Latest Updates
-
7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിപ്പ്, ശുഭമുഹൂർത്തം അറിയാം! -
ഓഗസ്റ്റ് 5 നക്ഷത്രഫലം: കരിയറിൽ നേട്ടവും പ്രണയത്തിൽ ശ്രദ്ധയും; ഈ നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം! -
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം!
മുടിയുടെ 'വെള്ള'ദോഷം ഒഴിവാക്കാം
കഠിന ജലം എന്നറിയപ്പെടുന്ന ധാതുമിശ്രിത ജലം മുടിയുടെ ഭംഗിയെും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. ഇതിലടങ്ങിയിട്ടുള്ള കാത്സ്യം മുടിയെ കഠിനമാക്കുകയും ശിരോചര്‍മ്മം അടരുന്നതായി തോന്നിപ്പിക്കുകയും ചെയ്യും. ചര്‍മ്മം അയയുന്നതിന് മാത്രമല്ല മാത്രമല്ല കാത്സ്യം സാവധാനം ഇളകുന്നതിനും ഇത് കാരണമാകും.
ഇരുമ്പ് മുടി വരണ്ടതും എളുപ്പം പൊട്ടുന്നതുമാക്കും. അതിനാല്‍ അറ്റം പൊട്ടി തുടങ്ങുകയും പതിവായി അറ്റം മുറിക്കേണ്ടതായി വരികയും ചെയ്യും. മുടിയുടെ നിറമാറ്റം ചെമ്പില്‍ നിന്നാണ് സംഭവിക്കുന്നത്. മുടി ചുരുള്‍ കൊഴിയുകയും ചെയ്യും. മഗ്നീഷ്യം ഇത്തരം എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമാകും. മുടിചുരുള്‍ പൊഴിയാനും മുടി വരളാനും തിളക്കം നഷ്ടപ്പെടാനും ഇത് കാരണമാകും.
മുടിയുടെ ആരോഗ്യം തിരിച്ചു കിട്ടാന്‍ സഹായിക്കുന്ന നിരവധി വീട്ടുമരുന്നുകള്‍ ഉണ്ട്.

വിനാഗിരി
വിനാഗിരിയുടെ അസിഡിറ്റി മുടിയില്‍ കറ അടിഞ്ഞു കൂടുന്നത് നീക്കം ചെയ്യും. ആപ്പിള്‍ സിഡര്‍ വിനഗിര്‍ ആണ് നല്ലത്. 1 ടേബിള്‍ സൂപ്ണ് വിനാഗിരി മൂന്ന് കപ്പ് വെള്ളത്തില്‍ ചേര്‍ത്തിളക്കുക. ഷാമ്പു ചെയ്തതിന് ശേഷം ഈ മിശ്രിതം മുടിയില്‍ തേയ്ക്കുക. ഏതാനം മിനുട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. വിനാഗിരി കൊണ്ട് കഴുകുന്നത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കും. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നതാണ് നല്ലത്. എല്ലാ ദിവസവും ആയാല്‍ മുടി വരളും.
നാരങ്ങ
എണ്ണ മയമുള്ള മുടിക്ക് നാരങ്ങ നീര് ഉപയോഗിച്ചുള്ള കഴുകല്‍ ഗുണം ചെയ്യും. പല്ലു കേടു വരുത്തും ഭക്ഷണങ്ങള്‍
മൂന്ന് കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. ഷാമ്പു ചെയ്തതിന് ശേഷം ഈ മിശ്രിതം മുടിയിലും തലയിലും തേയ്ക്കുക. ഏതാനം മിനുട്ടുകള്‍ കഴിഞ്ഞ് കഴുകി കളയുക. മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് പുറമെ താരന് അകറ്റാനും ഇത് സഹായിക്കും.
വാട്ടര്‍ സോഫ്റ്റ്നര്‍
കഠിന ജലം കൊണ്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമവും അതേസമയം ചെലവേറിയതുമായ മാര്‍ഗ്ഗമാണ് വാട്ടര്‍ സോഫ്റ്റ്നര്‍. ഇവ കാത്സ്യം, മഗ്നീഷ്യം തുടങ്ങി പലതരം ലോഹങ്ങളെ നീക്കം ചെയ്ത് കഠിന ജലത്തിന് അയവ് നല്‍കും. സ്ഥാപിക്കുന്നതിന് ചെലവ് കൂടുതലാണെങ്കിലും മുടി പ്രശ്നങ്ങള്‍ , കരപ്പന് തുടങ്ങി കഠിന ജലം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ക്ക് ഇവ പരിഹാരം നല്‍കും.
