Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടിയഴകിന് ഉരുളക്കിഴങ്ങ്!
എല്ലാവരുടെയും ആഹാരശീലങ്ങളില്‍ ഉരുളക്കിഴങ്ങിന് വലിയ സ്ഥാനമുണ്ട്. ലോകമെമ്പാടുമുള്ള അടുക്കളകളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പച്ചക്കറിയെന്ന സവിശേഷതയും ഉരുളക്കിഴങ്ങിന് സ്വന്തം. ലോകത്തിന് ഏറ്റവുമധികം പോഷകം പ്രദാനം ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍ നാലാം സ്ഥാനവും ഇതിനുണ്ട്. അരി, ഗോതമ്പ്, ചോളം എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
സൗന്ദര്യവര്‍ദ്ധക വസ്തുവെന്ന നിലയില്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതായി നിങ്ങള്‍ക്ക് അറിയാമോ? അതെ, സൗന്ദര്യ വര്‍ദ്ധനവിന് ഇത് ഉപയോഗിക്കാം. മുടിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന ചില പൊടിക്കൈകളെ കുറിച്ച് സംസാരിക്കാം.

1. ഒരു ഉരുളക്കിഴങ്ങെടുത്ത് നന്നായി ചതച്ച് നീരെടുക്കുക. ഇതൊരു പാത്രത്തിലെടുത്ത് അതില്‍ ഒരുമുട്ട, തൈര് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുടിയിഴകളിലും രോമകൂപങ്ങളിലും പുരട്ടുക. 20 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളമോ സാധാരണ ഷാംപൂവോ ഉപയോഗിച്ച് തല നന്നായി കഴുകുക. മികച്ച ഫലം ലഭിക്കാന്‍ കുറഞ്ഞത് 20 ദിവസത്തിലൊരിക്കല്‍ ഇത് ചെയ്യുക. ഇത് മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കും.
2. ഉരുളക്കിഴങ്ങിന്റെ തൊലി ചുരണ്ടിയെടുക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളമെടുത്ത് അതില്‍ ഈ തൊലിയിട്ട് തിളപ്പിക്കുക. 20 മിനിറ്റ് തിളപ്പിച്ചതിന് ശേഷം വെള്ളം വാര്‍ത്തെടുത്ത് ഗ്ലാസിലോ പാത്രത്തിലോ സൂക്ഷിക്കുക. മുടി സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം ഈ വെള്ളം തേച്ചുപിടിപ്പിക്കുക. മുടിക്ക് സ്വാഭാവികമായ കറുപ്പുനിറം നല്കാന് ഇതിന് കഴിയും. ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇത് ചെയ്യേണ്ടതാണ്. നരയ്ക്കുള്ള പ്രകൃതിദത്ത ചികിത്സയാണിത്.
3. മുടി കൊഴിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിന് വീട്ടില്‍ തന്നെ പരിഹാരം കാണാന്‍ കഴിയും. 3 ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് നീര്, 3 ടീസ്പൂണ്‍ കറ്റാര്‍വാഴ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മുടിയിഴകളില്‍ പുരട്ടുക. രണ്ട് മണിക്കൂറിന് ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മികച്ച ഫലത്തിന് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുക.



Click it and Unblock the Notifications
