Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
പ്രകൃതിദത്ത രീതിയില്‍ മുടി സ്ട്രെയ്റ്റന്‍ ചെയ്യാം
മുടി സ്ട്രെയ്റ്റന്‍ അഥവാ നിവര്‍ത്തുന്ന പരിപാടി ഇന്ന് സാധാരണമാണ്. പെണ്കുട്ടികളൊക്കെ ഇതിന് വേണ്ടി ഏറെ പണം ചെലവഴിക്കാറുണ്ട്. എന്നാല്‍ ഇവയൊക്കെ ശരിക്കും മുടിയുടെ ആരോഗ്യത്തിന് തകരാറുണ്ടാക്കുന്നതാണ്. ഇതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മുടിക്ക് ഏറെ ദോഷം ചെയ്യും.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദോഷകരമല്ലാത്ത ചില മാര്‍ഗ്ഗങ്ങളുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന അത്തരം ചിലത് പരിചയപ്പെടാം.

പാല്
ഒരു സ്പ്രേ ബോട്ടിലില്‍ മൂന്നിലൊന്ന് പാലും, വെള്ളവും എടുത്ത് മുടിയിലാകെ സ്പ്രേ ചെയ്യുക. വലിയ ഒരു ചീപ്പ് ഉപയോഗിച്ച് മുടിയിലെ കെട്ടുകളെല്ലാം ഒഴിവാക്കുക. ഇത് വഴി ഓരോ മുടിയിലും മിശ്രിതം പുരളുന്നുവെന്ന് ഉറപ്പ് വരുത്താം. ഒരു മണിക്കൂര്‍ കഴിഞ്ഞ് തലമുടി കഴുകാം. ഇതിന് ഷാംപൂവോ, കണ്ടീഷണറോ ഉപയോഗിക്കുക. അടുത്തതവണ കഴുകുന്നത് വരെ മുടി നിവര്‍ന്നിരിക്കും.

പാലും തേനും
പാലിന് തനിയെ മുടി നിവര്ത്താനാകും. എന്നാല്‍ തേന്‍ മുടിക്ക് പോഷണം നല്‍കും. ഇത് വഴി വരണ്ട, ചുരുണ്ട് പോയ മുടിക്ക് ആരോഗ്യം നല്‍കാം.

മുള്‍ട്ടാണി മിട്ടി
ഒരു കപ്പ് മുള്‍ട്ടാണി മിട്ടി എടുത്ത് അതില്‍ ഒരു മുട്ട, 5 ടീസ്പൂണ്‍ അരിപ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. വലിയൊരു ചീപ്പ് ഉപയോഗിച്ച് മുടിയിലെ കെട്ടുകള്‍ വേര്‍പെടുത്തുക. മിശ്രിതം തേക്കുന്നതിന് മുമ്പ് 2-3 തവണ നന്നായി ചീകുക. മൂടി ചീകുന്നതിനൊപ്പം ഇത് തേക്കുക. മുടി ഉണങ്ങാന്‍ 40 മിനുട്ടോളം എടുക്കും. ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക. രണ്ടാഴ്ച കൂടുമ്പോള്‍ ഇത് തേക്കുക.

ഒലിവ് ഓയിലും മുട്ടയും
രണ്ട് മുട്ടയെടുത്ത് നന്നായി ഉടയ്ക്കുക. അതില്‍ 1-2 ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഒരു ബ്രഷ് ഉപയോഗിച്ച് ഇത് മുടിയില്‍ തേക്കുക. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ഒരു ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് മുടി നിവര്‍ത്തുകയും പോഷണം നല്‍കുകയും ചെയ്യും.

നാരങ്ങ നീരും, തേങ്ങാപ്പാലും
തേങ്ങാപ്പാലില്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇത് ക്രീം പോലെയാക്കി ഒരു ദിവസം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. പിറ്റേന്ന് ഇത് ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഒരു ചൂടുള്ള ടൗവ്വല് ഉപയോഗിച്ച് മുടി മൂടുക. ഒരു മണിക്കൂറിന് ശേഷം മുടി കഴുകുക. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്താല്‍ മുടി നിവര്‍ത്താനാവും.

ചൂടുള്ള വെളിച്ചെണ്ണ
അല്പം വെളിച്ചെണ്ണ ചൂടാക്കി തലയില്‍ തേക്കുക. 20-30 മിനുട്ട് ഒരു ചൂടുള്ള ടൗവ്വല് ഉപയോഗിച്ച് മുടി മൂടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. 5 മിനുട്ട് സമയം വീണ്ടും മുടി പൊതിയുക. ഒരു ഡ്രൈയര്‍ ഉപയോഗിച്ചോ സ്വഭാവികമായോ മുടി ഉണക്കുക. മുടിക്ക് തിളക്കം ലഭിക്കുകയും നിവരുകയും ചെയ്യും.



Click it and Unblock the Notifications
