കഷണ്ടി തടയാന്‍ ചില വഴികള്‍

By Super

മുടി കൊഴിയല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ നേരിടുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്‌. ഭക്ഷണശീലങ്ങള്‍, ധാതുലവണങ്ങളുടെ അപര്യാപ്‌തത, മരുന്നുകളുടെ ഉപയോഗം, മാനസികപിരിമുറുക്കം, മലിനീകരണം, പാരമ്പര്യം മുതലായ വിവിധ കാരണങ്ങളാല്‍ മുടി കൊഴിയാം. പുരുഷന്മാരില്‍ തൊപ്പി, ഹെല്‍മറ്റ്‌ എന്നിവയുടെ ഉപയോഗം കൊണ്ടും മുടി കൊഴിയാറുണ്ട്‌.

പുരുഷന്മാരില്‍ മുടി കൊഴിയല്‍ കുറയ്ക്കുന്നതിനും കഷണ്ടി വരുന്നതു തടയുന്നതിനുമുള്ള ചില വഴികളാണ് താഴെ പറയുന്നത്.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

പതിവായി മുടി കഴുകുന്നത്‌ മുടി കൊഴിയല്‍ തടയാന്‍ സഹായിക്കും. കാരണം ഇതിലൂടെ മുടിയും തലയോട്ടിയും വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും. തലമുടി വൃത്തിയാക്കുന്നതിലൂടെ അണുബാധയും താരനും ഉണ്ടാകാനുള്ള സാധ്യതയും കുറയ്‌ക്കാനാകും. താരനും മുടി പൊട്ടുന്നതിനും മുടി കൊഴിയുന്നതിനും കാരണമാകാറുണ്ട്‌. വൃത്തിയുള്ള മുടി ഉള്ള്‌ തോന്നിക്കുകയും ചെയ്യും.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കാരണം മുടി കൊഴിയാം. ഇത്തരം സാഹചര്യങ്ങളില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുക. മരുന്ന്‌ കഴിക്കുന്നത്‌ മൂലമാണോ മുടി കൊഴിയുന്നതെന്ന്‌ അദ്ദേഹത്തോട്‌ ചോദിച്ച്‌ മനസ്സിലാക്കുക. ആവശ്യമെങ്കില്‍ മരുന്ന്‌ മാറ്റാന്‍ ഡോക്ടറോട്‌ ആവശ്യപ്പെടുക.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിനുകള്‍ ആവശ്യമാണ്‌. വിറ്റാമിന്‍ എ തലയോട്ടിലെ സേബത്തിന്റെ ഉത്‌പാദനം മെച്ചപ്പെടുത്തും. തലയോട്ടിയിലൂടെയുള്ള രക്തചക്രംമണം നല്ല രീതിയില്‍ നടക്കാന്‍ വിറ്റാമിന്‍ ഇ ആവശ്യമാണ്‌. മാത്രമല്ല വിറ്റാമിന്‍ ഇ തലയോട്ടിയിലെ രോമകൂപങ്ങളുടെ ഉത്‌പാദനക്ഷമത നിലനിറുത്താനും സഹായിക്കും. മുടിയുടെ കറുപ്പ്‌ നിറം നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി ധാരാളം കഴിക്കുക.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

കൊഴുപ്പ്‌ കുറഞ്ഞ ഇറച്ചി, മീന്‍, സോയ അല്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തിന്‌ ആവശ്യമായ മറ്റു പ്രോട്ടീനുകള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്‌ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

വളരെ നാളുകളായി മുടി കൊഴിയുന്നുണ്ടെങ്കില്‍ അനുയോജ്യമായ ഏതെങ്കിലും എണ്ണ ഉപയോഗിച്ച്‌ ഏതാനും മിനിറ്റ്‌ നേരം തല മസ്സാജ്‌ ചെയ്യുക. രോമകൂപങ്ങളെ സജീവമായി നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കും. ആല്‍മണ്ട്‌ ഓയിലിലോ എള്ളെണ്ണയിലോ ലാവെണ്ടര്‍ ചേര്‍ത്ത്‌ ഉപയോഗിക്കാവുന്നതാണ്‌.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

