Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
മുടികൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങൾ
യുവത്വം പകുതിയെത്തും മുൻപേ കടന്നുവരുന്ന കഷണ്ടി പലരുടെയും സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നുണ്ട്. മുടി ചീകിക്കഴിയുമ്പോൾ അല്പം സങ്കടത്തോടെ പലരും ആലോചിക്കുന്നുണ്ടാവും മുടികൊഴിച്ചിലിന് എന്താണ് കാരണമെന്ന്.
മുടികൊഴിച്ചിലിനും കഷണ്ടിക്കുമുള്ള പ്രധാനപ്പെട്ട പത്ത് കാരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

മുടി കൊഴിയുന്നുവോ, കാരണം?
ആധുനിക ജീവിത ശൈലിയുടെ സംഭാവനയായ മാനസിക സമ്മർദ്ദം തന്നെയാണ് മുടികൊഴിച്ചിലിന്‍റെ പ്രധാന കാരണം. വലിയൊരു ശതമാനം ചെറുപ്പക്കാരിലും മുടികൊഴിച്ചിലിന് കാരണമാവുന്നത് സമ്മർദ്ദം തന്നെയാണ്. പക്ഷെ സമ്മർദ്ദം മാത്രമാണ് കഷണ്ടിക്ക് കാരണം എന്ന് പറയാനാവില്ല.

മുടി കൊഴിയുന്നുവോ, കാരണം?
നിങ്ങളുടെ കുടുംബത്തിന്‍റെ പാരമ്പര്യവും നിങ്ങളുടെ കഷണ്ടിക്ക് കാരണമായേക്കാം. ഇത്തരം കഷണ്ടിക്ക് പരിഹാരമില്ല എന്നതാണ് യാഥാർത്ഥ്യം. ചിട്ടയായ ജീവിതശൈലി കൊണ്ടും ആഹാര രീതികൾ കൊണ്ടും ഒരു പരിധി വരെ അതിനെ തടഞ്ഞുനിർത്താം എന്നുമാത്രം.

മുടി കൊഴിയുന്നുവോ, കാരണം?
ചിലർക്കെങ്കിലും ദിവസേന ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കുന്ന ശീലമുണ്ട്. എന്നാൽ പഠനങ്ങൾ പറയുന്നത് ദിവസേന ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്നാണ്. അതുപോലെ മുടി സ്ട്രൈറ്റൻ ചെയ്യുന്നതും ചുരുട്ടുന്നതുമൊക്കെ പരിധിവിടുകയാണെങ്കിൽ മുടി കൊഴിയാൻ സാധ്യതയുണ്ട്.

മുടി കൊഴിയുന്നുവോ, കാരണം?
ഗർഭകാലത്തും പ്രസവസമയത്തുമൊക്കെ ഉണ്ടാവുന്ന ഹോർമോണ്‍ വ്യതിയാനങ്ങൾ വലിയ രീതിയിൽ മുടി കൊഴിച്ചിലിന് കാരണമായേക്കാം. തൈറോയിഡ് ഗ്രന്ഥിയിലെ പ്രശ്നങ്ങൾ, ആർത്തവവിരാമം എന്നിവ മൂലമുണ്ടാകുന്ന ഹോർമോണ്‍ പ്രശ്നങ്ങളും മുടി കൊഴിച്ചിൽ രൂക്ഷമാക്കും.

മുടി കൊഴിയുന്നുവോ, കാരണം?
ഷാംപൂ, ഹെയർ കണ്ടീഷനറുകൾ, ഹെയർ ഓയിലുകൾ എന്നിവയിൽ മുടിക്ക് ദോഷം ചെയ്യുന്ന കെമിക്കലുകൾ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ അറ്റം പൊട്ടിപ്പോകുന്നതിനും മുടിയുടെ ബലം കുറക്കുന്നതിനുമൊക്കെ കാരണമാകും. കാലക്രമേണ അത് മുടികൊഴിച്ചിലിനും വഴിവെക്കും.

മുടി കൊഴിയുന്നുവോ, കാരണം?
സമയക്കുറവ് മൂലം ജങ്ക് ഫുഡ് ശീലമാക്കുന്നത് പോഷകക്കുറവിന് കാരണമാകും. മുടിക്ക് വേണ്ട പോഷകങ്ങൾ കിട്ടാതെ വരുമ്പോൾ മുടികൊഴിച്ചിലും കഷണ്ടിയും സംഭവിക്കുന്നത് സ്വാഭാവികം. അതുപോലെ ക്രമം തെറ്റിയ ഭക്ഷണ രീതിയും മുടികൊഴിച്ചിലിന് കാരണമാകാം.

മുടി കൊഴിയുന്നുവോ, കാരണം?
ഓഫീസിലും വീട്ടിലുമുള്ള എയർ കണ്ടീഷണർ ശരീരത്തിന് സുഖം തരുന്നു എന്നത് യാഥാർത്ഥ്യമാണെങ്കിലും നിങ്ങളുടെ തലമുടിക്ക് അതത്ര നല്ലതല്ല. കാലാവസ്ഥയിലുണ്ടാകുന്ന എല്ലാ മാറ്റങ്ങളോടും പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് തലമുടിക്കുള്ളത്. അതിനാൽ മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.

മുടി കൊഴിയുന്നുവോ, കാരണം?
പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകളുടെ മുടികൊഴിച്ചിൽ താരതമ്യേന കുറവും ഒരേ അനുപാതത്തിലുമായിരിക്കും. എന്നാൽ പുരുഷന്മാരിൽ മുടികൊഴുയുന്നത് തലയുടെ പല ഭാഗങ്ങളിലും പല രീതിയിലായിരിക്കും. അതുപോലെ ഓട്ടോ ഇമ്മ്യൂണ്‍ പ്രശ്നങ്ങൾ കൂടുതലായി ബാധിക്കുക പുരുഷന്മാരെ ആയിരിക്കും എന്നതിനാൽ പുരുഷന്മാരിൽ കഷണ്ടിയും കൂടുതലായി കണ്ടുവരുന്നു.

മുടി കൊഴിയുന്നുവോ, കാരണം?
ഉറക്കമില്ലായ്മ കണ്ണുകളിൽ മാത്രമല്ല നിങ്ങളുടെ തലയിലും പ്രതിഫലിക്കും. ഇൻസോംനിയ, നാർകോലെപ്സി തുടങ്ങിയ ഉറക്കസംബന്ധമായ പ്രശ്നങ്ങൾ വൻതോതിൽ മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

മുടി കൊഴിയുന്നുവോ, കാരണം?
ചില മരുന്നുകളുടെ അമിതമായ ഉപയോഗവും മറ്റും മുടികൊഴിച്ചിലുണ്ടാക്കാൻ സാധ്യതയുണ്ട്. അതുപോലെ കീമോതെറാപ്പി പോലുള്ള ചികിത്സകൾ വലിയ രീതിയിൽ മുടികൊഴിയുന്നതിനും കഷണ്ടിക്കും കാരണമാകും.



Click it and Unblock the Notifications
