Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കട്ടിയുള്ള മുടി പ്രകൃതിദത്ത വഴിയിലൂടെ...
ഭംഗിയുള്ള മുടി എന്നതില്‍ മുടിയുടെ കട്ടിയും പ്രത്യേക പങ്കു വഹിയ്ക്കുന്നു. കട്ടിയില്ലാത്ത മുടിയ്ക്ക് ഭംഗിയും കുറവായിരിക്കും.
മുടിയുടെ ഉള്ളിന് അഥവാ കട്ടിയ്ക്ക് സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. കാരണം കെമിക്കല്‍ പരീക്ഷണങ്ങള്‍ മുടി കൊഴിച്ചിലിന് ഇട വരുത്തുകയും മുടിയുടെ വളര്‍ച്ചയെ വിപരീതമായി ബാധിയ്ക്കുകയും ചെയ്യും.
മുടിയുടെ കട്ടി വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില പ്രകൃതിദത്ത വഴികളെന്തെന്നു നോക്കൂ,

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ മുടിയ്ക്ക് കട്ടി വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കുന്ന തികച്ചും സ്വാഭാവികമായ ഒരു വഴിയാണ്. മുടിവളര്‍ച്ചയ്ക്കു പുറമെ മുടിയ്ക്ക് മൃദുത്വം നല്‍കാനും ഇത് സഹായിക്കും.

നെല്ലിക്കാജ്യൂസ്
മുടിയുടെ കട്ടി കൂടുവാന്‍ നെല്ലിക്കാജ്യൂസ് ഏറെ നല്ലതാണ്. ഇത് മുടിയില്‍ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും തേയ്ക്കുന്നത് ഗുണം ചെയ്യും.

പ്രോട്ടീനുകള്‍
നല്ല ഭക്ഷണവും പ്രധാനം തന്നെ. പ്രത്യേകിച്ച് പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണം. മുട്ട, മീന്‍, പാല് തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഓയില്‍ മസാജ്
ഓയില്‍ മസാജ് മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. ഇളംചൂടുള്ള ഓയില്‍ തലയോടില്‍ പുരട്ടി മസാജ് ചെയ്യാം.

ചെമ്പരത്തി
മുടിയില്‍ ചെമ്പരത്തി ഇലയും പൂവും അരച്ചു തേച്ചു നോക്കൂ. ചെമ്പരത്തി താളി മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണ്.



Click it and Unblock the Notifications
