Latest Updates
-
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു
മുടിസംരക്ഷണത്തിന് ഓറഞ്ച്
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ നല്ലൊരു ഭക്ഷണവസ്തുവാണ് ഓറഞ്ച്. വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം.
ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും ഓറഞ്ച് വളരെ നല്ലതാണ്. ഓറഞ്ച് ഉണക്കിപ്പൊടിച്ചുപയോഗിയ്ക്കുന്നത് ചര്‍മത്തിന് നിറം നല്‍കും. തിളക്കവും മൃദുത്വവും നല്‍കും.
ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഓറഞ്ച് നല്ലതു തന്നെയാണ്. ഓറഞ്ച് എതെല്ലാ വിധത്തില്‍ മുടിയ്ക്കു സഹായകമാണെന്നു നോക്കൂ,

മുടി കൊഴിച്ചില്‍
ഓറഞ്ചിലെ വൈറ്റമിന്‍ സി, ബയോഫ്ളവനോയ്ഡുകള് എന്നിവ തലയോടിലെ രക്തചംക്രമണം വര്‍ദ്ധിപ്പിയ്ക്കും. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

ഹെയര്‍ പായ്ക്ക്
ഓറഞ്ച് ജ്യൂസ് നല്ലൊരു ഹെയര്‍ പായ്ക്കായും ഉപയോഗിക്കാം. ഇതും തേന്‍, വെള്ളം എന്നിവയും ചേര്‍ത്ത് തലയില്‍ പുരട്ടാം. കാല് മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

മുടിയുടെ വേരുകള്‍
മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ഓറഞ്ച് നല്ലതു തന്നെയാണ്. ഓറഞ്ച് ജ്യൂസ് തലയില്‍ തേയ്ക്കുന്നത് ഗുണം ചെയ്യും,

മുടിയുടെ തിളക്കം
മുടിയുടെ തിളക്കത്തിനും ഓറഞ്ച് ജ്യൂസ് നല്ലതുതന്നെ. ഇത് പാല്, തേന്‍ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടാം. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയുകയും ചെയ്യാം.

താരന്
താരന് ചെറുക്കുന്നതിനും ഓറഞ്ച് ജ്യൂസ് നല്ലതു തന്നെയാണ്. ഓറഞ്ച് പീല്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തരയ്ക്കുക. ഇത് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കണം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

മുടി വൃത്തിയാക്കുവാന്‍
ഓറഞ്ച് തൊലി രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇടുക. രാവിലെ ഇത അരച്ച് തലയില്‍ തേയ്ക്കാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടി വൃത്തിയാക്കുവാന്‍ സഹായിക്കും.

അമിത എണ്ണമയം
അമിത എണ്ണമയമുള്ള മുടിയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഓറഞ്ച് പീല്‍. ഓറഞ്ച് അരച്ച് തലയില്‍ പുരട്ടുന്നതും ഓറഞ്ച് നീര് തലയോടില്‍ പുരട്ടുന്നതുമെല്ലാം ഗുണം ചെയ്യും.



Click it and Unblock the Notifications
