Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
എളുപ്പത്തില്‍ മുടിയൊരുക്കാം !
മുടിയെ സംബന്ധിച്ച് ഏറെ പ്രശ്നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടാകും. എന്നാല്‍ അക്കാര്യത്തില്‍ നിങ്ങള്‍ തനിച്ചല്ല. കേശസംബന്ധമായ പ്രശ്നങ്ങള്‍ എല്ലാവര്ക്കും സംഭവിക്കാം. ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാകും അത് നേരിടേണ്ടി വരിക.
ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നിങ്ങള്‍ നേരത്തെ മനസിലാക്കിയിരുന്നാല്‍ എളുപ്പമാകും. മുടി ആകര്‍ഷകമായി കെട്ടിവയ്ക്കാനുള്ള സ്റ്റൈല്‍ തെരഞ്ഞെടുത്താല്‍ പ്രശ്നത്തിന്റെ ആദ്യഭാഗം പരിഹരിക്കപ്പെടും. ഇത്തരത്തില്‍ പ്രശ്നം പരിഹരിച്ചാല്‍ ഇന്റര്വ്യുകളൊക്കെ ആത്മവിശ്വാസത്തോടെ തന്നെ നേരിടാനാവും. അല്പം പരിശ്രമിച്ചാല്‍ തലമുടി അലങ്കോലമായി കിടക്കാതെ പരിപാലിക്കാനാവും. അതിനുള്ള ചില മാര്‍ഗ്ഗങ്ങളിതാ.

1. സ്പ്രേ -നിങ്ങള്‍ ചുരുണ്ട മുടിയുള്ള ആളാണെങ്കില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് മുടി കെട്ടിയൊതുക്കി വയ്ക്കുന്നത് കൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവില്ല. എന്താവും പിറ്റേന്നത്തെ അവസ്ഥ എന്ന് നിങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരിക്കും. ചുരുണ്ട മുടിയില്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് സ്പ്രേ. എല്ലായ്പോഴും ഒരു കണ്ടിഷനിംഗ് സ്പ്രേ നിങ്ങള്‍ക്കൊപ്പം കരുതുകയും, ഇടക്കിടെ അത് ഉപയോഗിക്കുകയും ചെയ്യുക.
2. മുടി പിന്നിയിടല്‍ - രാവിലെ ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളുടെ എണ്ണമയമുള്ള മുടി കഴുകി വൃത്തിയാക്കാന്‍ ഏറെ സമയം വേണ്ടി വരാറുണ്ടോ? വിഷമിക്കേണ്ടതില്ല. മുടി പിന്നിയിടുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാനാവും. മുടി പോണിടെയില്‍ ശൈലിയില്‍ കെട്ടിവെയ്ക്കുന്നത് ഏറെ സഹായിക്കും.
3. മുടി ചീകല് - മുഖത്ത് വീഴാതെ മുടി ചീകിയൊതുക്കുന്നത് ഭംഗി നല്‍കും. മികച്ച ഒരു മുടി സംരക്ഷണ മാര്‍ഗ്ഗമാണിത്. കുറഞ്ഞ സമയം കൊണ്ട് മുടി മുഴുവന്‍ ചീകിയൊതുക്കാന്‍ നിങ്ങള്‍ക്ക് സമയം ലഭിക്കണമെന്നില്ല. ആ സമയത്ത് ഈ രീതിയില്‍ മുടിയൊതുക്കാം.
4. സ്കാര്‍ഫ് - മറ്റൊരു മാര്‍ഗ്ഗം തലമുടിക്ക് മീതെ ഒരു സ്കാര്‍ഫ് കെട്ടുകയാണ്. ഇത് സ്റ്റൈല്‍ മാത്രമല്ല മുടിക്ക് സംരക്ഷണവും നല്‍കും.
5. ബണ്‍ - അറ്റം പിളരുന്ന മുടിയുള്ളവര്‍ക്ക് മുടി ഏറെ സ്റ്റൈലില്‍ ഒതുക്കുക എന്നത് എളുപ്പമാകില്ല. ഈ പ്രശ്നം പരിഹരിച്ച് മുടി ആകര്‍ഷകമാക്കാന്‍ മറ്റൊരു രീതി പരീക്ഷിക്കാം. മുടിയുടെ പിളര്‍പ്പ് മറയ്ക്കുന്ന തരത്തില്‍ വലിയൊരു ബണ്‍ തലയില്‍ ധരിക്കാം. ഏതാനും മിനുട്ടുകള്‍ക്കൊണ്ട് നിങ്ങള്‍ക്ക് ആകര്‍ഷകമായ രൂപഭംഗി ലഭിക്കും.



Click it and Unblock the Notifications
