Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആരോഗ്യമുള്ള മുടിയ്ക്ക് വീട്ടു മരുന്ന്
ചെലവേറിയ പരിചരണങ്ങളും വിലകൂടിയ ഷാമ്പുവും ഇല്ലാതെ തന്നെ മുടി ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാന്‍ കഴിയും.
ആരോഗ്യമുള്ള മുടി നിലനിര്‍ത്താന്‍ വീട്ടില്‍ തന്നെ നിരവധി പ്രതിവിധികളുണ്ട്. അടുക്കളയില്‍ നിന്നും ഇതിനുള്ള ചേരുവകള്‍ വളരെ എളുപ്പം കണ്ടെത്താം. ബിയര്‍ മുതല്‍ ഏത്തപ്പഴം വരെ ഉള്ള പലതും തിളക്കവും മൃദുതലതയും ഉള്ള മുടി ലഭിക്കാന്‍ സഹായിക്കും.
മുടിയുടെ ആരോഗ്യത്തിനുള്ള ചില വീട്ടു മരുന്നുകള്‍

പഴം
പഴത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെ ആരോഗ്യവും സ്വാഭാവിക ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കും.
ഒരു പഴം ചതച്ച് കുഴമ്പ് രൂപത്തിലാക്കി മുടിയുടെ വേരുമുതല്‍ അറ്റം വരെ തേച്ച് പിടപ്പിക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക. പൊട്ടുന്ന വരണ്ട മുടിക്കുള്ള നല്ല മരുന്നാണിത്.

മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക അല്ലെങ്കില്‍ മൂന്ന് മുട്ടയുടെ മഞ്ഞ , 1 ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണം 3 തുള്ളി വിറ്റാമിന്‍ ഇ എന്നിവയുടെ മിശ്രിതം തലയില്‍ തേയ്ക്കുക. 10 മിനുട്ടിന് ശേഷം ഷാമ്പു തേച്ച് കഴുകി കളയുക. മികച്ച് ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്. മുടി കണ്ടീഷന്‍ ചെയ്യാനും മൃദുലമാകാനും ഇത് നല്ലതാണ്.

ബിയര്‍
അല്പം ബിയര്‍ എടുത്ത് തലമുടി കഴുകുക. അതിന് ശേഷം ഷാമ്പു തേച്ച് കഴുകിയിട്ട് മുടി ഉണക്കുക. പിന്നീട് ചെറുതായി ബിയര്‍ സ്പ്രേ ചെയ്യണം. മുടിക്ക് തിളക്കം നല്കാന് ബിയര്‍ സഹായിക്കും.

മയോണൈസ്
നനഞ്ഞ മുടിയില്‍ മയോണൈസ് പുരട്ടുക. 15 മിനുട്ട് മുതല്‍ 1 മണിക്കൂര്‍ വരെ ഇത് തേച്ചിരുന്നിട്ട് ഷാമ്പു തേച്ച് കഴുകി കളയുക. മയോണൈസ് ഒരു നല്ല കണ്ടീഷണറാണ്.

ഓയില്‍ മസാജ്
തലയോട്ടിയില്‍ ഇളം ചൂടെണ്ണ തേച്ച് പിടിപ്പിക്കുന്നത് ഇന്ത്യയില്‍ വളരെ പ്രചാരമുള്ള കേശ സംരക്ഷണ മാര്‍ഗ്ഗമാണ്. വെളിച്ചെണ്ണയും ഒലിവ് എണ്ണയും ഇതിനായി ഉപയോഗിക്കാം. ഒരു മണിക്കൂറിന് ശേഷം നാരങ്ങ നീരും അല്പം വിനാഗിരിയും ചേര്‍ത്ത മിശ്രിതം തലയില്‍ തേച്ചതിന് ശേഷം കഴുകി കളയുക. താരനെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും.

ഒലിവ് എണ്ണ
നാല് ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണ എടുത്ത് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 30 മിനുട്ടിന് ശേഷം നന്നായി കഴുകി കളയുക. മികച്ച ഫലം ലഭിക്കുന്നതിന് രാത്രി മുഴുവന്‍ തേച്ചിരുന്നിട്ട് പിറ്റെ ദിവസം കഴുകി കളയുക. ഒലിവ് എണ്ണ മുടിക്ക് ബലം നല്‍കുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യും.

നെല്ലിക്ക പൊടിയും നാരങ്ങ നീരും
മുടിയുടെ വളര്‍ച്ച ശക്തമാക്കുന്നതിന് നെല്ലിക്ക പൊടിയും നാരങ്ങ നീരും കൂടിയുള്ള മിശ്രിതം സഹായിക്കും.
ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടി ഒരു നാരങ്ങയുടെ നീരുമായി ചേര്‍ത്തിളക്കി ഒരു പാത്രത്തിലെടുത്ത് നന്നായി കുലുക്കുക. നെല്ലിക്ക പൊടി അലിഞ്ഞ് ചേരാന്‍ ഇത് സഹായിക്കും. ഈ മിശ്രിതം വളരെ സാവധാനം മുടിയുടെ വേരുകളിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം ഷാമ്പു തേച്ച് കഴുകി കളയുക.

സ്ട്രോബെറി
എട്ട് സ്ട്രോബെറിയും ഒരു ടേബിള്‍ സ്പൂണ്‍ മയോണൈസും കൂടി ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. തല കഴുകിയതിന് ശേഷം തേച്ച് പിടിപ്പിക്കുക. ഷവര്‍ കാപ് കൊണ്ട് മൂടി വച്ചിട്ട് പിന്നീട് ഒരു ഉണങ്ങിയ ടവല്‍ ഇടുക.
പിന്നീട് ഷാമ്പുവും കണ്ടീഷണറും ഇട്ട് മുടി കഴുകുക. മുടിയെ കണ്ടീഷന്‍ ചെയ്ത് നല്ല തിളക്കം നല്കാന് ഇത് സഹായിക്കും.

ഉലുവ
രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രാവിലെ ഉലുവ കുഴമ്പ് രൂപത്തില്‍ അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. മൂപ്പത് മിനുട്ടിന് ശേഷം കഴുകി കളയുക.



Click it and Unblock the Notifications
