വ്യക്തിപരമായ കാര്യങ്ങള്‍ മുടിയില്‍ അടങ്ങിയിട്ടുണ്ട് എന്നറിയാമോ? ഫോറെന്‍സിക് വിദഗ്ധര്‍ക്ക് മുടി പരിശോധിച്ച് നിങ്ങളുടെ ശീലങ്ങളും രക്തത്തിന്റെ ഘടകങ്ങളും തിരിച്ചറിയാന്‍ കഴിയും.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
6. ഒരു മുടി ഇഴ പിഴുമ്പോള് അതേ സ്ഥാനത്ത് മറ്റൊരു മുടി ഇഴ വളര്‍ന്നു തുടങ്ങും.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
7. മുടി എന്തിന്റെ എല്ലാം മിശ്രിതമാണന്ന് അറിയാമോ? ഓക്്സിജന്‍, നൈട്രജന്‍, ഹൈഡ്രജന്‍, സള്‍ഫര്‍ തുടങ്ങിയ മൂലകങ്ങള്‍ മുടിയില്‍ അടങ്ങിയിട്ടുണ്ട്.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
8. മുടിയിഴ വളരെ ബലമുള്ളതാണ്. ഒരേ വ്യാസമുള്ള ചെമ്പ് കമ്പിയുമായി താരതമ്യം ചെയ്യുമ്പോള്‍ മുടിയിഴയ്ക്കാണ് ബലം കൂടുതല്‍.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
9. മുടിയെ ഒരു കോശമായിട്ടാണ് കണക്കാക്കുന്നത്. കോശങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് മുടിയാണ്.

വിചിത്രം തന്നെ, മുടിക്കാര്യങ്ങള്
10. ഓരോ മുടിയുടെയും ജീവിത കാലയളവ് 5 വര്ഷത്തിനടുത്താണ്. അതിനാല്‍ മുടികൊഴിച്ചില്‍ മൂലം കഷണ്ടി ഉണ്ടാവുന്നത് പകുതിയോളം മുടി നഷ്ടമായി കഴിയുമ്പോള്‍ മാത്രമായിരിക്കും.



Click it and Unblock the Notifications
