Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ചെറുപ്പമെങ്കിലും മുടി കൊഴിയുന്നുവോ??
ഇന്നത്തെ ചെറുപ്പക്കാരെ ഏറ്റവുമധികം അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് മുടികൊഴിച്ചില്‍. മുപ്പത് വയസ്സ് എത്തുന്നതിന് മുമ്പ് തന്നെ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ പലരെയും കഷണ്ടി തുറിച്ചുനോക്കാന്‍ തുടങ്ങും.
ഒരു ദിവസം 75-100 മുടികള്‍ കൊഴിയുന്നത് സ്വാഭാവികമാണ്. കൊഴിയുന്ന മുടികളുടെ എണ്ണം ഇതിനെക്കാള്‍ കൂടുതലാണെങ്കില്‍ ശ്രദ്ധിക്കണം.

ജീവിതശൈലികള്‍
യുവാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജീവിതശൈലികള്‍ മുടി കൊഴിയുന്നതിന് കാരണമാകുന്നുണ്ട്. രാത്രി ഏറെ വൈകിയും തുടരുന്ന പാര്‍ട്ടികള്‍ ദോഷകരമാണ്. പാര്‍ട്ടികളിലെ മദ്യപാനം, പുകവലി, ദുഷിച്ചവായു എന്നിവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. സ്ഥിരമായി മദ്യപിക്കുന്നവരുടെ ശരീരത്തിന് ആഹാരത്തില്‍ നിന്ന് ശരിയായി വിറ്റാമിനുകള്‍ ആഗിരണം ചെയ്യാന്‍ കഴിയില്ല. വിറ്റാമിനുകളുടെ അഭാവം മുടിയുടെ വളര്‍ച്ച കുറയ്ക്കുകയും കൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യും.

അമിതമായ ഉത്കണ്ഠ
അമിതമായ ഉത്കണ്ഠ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പരീക്ഷാപേടി, കൂട്ടുകാരില്‍ നിന്നുള്ള ഒറ്റപ്പെടല്‍, അഡ്മിഷനെ കുറിച്ചുള്ള ആശങ്ക മുതലായവയെല്ലാം യുവാക്കളില്‍ ഉത്കണ്ഠ ജനിപ്പിക്കും.

രാസവസ്തുക്കള്‍
മലിനീകരണവും പാരിസ്ഥിതിക പ്രശ്നങ്ങളും മുടി മൂലവും കൊഴിയാം. ഫാക്ടറികള്‍ക്ക് സമീപം താമസിക്കുന്നവരുടെ മുടിയുടെ ആരോഗ്യത്തെ ഫാക്ടറിയില്‍ നിന്ന് പുറംതള്ളുന്ന രാസവസ്തുക്കള്‍ ബാധിക്കും. ഇത് മൂലം മുടിയുടെ തിളക്കവും പുഷ്ടിയും നഷ്ടപ്പെടും.

പൂപ്പല്‍ബാധകള്‍
സെബറോയ്ക് ഡെര്‍മറ്റൈറ്റിസ് പോലുളള പൂപ്പല്‍ബാധകള്‍ ചികിത്സിച്ചില്ലെങ്കില്‍ തല ചൊറിച്ചിലിനും മുടി കൊഴിയലിനും കാരണമാകും. ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ്.

ഹെയര്‍സ്റ്റൈലുകള്‍
പോണിടെയ്ല്, തുടങ്ങിയ പുത്തന്‍ ഹെയര്‍സ്റ്റൈലുകള്‍ മുടി കൊഴിയാന്‍ കാരണമാകാറുണ്ട്. ഇത്തരം ഹെയര്‍സ്റ്റൈലുകള്‍ ചെയ്യുമ്പോള്‍ മുടി നന്നായി വലിച്ച് കെട്ടിവയ്ക്കുകയാണ് ചെയ്യുന്നത്. ഇത് മുന്‍ഭാഗത്തെയും ഹെയര്ലൈനിലെയും മുടി നഷ്ടപ്പെടാന്‍ കാരണമാകും.

ഹെയര്സ്പ്രേകള്, ജെല്ലുകള്‍
ഹെയര്സ്പ്രേകള്, ജെല്ലുകള്‍ മുതലായവയുടെ അമിതമായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും മുടി കെഴിച്ചിലിന് കാരണമാവുകയും ചെയ്യും. അതുകൊണ്ട് നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഒരു ഷാംപൂവും കണ്ടീഷണറും തിരഞ്ഞെടുത്ത് അത് മാത്രം ഉപയോഗിക്കുക. പുതിയ പുതിയ ഉത്പന്നങ്ങള്‍ മുടിയില്‍ പരീക്ഷിക്കുന്നത് നിര്‍ത്തുക.

പാരമ്പര്യം
മുടിയുടെ ആരോഗ്യം തീരുമാനിക്കുന്നതില്‍ പാരമ്പര്യം വലിയൊരു ഘടകമാണ്. പുരുഷന്മാരില് മുപ്പതുകളോട് അടുക്കുമ്പോള്‍ തന്നെ കഷണ്ടി പ്രത്യക്ഷപ്പെട്ട് തുടങ്ങും. കഷണ്ടിക്ക് മരുന്നില്ല. പക്ഷെ ചില ചികിത്സകളിലൂടെ കഷണ്ടിയുടെ വ്യാപനം സാവധാനത്തിലാക്കാന്‍ കഴിയും.

മാനസിക പ്രശ്നങ്ങള്‍
മാനിയ, സ്കീസോഫ്രെനിയ, വിഷാദരോഗം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ തലമുടിയില്‍ പിടിച്ച് വലിക്കാറുണ്ട്. ട്രിക്കോടില്ലോമാനിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുമൂലം ചില ഭാഗങ്ങളിലെ മുടി നഷ്ടപ്പെടാന്‍ ഇടയുണ്ട്. കൃത്യമായ ചികിത്സയിലൂടെ ഈ ശീലത്തിന് പരിഹാരം കാണാന്‍ കഴിയും.

ഉറക്കമൊഴിയുന്നത്
മുടിയിഴകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് നന്നായി ഉറങ്ങേണ്ടത് ആവശ്യമാണ്. നമ്മള് ഉറങ്ങുമ്പോഴാണ് മുടിയിലെ കോശങ്ങള്‍ വിശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അധികനേരം ഉറക്കമൊഴിയുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

സമീകൃത ആഹാരം
മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ സമീകൃത ആഹാരം കൂടിയേതീരൂ. വിറ്റാമിനുകള്‍, ഇരുമ്പ്, പ്രോട്ടീനുകള്‍ എന്നിവ മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും.



Click it and Unblock the Notifications