Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുരുഷനും വേണ്ടേ, ആരോഗ്യമുള്ള മുടി?
മുടിയുടെ അഴക് പൊതുവെ സ്ത്രീകള്ക്കവകാശപ്പെട്ടതാണെന്നാണ് കാഴ്ചപ്പാട്. സ്ത്രീകളുടെ മുടിയഴകിനേയും മുടി സംരക്ഷണത്തേയും പറ്റി വാചാലരാകുന്ന പലരും പുരുഷന്മാരുടെ മുടിയുടെ കാര്യത്തെക്കുറിച്ച് മറന്നു കളയുകയാണ് പതിവ്.
സ്ത്രീകളുടെ കേശസംരക്ഷണമല്ല, പുരുഷന്മാര്ക്ക് വേണ്ട്. ഇതിന് അല്പം വ്യത്യസ്ത വഴികള്‍ തന്നെ വേണം.
പുരുഷന്മാര്ക്ക് ആരോഗ്യമുള്ള മുടി ലഭിയ്ക്കാനുള്ള ചില വഴികളെകളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

കെമിക്കലുകള്‍
മുടിയില്‍ നിന്നും കെമിക്കലുകള്‍ കഴിവതും ഒഴിവാക്കുക. വിപണിയില്‍ ലഭ്യമായ പല മുടിസംരക്ഷണ ഉപാധികളിലും കെമിക്കലുകളുണ്ട്. ഇവ കുറഞ്ഞ തോതില്‍ ഉപയോഗിയ്ക്കുന്നത് കാര്യമായ ദോഷം വരുത്തില്ലെങ്കിലും കൂടുതലായാല്‍ മുടിയുടെ ആരോഗ്യത്തിന് ഏറെ ദോഷം വരുത്തും.

ഷാംപൂ
പുരുഷന്മാര്ക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഷാംപൂ ഉപയോഗിയ്ക്കാം. കഴിവതും ഹെര്‍ബല്‍ ഉല്പന്നങ്ങള് ഉപയോഗിയ്ക്കുക.

ഇറുകിയ തൊപ്പി
ഇറുകിയ തൊപ്പി ധരിയ്ക്കുന്നത് ഒഴിവാക്കണം. ഇത് മുടിയുടെ വേരുകളെ ദുര്‍ബലമാക്കും. മുടികൊഴിച്ചില്‍ കൂടൂം. ശിരോചര്‍മത്തില്‍ വിയര്‍പ്പും ചെളിയുമാകാന്‍ ഇട വരുത്തും.

ഹെയര്‍ ഡ്രയര്‍ ഉപയോഗം
ഹെയര്‍ ഡ്രയര്‍ ഉപയോഗം പരമാവധി കുറയ്ക്കുക. നീളം കുറവായതു കൊണ്ട് പുരുഷന്മാരുടെ മുടിയുണങ്ങാന്‍ അധികം പ്രയാസമുണ്ടാകില്ല.

ഹെല്‍മെറ്റ്
ഹെല്‍മറ്റിന്റെ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ കേടു വരുത്തും. മുടിവേരുകള്‍ക്ക് സ്ഥിരമായ പ്രശ്നങ്ങളുണ്ടാകാന്‍ ഇത് കാരണമാകും. മുടിയുടെ മുകളില്‍ ടവല്‍ കെട്ടിയ ശേഷം മാത്രം ഹെല്‍മെറ്റ് ഉപയോഗിയ്ക്കുക.

മസാജ്
ഹെയര്‍ ജെല്ലുകള്‍ ഉപയോഗിയ്ക്കുന്നതിനു പകരം എണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

നല്ല ഭക്ഷണം
നല്ല ഭക്ഷണം മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പോഷകങ്ങള്‍ ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും പ്രധാനം തന്നെ.

മദ്യപാനം, പുകവലി ശീലങ്ങള്‍
മദ്യപാനം, പുകവലി ശീലങ്ങള്‍ മുടിയുടെ ആരോഗ്യത്തെയും കേടു വരുത്തും. ഇവ ഉപേക്ഷിയ്ക്കുക.



Click it and Unblock the Notifications