നനഞ്ഞിരിക്കുമ്പോള്‍ മുടി ഏറ്റവും ശക്തി കുറഞ്ഞ അവസ്ഥയിലായിരിക്കും. ഈ സമയത്ത്‌ മുടി ചീകുന്നത്‌ മുടി കൊഴിയാന്‍ കാരണമാകും. അതിനാല്‍ നനഞ്ഞ മുടി ചീകുന്നത്‌ ഒഴിവാക്കുക.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

മുടിയിഴകളുടെ നാലില്‍ ഒരുഭാഗം വെള്ളമാണ്‌. അതിനാല്‍ ദിവസം നാലു മുതല്‍ എട്ട്‌ ഗ്‌ളാസ്‌ വരെ വെള്ളം കുടിയ്‌ക്കുക. ഇത്‌ മുടിയുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും സംരക്ഷിക്കും.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

ഗ്രീന്‍ ടീ മുടിയില്‍ തേച്ച്‌ പിടിപ്പിക്കുന്നത്‌ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്ന്‌ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഒരു കപ്പ്‌ വെള്ളത്തില്‍ രണ്ട്‌ ചെറിയ കവര്‍ ഗ്രീന്‍ ടീ ഇട്ട്‌ തിളപ്പിയ്‌ക്കുക.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

മുടി ആരോഗ്യത്തോടെ സൂക്ഷിക്കണമെങ്കില്‍ അവയെ സംരക്ഷിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അറിഞ്ഞിരിക്കണം. മുടി വല്ലാതെ അമര്‍ത്തി

ഒഴിവാക്കുക. മുടി സാധാരണ രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക. ഇതിനായി ഫാനിന്റെ ചുവട്ടിലോ മറ്റോ ഇരിക്കാവുന്നതാണ്‌.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവര്‍ മദ്യത്തിന്റെ ഉപയോഗം കുറയ്‌ക്കേണ്ടതാണ്‌. കാരണം മദ്യം മുടിയുടെ വളര്‍ച്ച മന്ദീഭവിപ്പിക്കും. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനായി മദ്യം ഉപേക്ഷിക്കുകയോ മദ്യത്തിന്റെ ഉപയോഗം കുറയ്‌ക്കുകയോ ചെയ്യുക.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

പുകവലി തലയോട്ടിയിലൂടെയുള്ള രക്തപ്രവാഹം കുറയ്‌ക്കുകയും അതുവഴി മുടിയുടെ വളര്‍ച്ച മന്ദീഭവിപ്പിക്കുകയും ചെയ്യും.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

എല്ലാ ദിവസവും വ്യായാമം ചെയ്യുക. നടത്തം, നീന്തല്‍, സൈക്‌ളിംഗ്‌ എന്നിവയില്‍ ഏതെങ്കിലും ചെയ്യാവുന്നതാണ്‌. ദിവസവും അരമണിക്കൂര്‍ നേരം വ്യായാമം ചെയ്യുന്നത്‌ ഹോര്‍മോണുകളുടെ സംതുലിതാവസ്ഥ നിലനിര്‍ത്താനും മാനസിക സംഘര്‍ഷം കുറയ്‌ക്കാനും സഹായിക്കും. മുടി കൊഴിച്ചില്‍ കുറയാനും വ്യായാമം ഉത്തമമാണ്‌.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

മുടി കൊഴിയലും മാനസിക സംഘര്‍ഷവുമായി ബന്ധമുണ്ടെന്ന്‌ മുന്‍കാല പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ മാനസിക പിരിമുറുക്കം ഒഴിവാക്കുക. ഇതിനായി ധ്യാനം പരിശീലിക്കാവുന്നതാണ്‌. ധ്യാനം, യോഗ മുതലായവ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ മാത്രമല്ല ഹോര്‍മോണുകളുടെ അളവ്‌ കൃത്യമായി നിലനിര്‍ത്താനും സഹായിക്കും.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