വെളിച്ചെണ്ണ / ബദാം ഓയില്‍
മുടി കഴുകി കഴിഞ്ഞ് എല്ലായ്പ്പോഴും വെളിച്ചെണ്ണ, ബദാം എണ്ണ പോലെയുള്ള ഏതെങ്കിലും പ്രകൃതി ദത്ത കണ്ടീഷണര്‍ ഉപയോഗിക്കുക.ഇവ മുടികളുടെ നനവ് നിലനിര്‍ത്തി മുടിയ്ക്ക് ആരോഗ്യവും തിളക്കവും നല്‍കും. രണ്ടോ മൂന്നോ തുള്ളി വീതം എണ്ണ മുടിയുടെ അറ്റത്ത് പുരട്ടുക. അധികം എണ്ണ തേയ്ക്കുന്നത് മുടി കുഴഞ്ഞിരിക്കാന് കാരണമാകും.
നല്ല കണ്ടീഷനിങ്
കഠിന ജലം മുടിയെ വൈക്കോലു പോലാക്കും. അതുകൊണ്ട് നല്ല കണ്ടീഷനിങ് ആവശ്യമാണ്. പതിവായി ഉപയോഗിക്കുന്നതിന് നിലവാരമുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക. സാധ്യമാകുമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയും തൈരും തേയ്ക്കുക. മാസത്തിലൊരിക്കല്‍ കേശ സംരക്ഷണത്തിനായി സ്പാകളില്‍ പോകുന്നതും നല്ലതാണ്. ചൂട് എണ്ണ എല്ലാ ആഴ്ചയിലും തേയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഷവര്‍ ഫില്‍റ്റര്‍
വാട്ടര്‍ സോഫ്റ്റനറിന് പകരമുള്ള ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഷവര്‍ ഫില്‍റ്റര്‍. ചുണ്ണാമ്പ് ശല്ക്കങ്ങള്, ക്ലോറിന്‍ തുടങ്ങി കഠിന ജലത്തിലെ പല രാസവസ്തുക്കളും ഇവ നീക്കം ചെയ്യും. ഷവറിനോട് ചേര്‍ത്ത് പിടിപ്പിക്കാവുന്ന പലതരം ഷവര്‍ ഫില്‍റ്ററുകള്‍ ലഭിക്കും. കടകളില്‍ നിന്ന് നേരിട്ടും ഓണ്‍ലൈന്‍ വഴിയും ഇവ വാങ്ങാം.
ബോട്ടില്‍ വെള്ളം
അവസാനമായി കഴുകുന്നതിന് ബോട്ടിലില്‍ കിട്ടുന്ന ധാതു/ഊറ്റ് വെള്ളം ഉപയോഗിക്കാം. അവസാനം കഴുകലിന് ഒരു ലിറ്റര്‍ വെള്ളം ആവശ്യമാണ്. ചെലവ് കൂടുതല്‍ അല്ലെങ്കിലും വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ കൈയില്‍ വേണം.കഠിന ജലം കിട്ടുന്ന സ്ഥലം കുറച്ച് നാള് സന്ദര്‍ശിക്കുമ്പോഴും മറ്റും താല്കാലികമായി തിരഞ്ഞെടുക്കാവുന്ന ഒരു പരിഹാരം മാത്രമാണ്.
മഴ വെള്ളം
മുടി കഴുകുന്നതിന് കഠിന ജലത്തിന് പകരം മഴവെള്ളം ഉപയോഗിക്കാം. മഴ പെയ്യുമ്പോള്‍ വലിയ പാത്രങ്ങള്‍ പുറത്ത് വച്ച് വെള്ളം ശേഖരിക്കുക. കുളിക്കാറാകുമ്പോള്‍ ഈ വെള്ളം ഇടത്തരം ചൂടില്‍ ചൂടാക്കിയെടുത്ത് ഉപയോഗിക്കുക.



Click it and Unblock the Notifications