Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
താരന് മാറ്റാന്‍ എളുപ്പവഴികള്‍
പലരുടേയും മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ് താരന്. മുടി കൊഴിച്ചിലിനും തലയോടിലെ ചൊറിച്ചിലിനുമെല്ലാം വഴിയൊരുക്കുന്ന ഒരു പ്രധാന കാരണം.
താരന് ഭക്ഷണശീലങ്ങള്‍, മുടിസംരക്ഷണത്തിലെ പോരായ്മ, തലയോടിലെ ഈര്‍പ്പക്കുറവ് എന്നിങ്ങനെ പല കാരണങ്ങളുണ്ടാകാം.
താരനുള്ള ചില മറുമരുന്നുകള്‍ ഏതെന്നറിയൂ,

ഉലുവ
അല്പം ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ബദാം ഓയില്‍, വെളിച്ചെണ്ണ, ഒലീവ് ഓയില്‍
ബദാം ഓയില്‍, വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവ തുല്യ അളവില്‍ എടുത്ത് ചെറുതായി ചൂടാക്കി തലയോടില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ചെറുനാരങ്ങാനീര്
1 സ്പൂണ്‍ ചെറുനാരങ്ങാനീര്, നാലു സ്പൂണ്‍ വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഇത് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക. ഗുണമുണ്ടാകും.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ തലയില്‍ അരച്ചു പുരട്ടുക. ഇത് താരന് ശമിപ്പിയ്ക്കാന്‍ നല്ലതാണ്.

ആര്യവേപ്പില, കറിവേപ്പില
ആര്യവേപ്പില, കറിവേപ്പില എന്നിവ അരച്ചു തലയില്‍ പുരട്ടുക.

ആപ്പിള്‍, ഓറഞ്ച്
ആപ്പിള്‍, ഓറഞ്ച് എന്നിവ തുല്യ അളവിലെടുത്ത് അരച്ച് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക.

തുളസി, നെല്ലിക്ക
തുളസി, നെല്ലിക്ക എന്നിവ ഒരുമിച്ചരച്ച് തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്പം കഴിഞ്ഞ് കഴുകിക്കളയാം.

വെളുത്തുള്ളി
വെളുത്തുള്ളി അരച്ച് ചെറുനാരങ്ങാനീരില് കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് നല്ലതാണ്.

സവാള
സവാള അരച്ച് തലയോടില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ഇഞ്ചി, ബീറ്റ്റൂട്ട്
ഇഞ്ചി, ബീറ്റ്റൂട്ട് എന്നിവ ചേര്‍ത്തരച്ച് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം ചെയ്യും.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡയില്‍ അല്പം വെള്ളം ചേര്‍ത്ത് തലയോടില്‍ പുരട്ടുന്നതും താരന് കളയാന്‍ നല്ലതാണ്.

കടലമാവ്
കടലമാവ് തൈരില്‍ കലര്‍ത്തി തലയോടില്‍ ചേര്‍ത്തു പിടിപ്പിയ്ക്കുക.

വിനെഗര്‍, വെള്ളം
വിനെഗര്‍, വെള്ളം എന്നിവ തുല്യഅളവിലടങ്ങിയ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക.

പുളിയുള്ള തൈര്
തലയില്‍ അല്പം പുളിയുള്ള തൈര് തേച്ചു പിടിപ്പിയ്ക്കുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ചെറുനാരങ്ങ
രണ്ടോ മൂന്നോ ചെറുനാരങ്ങയുടെ തൊണ്ട് നാലു കപ്പ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ തല കഴുകാം. ആഴ്ചയില്‍ ഒരു ദിവസം ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
