Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
നരച്ച മുടി ഡൈയില്ലാതെ കറുപ്പിയ്ക്കാം
മുഖത്തെ ചുളിവുകളും പാടുകളും പ്രായത്തിന്റെ ലക്ഷണങ്ങളാണ്. നരയെയും നമുക്ക് ഇക്കൂട്ടത്തില്‍ പെടുത്താം. മരുന്നുകളിലൂടെയും വിവിധ ചികിത്സകളിലൂടെയും ചര്‍മ്മത്തിന്റെ പ്രായം ഒരുപരിധി വരെ മറയ്ക്കാം. പക്ഷെ നര എങ്ങനെ മറയ്ക്കും?
പ്രായം ആരും അറിയരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇതേക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് പതിവാണ്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. നര മാറ്റാനുള്ള ചില പൊടിക്കൈകള്‍ അടുത്തറിയാം.
അകാലനരയ്ക്കുള്ള വീട്ടുമരുന്നുകള്‍

നെല്ലിക്ക
അകാലനരയ്ക്ക് ഏറ്റവും ഫലപ്രദമായ വീട്ടുചികിത്സ നെല്ലിക്ക ഉപയോഗിച്ചുള്ളതാണ്. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും നിറം നല്‍കാനും നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് തണലത്തിട്ട് ഉണക്കുക. ഇത് വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. നെല്ലിക്കാ കഷണങ്ങള്‍ കറുത്ത് പൊടിയുന്നത് വരെ തിളപ്പിക്കണം. ഇങ്ങനെ ഉണ്ടാക്കുന്ന കറുത്ത എണ്ണ അകാലനരയ്ക്ക് ഫലപ്രദമായ ഔഷധമാണ്. ഉണക്കിയ നെല്ലിക്ക കുതിര്‍ത്തുവച്ച വെള്ളം ഉപയോഗിച്ച് കഴുകുന്നത് മുടിക്ക് ആരോഗ്യം നല്‍കും. മുടി കഴുകുമ്പോള്‍ ഏറ്റവും അവസാനം ഈ വെള്ളം ഉപയോഗിക്കുക. നെല്ലിക്കാനീരില്‍ ഒരു ടീസ്പൂണ്‍ ബദാം എണ്ണയും കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് രാത്രികാലങ്ങളില്‍ തല മസാജ് ചെയ്യുന്നതും അകാലനര തടയും.

വെണ്ണ
പശുവിന്‍പാലില്‍ നിന്ന് ഉണ്ടാക്കുന്ന വെണ്ണയ്ക്ക് അകാലനര തടയാന്‍ കഴിയും. ചെറിയൊരു കഷണം കഴിക്കുകയും കുറച്ച് ആഴ്ചയില്‍ രണ്ട് തവണ മുടിയില്‍ തേച്ചുപിടിപ്പിക്കുകയും ചെയ്യുക.

വെളിച്ചെണ്ണയും നാരങ്ങയും
വെളിച്ചെണ്ണയില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അത് 15 മിനിറ്റ് നേരം തലയില്‍ തേച്ചുപിടിപ്പിക്കുക. ഇത് അകാലനര തടയുമെന്ന് മാത്രമല്ല മുടിയുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുയും ചെയ്യും. ഇത് പതിവായി ഉപയോഗിക്കുന്നവരില്‍ 60-70 വയസ്സില്‍ പോലും നര കാണാന്‍ കഴിയില്ല.

ബദാം എണ്ണ
ബദാം എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്.

റോസ്മെറിയും കര്‍പ്പൂരതുളസിയും
അരക്കപ്പ് റോസ്മേരിയും അതേ അളവില്‍ ഉണക്കിയ കര്‍പ്പൂരതുളസിയും എടുക്കുക. ഇവ രണ്ട് കപ്പ് വെള്ളത്തില്‍ അരമണിക്കൂര്‍ തിളപ്പിക്കുക. 2-3 മണിക്കൂറിന് ശേഷം ഇത് നരച്ചമുടിയിഴകളില് തേയ്ക്കുക. ഉണങ്ങിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടിക്ക് ആഗ്രഹിക്കുന്ന നിറം ലഭിക്കുന്നത് വരെ എല്ലാ ആഴ്ചയിലും ഇത് തുടരുക. അതിന് ശേഷം ഒരുമാസം കൂടി ഇത് ഉപയോഗിച്ചാല്‍ നിറം അതേപടി നിലനില്ക്കും.

