Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടിപ്രശ്നങ്ങള്‍ക്ക് വീട്ടുമരുന്നുകള്‍
ആരോഗ്യമുള്ള നല്ല മുടിക്ക് നല്ല പരിചരണം ആവശ്യമാണ്. മുടി ആരോഗ്യത്തോടെ നിലനിര്‍ത്തുക, മുടിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, മുടിക്ക് ഭംഗി നല്‍കുക എന്നിവയെല്ലാം കേശസംരക്ഷണത്തിന്റെ ഭാഗമാണ്. നമ്മളില്‍ പലരും മുടി സാധാരണ രീതിയില്‍ മാത്രമെ പരിപാലിക്കാറുള്ളു.
അധിക പരിഗണന നല്‍കാറില്ല. ആരോഗ്യമുള്ള നല്ല മുടി നിലനിര്‍ത്താന്‍ അധിക പരിചരണ ആവശ്യമാണ്. പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത മുടി മാത്രമെ കാഴ്ചയില്‍ സുന്ദരമായിരിക്കു. എണ്ണമയമുള്ള മുടി, പാറിപറക്കുന്ന മുടി, വരണ്ട മുടി, പൊട്ടുന്ന മുടി എന്നിവയാണ് പൊതുവില്‍ കാണപ്പെടുന്ന മുടിയുടെ പ്രശ്്നങ്ങള്‍. മുടിയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ട്.

കണ്ടീഷണര്‍
മുട്ട മുടിയ്ക്കിണങ്ങുന്ന നല്ലൊരു കണ്ടീഷണറാണ്. കണ്ടീഷണറായി ഉപയോഗിക്കാന്‍ ഒരു മുട്ട പൂര്‍ണമായി ഉപയോഗിക്കണം. മുട്ടയുടെ വെള്ള എണ്ണ മയമുള്ള മുടിയിലാണ് ഉപയോഗിക്കേണ്ടത്. മുട്ടയുടെ മഞ്ഞ മുടിയുടെ പൊട്ടലും വരള്‍ച്ചയും തടയും. മുടിയുടെ രീതിയ്ക്കനുസരിച്ച് വേണം മുട്ട തേയ്ക്കാന്‍. നിങ്ങളുടേത് വരണ്ട മുടിയാണെങ്കില്‍ മുട്ടയുടെ മഞ്ഞ തേച്ച് 20 മിനുട്ടിന് ശേഷം കഴുകി കളയുക. നിങ്ങള്‍ക്ക് എണ്ണ മയമുള്ള മുടിയാണെങ്കില്‍ മുട്ടയുടെ വെള്ള ഉപയോഗിക്കുക. കണ്ടീഷണറായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ മുട്ടയുടെ എല്ലാം ഉപയോഗിക്കുക.

മങ്ങിയ മുടി
തൈര് മുടിയില്‍ മുഴുവന്‍ തേയ്ക്കുക. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ലാക്ടിക് ആസിഡ് അടങ്ങിയിട്ടുള്ള തൈര് മുടിയെ വേര് തൊട്ട് ശക്തി പെടുത്തും. മലിനീകരണം മൂലമാണ് മുടിയ്ക്ക് തകരാറുണ്ടാകുന്നത്. അതുപോലെ മുടിയുടെ ഭംഗി കൂട്ടാനുപയോഗിക്കുന്ന ഉത്പന്നങ്ങള്‍ മുടിയുടെ തിളക്കം നഷ്ടപെടുത്തുന്നതിനാല് അവ ഉപേക്ഷിക്കുക.

ചൊറിച്ചില്‍
ശരിയല്ലാത്ത ഭക്ഷണം, അന്തരീക്ഷത്തിലെ മാറ്റം,സമ്മര്‍ദ്ദം എന്നിവ തലയോട്ടിയിലെ ചൊറിച്ചിലിന് കാരണമാകും. 2 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയുക.

ബലഹീനമായ മുടി
ബിയര്‍ മുടിയില്‍ നേരിട്ട് ഉപയോഗിക്കാം. ബിയറിലെ ഈസ്റ്റ് മുടിക്ക് നല്ലതാണ്. മുട്ട, 1 ടേബിള്‍ സ്പൂണ്‍ സൂര്യകാന്തി എണ്ണ, അര കപ്പ് ബിയര്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് പുതു ജീവിന് നല്‍കും.

വെയിലേറ്റ് മങ്ങിയ മുടി
കാല് കപ്പ് തേനില്‍ 5-6 കപ്പ് ഒലിവ് എണ്ണ ചേര്‍ത്തിളക്കുക. ഈ മിശ്രിതം മുടിയില്‍ തേയ്ക്കുക. സൂര്യപ്രകാശമേറ്റ് മങ്ങിയ മുടിയ്ക്ക് തിളക്കം നല്കാന് ഇത് സഹായിക്കും. തേന്‍ മുടിയിലെ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ അടങ്ങിയ ഒലിവ് എണ്ണ പ്രകൃതി ദത്ത് കണ്ടീഷണറാണ്.

പാറിപറന്ന മുടി
പാകമായ അവൊക്കാഡോ ചതച്ച് പിഴിഞ്ഞെടുത്ത് മുടിയില്‍ തേയ്ക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. അവൊക്കാഡോയോടൊപ്പം മുട്ടയോ തൈരോ ചേര്‍ത്തിളക്കിയ മിശ്രിതം മുടി പാറിപ്പറക്കാതിരിക്കാന്‍ സഹായിക്കും.

ബേക്കിങ് സോഡ
ബേക്കിങ് സോഡയും വെള്ളവും ചേര്‍ത്ത മിശ്രിതം മുടിയിഴകളില്‍ തേയ്ക്കുക. മുടിയിഴകളില്‍ ആവശ്യമില്ലാതിരിക്കുന്നതൊക്കെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