സ്ഥിരമായി മുടി ഹീറ്റിംഗ്‌, ഡ്രൈയിംഗ്‌ എന്നിവയ്‌ക്ക്‌ വിധേയമാക്കരുത്‌. ചൂടാക്കുമ്പോള്‍ മുടിയിലെ പ്രോട്ടീനുകള്‍ നഷ്ടപ്പെടും. സ്ഥിരമായി ഹീറ്റിംഗും ഡ്രൈയിംഗും നടത്തിയാല്‍ മുടിയുടെ ആരോഗ്യം നഷ്ടമാവുകയും അതുവഴി മുടി കൊഴിയുകയും ചെയ്യും.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

എണ്ണമയം കൂടിയ മുടിയുള്ളവരില്‍ വേനല്‍ക്കാലത്ത്‌ താരന്‍ കണ്ടുവരാറുണ്ട്‌. വിയര്‍പ്പ്‌ കാരണമാണ്‌ ഇത്‌ ഉണ്ടാകുന്നത്‌. താരന്‍ മുടി കൊഴിയാന്‍ ഇടയാക്കുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ? തല ചൂടാകാതെ സൂക്ഷിക്കുകയും താരനെ ചെറുക്കുകയും ചെയ്യും.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

ഹെല്‍മറ്റ്‌ ഉപയോഗിക്കുന്ന പുരുഷന്മാരിലും വേനല്‍ക്കാലത്ത്‌ മുടി കൊഴിച്ചില്‍ അനുഭവപ്പെടാറുണ്ട്‌. രോമകൂപങ്ങളില്‍ വിയര്‍പ്പ്‌ അടിയുന്നത്‌ മൂലം മുടിവേരുകളുടെ ആരോഗ്യം നശിക്കും. ഇതാണ്‌ മുടി കൊഴിച്ചിലിന്‌ കാരണമാകുന്നത്‌. അതിനാല്‍ ഹെല്‍മറ്റ്‌ ധരിക്കുന്നവര്‍ സ്‌കാര്‍ഫോ മറ്റോ തലയില്‍ കെട്ടിയതിന്‌ ശേഷം മാത്രം ഹെല്‍മറ്റ്‌ വയ്‌ക്കുക.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

അടുത്തിടെയായാണ്‌ നിങ്ങളുടെ മുടി കൊഴിയാന്‍ തുടങ്ങിയതെങ്കില്‍ മുടിക്ക്‌ അയവ്‌ നല്‍കേണ്ടത്‌ അത്യാവശ്യമാണ്‌. പോണിടെയ്‌ല്‍, ബ്രെയ്‌ഡ്‌സ്‌ മറ്റു കൃത്രിമ ഹെയര്‍ സ്‌റ്റൈലുകള്‍ എന്നിവ കാലക്രമേണ കഷണ്ടിക്ക്‌ കാരണമാകാം.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

മുടി കൊഴിച്ചില്‍ രോഗങ്ങളുടെ സൂചനയാകും. വിട്ടുമാറാത്ത അസുഖങ്ങള്‍, പനി, അണുബാധ മുതലായവ ശരിയായ രീതിയില്‍ ചികിത്സിക്കുക. ഇതിലൂടെ നിങ്ങളുടെ ആരോഗ്യവും മുടിയുടെ ആരോഗ്യവും സംരക്ഷിക്കാനാകും.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

കഠിനമായ രാസവസ്‌തുക്കളും മുടിക്ക്‌ സ്ഥിരമായി നിറം നല്‍കുന്ന വസ്‌തുക്കളും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. മുടി കൊഴിച്ചിലുള്ളവര്‍ ഹെയര്‍ ഡൈ ഉപയോഗിക്കാതിരിക്കുന്നതാണ്‌ ഉത്തമം.

കഷണ്ടി തടയാന്‍ ചില വഴികള്‍

കഷണ്ടി തടയാന്‍ ചില വഴികള്‍

രാത്രി കിടക്കുന്നതിന്‌ മുമ്പ്‌ ഇവയില്‍ ഏതെങ്കിലും തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അടുത്ത ദിവസം രാവിലെ ഇത്‌ കഴുകി കളയാവുന്നതാണ്‌. തുടര്‍ച്ചയായി ഒരാഴ്‌ച ഇത്‌ ചെയ്‌താല്‍ ഫലം നിങ്ങള്‍ക്ക്‌ തന്നെ അനുഭവിച്ചറിയാനാകും.

X
Desktop Bottom Promotion