ഹെര്‍ബല്‍ റിന്‍സ്
നരമാറ്റാനുള്ള മറ്റൊരു വഴിയാണ് ഹെര്‍ബല്‍ റിന്സുകളുടെ ഉപയോഗം.
കറുത്ത മുടിക്കായി ഇനി പറയുന്നവയില്‍ ഒന്നോ അതിലധികമോ ഉപയോഗിക്കുക.
റോസ്മെറി
കര്‍പ്പൂരതുളസി
അയമോദകം
ഐവി ബെറി
ക്യാറ്റ്നിപ്
കടുംചായ
ബ്ലാക് കോഫി (നല്ല കടുപ്പത്തില്‍ തയ്യാറാക്കി റിന്‍സ് ആയി ഉപയോഗിക്കുക)

ഉരുളക്കിഴങ്ങ്
തൊലി കളയാത്ത ഒരു ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന് ശേഷം ആ വെള്ളം തണുപ്പിച്ച് പഞ്ഞി ഉപയോഗിച്ച് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക.

റം
4 ടേബിള്‍സ്പൂണ്‍ ഉണങ്ങിയ കര്‍പ്പൂരതുളസി
1 വെള്ളം
4 ടീസ്പൂണ്‍ റം
ഒരൗണ്‍സ് ഗ്ലിസറിന്‍
ഏതാനും തുളളി വിറ്റാമിന്‍ ഇ
കര്‍പ്പൂരതുളസി വെള്ളത്തിലിട്ട് തിളപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം ഈ വെള്ളം അരിച്ചെടുത്ത് അതില്‍ ബാക്കിയുള്ള സാധനങ്ങള്‍ ചേര്‍ക്കുക. ഇത് പഞ്ഞി ഉപയോഗിച്ച് ദിവസവും തലയില്‍ തേച്ചുപിടിപ്പിക്കുക. ഉപയോഗിക്കുന്തോറും മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിക്കും.

കറിവേപ്പില
കറിവേപ്പില ധാരാളം കഴിക്കുന്ന അകാലനര തടയാന്‍ സഹായിക്കും. ഇത് േേരാമകൂപങ്ങള്ക്ക് ശക്തിയും ഓജസ്സും നല്‍കും. പുതുതായി വളരുന്ന രോമങ്ങള്‍ക്ക് കൂടുതല്‍ ആരോഗ്യവും നിറവും ഉണ്ടാകും. ഒരു സുഗന്ധവ്യഞ്ജനം എന്ന നിലയിലും മോരില്‍ ചേര്‍ത്തും ഇത് കഴിക്കാവുന്നതാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തേച്ചാല്‍ മുടി വളരും. മാത്രമല്ല മുടിക്ക് നല്ല നിറവും ലഭിക്കും.

റിബ്ഡ് ഗോര്‍ഡ്
റിബ്ഡ് ഗോര്ഡിട്ട് കാച്ചിയ വെലിച്ചെണ്ണ തേയ്ക്കുന്നതും അകാലനര തടയാന്‍ ഉത്തമമാണ്. ഇത് ചെറിയ കഷണങ്ങളായി മുറിച്ച് തണലത്ത് വച്ച് ഉണക്കുക. ഉണങ്ങിയ കഷണങ്ങള്‍ വെളിച്ചെണ്ണയിലിട്ട് മൂന്നോ നാലോ ദിവസം സൂക്ഷിക്കുക. റിബ്ഡ് ഗോര്‍ഡ് കഷണങ്ങള്‍ നന്നായി കറുക്കുന്നത് വരെ ഇത് തിളപ്പിക്കുക. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ രോമകൂപങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കുകയും മുടിയുടെ നിറം വര്‍ദ്ധിക്കുകയും ചെയ്യും.

ഇഞ്ചി
ഇഞ്ചിയില്‍ അല്പം പാല് ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

പാല്
തിളപ്പിയ്ക്കാത്ത പാല് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും.

തൈരും മയിലാഞ്ചിപ്പൊടിയും
തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും.

സവാളയുടെ നീര്
സവാളയുടെ നീര് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. മുടി കറുക്കാനുള്ള നല്ലൊരു വഴിയാണിത്.
ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ



Click it and Unblock the Notifications
