Latest Updates
-
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം
മുടി സംരക്ഷണത്തിന്‌പാചക എണ്ണകൾ
സൗന്ദര്യത്തിൽ മുടിക്കുള്ള സ്ഥാനം ആർക്കും നിഷേധിക്കാനാവില്ല. അതിലുപരി നിങ്ങളുടെ ആരോഗ്യത്തിന്റെ പ്രതീകവുമാണ് മുടി. കനത്തതും നീണ്ടതുമായ മുടിക്കുവേണ്ടി എന്തും പരീക്ഷിച്ചുനോക്കുന്നവരാണ് പൊതുവെ സ്ത്രീകൾ. പലപ്പോഴും ഇത് നിരാശയിലായിരിക്കും ചെന്നെത്തുക. അതുകൊണ്ട് തന്നെ സുരക്ഷിതമായ മാർഗങ്ങൾ അവലംബിക്കുന്നതാണ് ഉത്തമം. മുടി സുന്ദരമാക്കാനുള്ള ചില സുരക്ഷിതമാർഗ്ഗങ്ങളാണ് വിവരിക്കാൻ പോകുന്നത്.
മുടി സുന്ദരമാക്കുന്നതിന് പലപ്പോഴും ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണ് പലരും. മാർക്കറ്റിൽ കിട്ടുന്ന പല മുടി സൗന്ദര്യവർദ്ധകവസ്തുക്കളിലും കെമിക്കലുകളുടെ അതിപ്രസരമാണ്. ഏറ്റവും സുരക്ഷിതം പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ അവലംബിക്കലാണ്. വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്.
പാചക എണ്ണകളുടെ ഉപയോഗം അത്തരത്തിലൊന്നാണ്. കേടായ മുടികളെ ബലപ്പെടുത്താനും, മുടികൊഴിച്ചിൽ തടയാനും പാചക എണ്ണകൾ ഉത്തമമാണ്. ഇങ്ങനെ മുടിക്ക് ഗുണകരമാവുന്ന ചില പാചക എണ്ണകളുടെ പട്ടിക കാണുക.

വെളിച്ചെണ്ണ
ചർമ്മത്തിലും മുടിയിലും കൂടുതലായി പ്രയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. മുടിക്ക് ഏറ്റവും മികച്ച കണ്ടീഷണറാണ് വെളിച്ചെണ്ണ. മുടിയെ മനോഹരമാക്കും എന്ന് മാത്രമല്ല മുടി തഴച്ചുവളരാനും വെളിച്ചെണ്ണ ഉത്തമമാണ്. താരൻ പോലുള്ളവയെ തടയുന്ന ആൻറിസെപ്റ്റിക് കഴിവും വെളിച്ചെണ്ണക്കുണ്ട്.

സെസൈം എണ്ണ
സെസൈം എണ്ണ പോലെ മുടി സംരക്ഷണത്തിന് അനുയോജ്യമായ മറ്റൊന്നില്ല എന്നു തന്നെ പറയാം. തലയോട്ടിയിൽ ഈ എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്താൽ രക്തയോട്ടം കൂടുമെന്ന് മാത്രമല്ല മുടിവളർച്ചയെ സഹായിക്കുകയും ചെയ്യും.

ഒലീവെണ്ണ
മുടിസംരക്ഷണത്തിന് അനുയോജ്യമായ എണ്ണ തേടി നടക്കുകയാണെങ്കിൽ മറ്റെവിടെയെങ്കിലും നിങ്ങൾക്ക് പോവേണ്ട ആവശ്യമില്ല, ഒലീവെണ്ണ നിങ്ങളെ സഹായിക്കും. ഷാമ്പൂ ഉപയോഗിക്കുമ്പോൾ അതിനുശേഷം അൽപം ഒലീവെണ്ണയും മുടിയിലുടനീളം ഉപയോഗിക്കാവുന്നതാണ്.

മസ്റ്റാർഡ് ഓയിൽ
പാചക എണ്ണകളിൽ ഏറ്റവും ഉത്തമമായ മുടിസംരക്ഷണ ഉപാധിയാണ് മസ്റ്റാർഡ് ഓയിൽ. ആരോഗ്യകരമായ തഴച്ചുവളരുന്ന മുടിക്ക് സാധാരണമായി ഉപയോഗിക്കുന്ന എണ്ണയാണ് മസ്റ്റാർഡ് ഓയിൽ. സെലേനിയം, സിങ്ക് എന്നിവ പോലുള്ള മിനറലുകൾ ധാരാളം ഈ എണ്ണയിലുണ്ട്. വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളമായുള്ള ഓയിലാണ് ഇത്.

ആല്‍മണ്ട് ഓയിൽ
ആല്‍മണ്ട് ഓയിൽ ഉത്തമമായ ഒരു കേശസംരക്ഷണ ഉപാധിയാണ്. തലയോട്ടിയിൽ അൽമോണ്ട് ഓയിൽ തേച്ച ശേഷം വട്ടം തിരുമ്മുക. കുറച്ചു സമയം കഴിഞ്ഞു കഴുകി കളയുക ദിവസവും സ്ഥിരമായി ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചും സുന്ദരമായും വളരും.

സൂര്യകാന്തി എണ്ണ
കുഴഞ്ഞുകിടക്കുന്ന മുടിയെ സുന്ദരമാക്കി മാറ്റാൻ ഏറ്റവും ഉത്തമമാണ് സൂര്യകാന്തി എണ്ണ. മുടിവളർച്ചയെ ഉത്തേജിപ്പിക്കുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നതാണ് ഈ എണ്ണ. വെളിച്ചെണ്ണ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന എണ്ണയാണ് സൂര്യകാന്തി എണ്ണ.

കനോല എണ്ണ
വരണ്ട മുടിയാണ് നിങ്ങൾക്കുള്ളതെങ്കിൽ ഏറ്റവും ഉത്തമം കനോല എണ്ണ ഉപയോഗിക്കലാണ്. പരുപരുത്തതും പൊട്ടിയതുമായ മുടിയെ മൃദുലവും തിളങ്ങുന്നതുമാക്കാൻ ഈ എണ്ണ ഉത്തമമാണ്. പൊട്ടിയ മുടിത്തുമ്പുകളെ മൃദുവാക്കുമെന്ന് മാത്രമല്ല പിന്നീട് വരാവുന്ന കേടുപാടുകളിൽ നിന്നും മുടിയെ സംരക്ഷിക്കുന്നു.



Click it and Unblock the Notifications