Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
മുടിയുടെ കട്ടി കുറയുന്നുവോ?
ഭംഗിയുള്ള മുടിയെങ്കില്‍ മുടിയുടെ ഉള്ള് അഥവാ കട്ടിയും പ്രധാനമാണ്. കട്ടി കൂടിയ മുടിയാകട്ടെ, ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന സൗഭാഗ്യവും.
മുടികൊഴിച്ചിലാണ് പലപ്പോഴും കട്ടി കുറഞ്ഞ മുടിയ്ക്കുള്ള ഒരു പ്രധാന കാരണം. ഇതിനാകട്ടെ, പോഷകക്കുറവ്, സ്ട്രെസ്, മുടിയിലെ അമിത കെമിക്കല്‍ പരീക്ഷണങ്ങള്‍, മുടിസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുക തുടങ്ങിയ ധാരാളം ഘടകങ്ങള്‍ കാരണവുമാകുന്നുണ്ട്.
മുടിയുടെ കട്ടി കുറയുന്നതിന് ഏറ്റവും നല്ല പരിഹാരം പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. മുടിയുടെ കട്ടി കുറയുന്നതിനുളള ചില വഴികളെക്കുറിച്ചറിയൂ,

നെല്ലിക്ക
നെല്ലിക്ക മുടിയ്ക്ക് കട്ടി വയ്ക്കാനുള്ള മികച്ചൊരു വഴിയാണ്. നെല്ലിക്കാനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി തലയോടില്‍ മസാജ് ചെയ്യുക. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.

സവാളനീര്
മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത വഴിയാണ് സവാളനീര്. ഇത് തലയോടില്‍ പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം. അ്ല്ലെങ്കില്‍ മുറിച്ച സവാള കൊണ്ട് തലയോടില്‍ മസാജ് ചെയ്യാം.

മുറുക്കി കെട്ടി വയ്ക്കരുത്
മുടി വല്ലാതെ മുറുക്കി കെട്ടി വയ്ക്കരുത്. ഇത് മുടികൊഴിച്ചിലിന് ഇട വരുത്തും. മുടി കൊഴിയാന്‍ ഇടയാക്കും.

കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍ വാഴ ജെല്‍ കൊണ്ട് തലയോട് മസാജ് ചെയ്യുന്നത് മുടിയുടെ ഉള്ളു വര്‍ദ്ധിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. അല്പനേരം കഴിഞ്ഞ് കഴുകിക്കളയാം.

ചീപ്പ്
മുടി ചീകാന്‍ അകലമുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിയ്ക്കുക. ഇത് മുടി പൊട്ടിപ്പോകുന്നതു തടയും.

ആവണക്കെണ്ണ
മുടിയുടെ ഉള്ളു വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ് ആവണക്കെണ്ണ കൊണ്ടു മസാജ് ചെയ്യുന്നത്. ഇതും വെളിച്ചെണ്ണയും മിക്സ് ചെയ്തുപയോഗിയ്ക്കാം.

ഹെയര്‍ ഡ്രയര്‍
ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടിയുണക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മുടി തനിയെ ഉണങ്ങാന്‍ അനുവദിയ്ക്കുക.

ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം ശരീരത്തിനെന്നപോലെ മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയുന്നതിനും സഹായകമാണ്. നല്ല ഭക്ഷണം കഴിയ്ക്കുക.



Click it and Unblock the Notifications
