Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹെയര്‍ കളറിംഗിന് പ്രകൃതിദത്ത വഴികള്‍
ഫാഷന്‍ മന്ത്രയുടെ ഭാഗമായി മുടിയുടെ നിറം മാറ്റാനാഗ്രഹിക്കുന്നവരുണ്ട്. മുടിയില്‍ കൃത്രിമമായി നിറം കൊടുക്കാതെ നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ മുടിയുടെ നിറം വേറെയാക്കാം.
നനഞ്ഞ മുടിയില്‍ നാരങ്ങാനീര് പുരട്ടി സൂര്യപ്രകാശത്തില്‍ ഉണക്കിയാല്‍ മുടിക്ക് ബ്രൗണ്‍ നിറം ലഭിക്കും. നാരങ്ങാനീര് വെളളത്തിലോ എണ്ണയിലോ കലര്‍ത്തി പുരട്ടിയാലും ഈ നിറം ലഭിക്കും. നാരങ്ങാനീര് കണ്ടീഷണറില്‍ കലര്‍ത്തി പുരട്ടിയാലും ബ്രൗണ്‍നിറം വരും. നാരങ്ങാനീര് പുരട്ടിയ ശേഷം ഏതെങ്കിലും മോയിസ്റൈസര് മുടിയില്‍ പുരട്ടാന്‍ മറക്കരുത്. ഇല്ലെങ്കില്‍ മുടി വരളും.

ഒലീവെണ്ണ നാരങ്ങാനീരില്‍ കലര്‍ത്തി പുരട്ടിയാല്‍ മുടിക്ക് ചെറിയ വെള്ളനിറം ലഭിക്കും. ഈ മിശ്രിതം മുടികൊഴിച്ചില്‍ തടയാനും സഹായിക്കും.
കട്ടന്‍ചായ മുടിക്ക് കറുപ്പുനിറം വരാനും കറുപ്പുനിറം കുറയ്ക്കാനും സഹായിക്കുന്നു. കറുപ്പുനിറം കുറഞ്ഞ മുടിയാണ് നിങ്ങള്‍ക്കെങ്കില്‍ കട്ടന്‍ചായ കൊണ്ട് കഴുകുന്നത് ഒഴിവാക്കുക. ഇത് മുടി കറുപ്പിക്കുകയാണ് ചെയ്യുക.
കടല്‍വെള്ളത്തില്‍ മുടി കഴുകിയാല്‍ സ്വാഭാവികമായും കറുപ്പുനിറം കുറയും. കടലില്‍ കുളിച്ച ശേഷം ഒരു മണിക്കൂര്‍ വെയിലില്‍ ഇരിക്കുക.
നീന്തല്‍കുളത്തിലെ ക്ലോറിനും മുടിയുടെ കറുപ്പുനിറം കുറക്കും. വെയിലിലിരുന്നാല് സ്വാഭാവികമായും മുടിയുടെ നിറം കുറയും. എന്നാല്‍ വെയില് നിങ്ങളുടെ ചര്‍മത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സണ്‍സ്ക്രീന്‍ ക്രീം മുഖത്തു തേച്ച ശേഷം മാത്രം വെയിലിലിരിക്കുക.



Click it and Unblock the Notifications
