Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടികൊഴിച്ചിലിന് ഇടയാക്കും വെള്ളം
മുടി കൊഴിച്ചിലുണ്ടാക്കുന്നതിന് പലതരം കാരണങ്ങളുണ്ട്. വെള്ളം ഇതിനൊരു കാരണമാണ്. മുടികൊഴിച്ചിലിനുള്ള കാരണം അന്വേഷിച്ചു പോകുന്നതിന് മുന്‍പ് താഴ പറയുന്ന ഏതെങ്കിലും വെള്ളത്തിലാണോ നിങ്ങള്‍ കുളിയ്ക്കുന്നതെന്നു ശ്രദ്ധിയ്ക്കൂ.
എല്ലാവര്ക്കും അറിയുന്നതു പോലെ ക്ലോറിന്‍ വെള്ളം മുടി കൊഴിയാനുള്ള ഒരു പ്രധാന കാരണമാണ്. വെള്ളം വൃത്തിയാക്കാനാണ് ഇത് ചെയ്യുന്നതെങ്കിലും ഇത് മുടിയെ വല്ലാതെ വരണ്ടതാക്കും. മുടി കൊഴിയാനുള്ള ഒരു കാരണം മാത്രമല്ല, മുടിയില്‍ താരന് പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നതിനും ഇത് കാരണമാകും.

കട്ടി കൂടിയ (ഹാര്‍ഡ് വാട്ടര്‍) വെള്ളവും മുടികൊഴിച്ചിലിനുള്ള ഒരു കാരണം തന്നെയാണ്. ഇതില്‍ മഗ്നീഷ്യം, കാല്‍സ്യം, സിലിക്ക എന്നിവയുണ്ട്. ഇത് താരനുണ്ടാക്കുകയും ഇതുവഴി മുടികൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു.
ഉപ്പുവെള്ളവും മുടികൊഴിച്ചിലിന് ഇട വരുത്തുന്ന ഒന്നു തന്നെയാണ്. ഇത് മുടി വല്ലാതെ വരണ്ടതാക്കും. സ്ഥിരമായ മുടികൊഴിച്ചിലിനും ഇത് ഇട വരുത്തുക തന്നെ ചെയ്യും.
ചില രാജ്യങ്ങളില്‍ കടല്‍ വെള്ളം ഉപ്പു കളഞ്ഞാണ് ഉപയോഗിക്കുന്നത്. ഇത്തരം വെള്ളം മുടികൊഴിച്ചിലുണ്ടാക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇതില്‍ ക്ലോറിന്‍, സോഡിയം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ കേടു വരുത്തുകയും മുടി കൊഴിച്ചില്‍, നര തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ശുദ്ധമായ വെള്ളമാണ് മഴവെള്ളമെന്നും ഇതുകൊണ്ട ഇത് മുടിയ്ക്കു നല്ലതാണെന്നും വിശ്വാസമുണ്ട്. എ്ന്നാല്‍ അന്തരീക്ഷമലിനീകരണം വഴി മഴവെള്ളം എത്തുമ്പോഴേയ്ക്കും മലിനമാകുന്നുണ്ട്. ഇത് മുടിയ്ക്കു നല്ലതല്ല. മാത്രമല്ല, ആസിഡ് റെയിന്‍ പോലുള്ളവയും മുടിയ്ക്ക് ഏറെ ദോഷം വരുത്തുന്നതാണ്.
കിണര്‍ വെള്ളം പൊതുവെ മുടിയ്ക്ക് നല്ലതാണെങ്കിലും കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളം മുടിയ്ക്ക് ദോഷം വരുത്തുന്ന ഒന്നാണ്. ഭൂമിയുടെ വല്ലാതെ താഴ്ചയിലുള്ള് അടിത്തട്ടില്‍ നിന്നും വരുന്നതു കൊണ്ട് ഇതില്‍ അയേണ്‍, മഗ്നീഷ്യം എ്ന്നിവ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് ദോഷം വരുത്തുന്ന ഘടകങ്ങള്‍ തന്നെയാണ്.
മുടികൊഴിച്ചില്‍ തടയാനുള്ള ഒരു പ്രധാന വഴി മുടി വരണ്ടുപോകാതെ സൂക്ഷിക്കുകയെന്നതാണ്. ഇതുകൊണ്ടു തന്നെ ഏതുതരം വെള്ളം ഉപയോഗിക്കുന്നുവെന്ന കാര്യവും വളരെ പ്രധാനം തന്നെ.



Click it and Unblock the Notifications
