Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

5 മിനുട്ടില്‍ ചുരുണ്ട മുടി ഒതുക്കാം

ചുരുണ്ട മുടിയ്‌ക്ക്‌ എല്ലാ കാലത്തും ഒരു പോലെ ആരാധകരുണ്ട്‌. ചിലര്‍ക്കിത്‌ ജന്മനാ ലഭിക്കും. മറ്റ്‌ ചിലര്‍ നിരന്തര പരിശ്രമത്തിലൂടെ നേടിയെടുക്കും. എന്തു തന്നെയായാലും ചുരുണ്ട മുടി എങ്ങനെ പരിചരിക്കണമെന്നത്‌ അറിയേണ്ടതുണ്ട്‌. ചുരുണ്ട മുടി വൃത്തിയാക്കാനും സൂക്ഷിക്കാനും നീണ്ട മുടിക്ക്‌ നല്‍കുന്നതിനേക്കാള്‍ ശ്രദ്ധ വേണം .

ചുരുണ്ട മുടി ഉള്ളതില്‍ അഭിമാനിക്കുന്നവര്‍ അത്‌ വൃത്തിയായി സൂക്ഷിക്കാനും പഠിക്കണം. മറ്റ്‌ മുടികളിലേതു പോലെ അത്ര ലളിതമല്ലിത്‌. എന്നാല്‍, ചുരുണ്ട മുടിയുടെ ഭംഗി നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി എളുപ്പ വഴികള്‍ ഇതിനായുണ്ട്‌.

മുടി സംരക്ഷണത്തിന്‌ നിരവധി ഉത്‌പന്നങ്ങള്‍ ലഭ്യമാകും എന്നാല്‍, സുരക്ഷിതമായി വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന പ്രകൃതി ദത്ത ഉത്‌പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. 8 ടേബിള്‍ സ്‌പൂണ്‍ തേയില എണ്ണ, 1 ടേബിള്‍ സ്‌്‌പൂണ്‍ കടുക്‌ എണ്ണ, 1 ടേബിള്‍ സ്‌പൂണ്‍ ശുദ്ധീകരിക്കാത്ത അവക്കാഡോ എണ്ണ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുടി മൃദുവും തിളക്കവും ഉള്ളതാക്കി തീര്‍ക്കും.

മുടി നന്നായി സംരക്ഷിക്കുകയാണെങ്കില്‍ പെട്ടന്ന്‌ ഫലം ലഭിക്കും.

എണ്ണ

എണ്ണ

ചുരുണ്ട മുടി നീണ്ട മുടിയേക്കാള്‍ വരണ്ടു പോകാന്‍ സാധ്യത കൂടുതലായതിനാല്‍ എണ്ണ തേയ്‌ക്കേണ്ടത്‌ ആവശ്യമാണ്‌. സ്വാഭാവികമായി ചര്‍മ്മത്തിലുള്ള എണ്ണ ചുരുണ്ട മുടിയുടെ അറ്റം വരെ എത്തുന്നതിന്‌ തടസ്സമാകുമെന്നതിനാലാണിത്‌. വരണ്ട മുടി ദുര്‍ബലമാവുകയും പൊട്ടുകയും ചെയ്യും. ഒലിവ്‌ എണ്ണ, ബദാം എണ്ണ തുടങ്ങി ഏത്‌ പ്രകൃതി ദത്ത എണ്ണകളും പരീക്ഷിച്ചു നോക്കാം.

ഹെയര്‍ പായ്‌ക്‌്‌

ഹെയര്‍ പായ്‌ക്‌്‌

ചുരുണ്ട മുടി വൃത്തിയായി സൂക്ഷിക്കാന്‍ വിവിധ ഹെയര്‍ പായ്‌കുകള്‍ സഹായിക്കും. അടുക്കളയിലെ സാധനങ്ങള്‍ കൊണ്ട്‌ പ്രകൃതി ദത്തമായി തന്നെ ഇവ ഉണ്ടാക്കാം. മയോണൈസ്‌, മുട്ട, പാല്‍, തൈര്‌, തേന്‍, നാരങ്ങ എന്നിവയാണ്‌ ഇതിനാവശ്യമായ ചേരുവകള്‍.

ഷാമ്പു

ഷാമ്പു

ചുരുണ്ട മുടിയുള്ളവര്‍ ഷാമ്പു ചെയ്യുന്നത്‌ വളരെ കുറയ്‌ക്കുക. നിരവധി വളവുകളും ഒടിവുകളും ഉള്ളതിനാല്‍ ഷാമ്പുവിന്റെ അവശിഷ്ടം തങ്ങി നില്‍ക്കാനുള്ള സാധ്യത ഉണ്ട്‌. ഇത്‌ മുടിയുടെ ഭംഗി നഷ്ടപെടുത്തും . ചുരുണ്ട മുടി വൃത്തിയാക്കാന്‍ പ്രകൃതി ദത്ത വഴികള്‍ സ്വീകരിക്കുക.

കണ്ടീഷനിങ്‌

കണ്ടീഷനിങ്‌

ചുരുണ്ട മുടി ഒതുക്കി വയ്‌ക്കുന്നതിന്‌ കണ്ടീഷനിങ്‌ അത്യാവശ്യമാണ്‌. ഒന്നുകില്‍ മികച്ച കണ്ടീഷണര്‍ വാങ്ങി ഉപയോഗിക്കുക. അല്ലെങ്കില്‍ പ്രകൃതി ദത്ത ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുക. തേന്‍, മുട്ട, ആപ്പിള്‍ നീര്‌ പാനീയം, ചായ എന്നിവയെല്ലാം പ്രകൃതദത്ത കണ്ടീഷണറുകളാണ്‌.

ചീപ്പ്‌

ചീപ്പ്‌

ചുരുണ്ട മുടി ഒതുക്കാന്‍ വളരെ ശ്രദ്ധയോടെ വേണം ചീപ്പ്‌ തിരഞ്ഞെടുക്കാന്‍. മുടി ചുരുളുകളില്‍ കുടുങ്ങാത്ത തരം പരന്ന പല്ലുകളുള്ള ചീപ്പാണ്‌ ഉചിതം. കൂര്‍ത്ത പല്ലുകളുള്ള ചീപ്പുകള്‍ മുടിക്കിടയിലൂടെ വലിക്കാന്‍ പ്രയാസമായിരിക്കും. ഇത്‌ മുടിക്ക്‌ നാശമുണ്ടാക്കും.

ചുരുണ്ട മുടി എങ്ങനെ സംരക്ഷിക്കുമെന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ഇനി കഴിയില്ലേ?

തിളങ്ങുന്ന മൃദുലമായ ആരോഗ്യമുള്ള മുടി ഇനി നിങ്ങള്‍ക്കു വേണ്ടി സംസാരിക്കും.

English Summary

One hairstyle that never goes out of fashion is curly hair. Some get it as a gift from god while others make efforts towards getting those curly locks.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+