Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
താരന് മാറ്റാന്‍ ഹെയര്‍ മാസ്കുകള്‍
താരന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്ത് തലയോട് കൂടുതല്‍ വരണ്ടതാകുമ്പോള്‍.
മുടികൊഴിച്ചിലിന് ഇട വരുത്തുന്നതു കൊണ്ടുതന്നെ താരന് വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ പ്രശ്നം തന്നെയാണ്.
താരന് പല വീട്ടുമരുന്നുകളുമുണ്ട്. പ്രത്യേകിച്ച് വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്കുകള്‍. ഇത്തരം ചില ഹെയര്‍ മാസ്കുകള്‍ ഏതെല്ലാമെന്നു നോക്കൂ,
ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ചെറുതായി ചൂടാക്കി തലയോടില്‍ പുരട്ടുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. ഇത് താരന് മാറാന്‍ നല്ലതാണ്.

അരക്കപ്പ് തൈര്, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടാം. അല്പം കഴിഞ്ഞ് ചെറുചൂടുള്ള വെള്ളമുപയോഗിച്ച്ചു കഴുകിക്കളയാം.
മുട്ടവെള്ള, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തലയോടില്‍ പുരട്ടാം.ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതും താരനു പറ്റിയ നല്ലൊരു മരുന്നാണ്.
ചെമ്പരത്തിയുടെ ഇലയും പൂവും ചേര്‍ത്തരച്ച് ഇതില്‍ അല്പം ഒലീവ് ഓയിലും കലര്‍ത്തി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് താരന് മാറാന്‍ സഹായിക്കും.
ഓട്സ് പൊടിച്ച് പാലില്‍ കലര്‍ത്തി ഇതില്‍ ബദാം ഓയില്‍ കലര്‍ത്തി തലയോടില്‍ പുരട്ടാം. ഇത് അല്പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം. ഇതും താരന് മാറ്റാന്‍ സഹായകമാണ്.താരന് മാറ്റാന്‍ എളുപ്പവഴികള്‍



Click it and Unblock the Notifications
