Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടികൊഴിച്ചില്‍ തടയും ഹെയര്‍ മാസ്കുകള്‍
പലരേയും ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. ഇതിന് സ്ത്രീ പുരുഷ വ്യത്യാസവുമില്ല.
മുടി കൊഴിച്ചിലിന് കാരണങ്ങള്‍ പലതാണ്. പോഷകങ്ങളുടെ കുറവ്, മുടിയിലെ പരീക്ഷണങ്ങള്‍, കാലാവസ്ഥ, താരന്, സ്ട്രെസ്, വെള്ളം എന്നിങ്ങനെ പോകുന്നു ഇത്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ
മുടി കൊഴിച്ചിലിനുള്ള പലതരം പരിഹാരങ്ങളില്‍ ഒന്നാണ് ഹെയര്‍ പായ്ക്കുകള്‍. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ചില ഹെയര്‍ പായ്ക്കുകളെക്കുറിച്ചറിയൂ, ഇവ പരീക്ഷിയ്ക്കൂ.

മുട്ട
മുട്ട മുടി കൊഴിച്ചില്‍ തടയാന്‍ പറ്റിയ ഒരു ഹെയര്‍ പായ്ക്കാണ്. ഒരു മുട്ട, ഒരു കപ്പു പാല്, രണ്ടു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി തലയോടില്‍ പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയണം.

പഴം
രണ്ടു പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ, തേന്‍ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയു്മ്പാള് ഇളം ചൂടുവെള്ളം ഉപയോഗിച്ചു കഴുകിക്കളയാം.

തൈര്
ഒരു കപ്പു തൈര്, ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി തലയില്‍ പുരട്ടുക. ഇത് 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

അവോക്കാഡോ
ഒരു അവോക്കാഡോ, അരക്കപ്പ് പാല്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

സ്ട്രോബെറി
സ്ട്രോബെറി, വെളിച്ചെണ്ണ, തേന്‍ എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

കറിവേപ്പില
വെളിച്ചെണ്ണയില്‍ കറിവേപ്പില അരച്ചു ചേര്‍ത്ത തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. കറിവേപ്പിലയിട്ടു വെളിച്ചെണ്ണ കാച്ചിത്തേയ്ക്കുന്നതും നല്ലതാണ്.

ആവണക്കെണ്ണ
ണ്ടു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ടു ടേബിള്‍ സ്പൂണ്‍ ബ്രാണ്ടി, ഒരു മുട്ട എന്നിവ കലര്‍ത്തി തലയില്‍ പുരട്ടാം.

ഗ്രീന്‍ ടീ
രണ്ടു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തുക. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളാം.

വൈറ്റമിന്‍ ഇ
വൈറ്റമിന്‍ ഇ ക്യാപ്സൂള്‍, ആവണക്കെണ്ണ, ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും നല്ലതാണ്.കൊതുകിനെ അകറ്റുന്ന 10 സസ്യങ്ങള്‍



Click it and Unblock the Notifications
