Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വിന്ററില്‍ മുടി കഴുകുമ്പോള്‍....
വിന്റര്‍ സമയത്ത് ചര്‍മത്തിനെന്ന പോലെ മുടിയ്ക്കും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചര്‍മത്തെ പോലെ മുടിയും വരളും.
മഞ്ഞുകാലത്ത് മുടി കഴുകുമ്പോഴും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മുടി വരണ്ടതാവുക, പൊട്ടിപ്പോവുക തുടങ്ങിയ പ്രശ്നങ്ങള്‍ സാധാരണം.
തണുപ്പാണെന്നു കരുതി ചൂടുവെള്ളത്തില്‍ യാതൊരു കാരണവശാലും മുടി കഴുകരുത്. ഇത് മുടിയെ കൂടുതല്‍ വരണ്ടതാക്കി മാറ്റും.

മഞ്ഞുകാലത്ത് മുടിയും ശിരോചര്‍മവും കൂടുതല്‍ വരണ്ടതാകുവാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ ഓയില്‍ മസാജ് വളരെ പ്രധാനമാണ്. ഇളം ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
ഷാംപൂവിന്റെ ഉപയോഗം മഞ്ഞുകാലത്ത് കുറയ്ക്കുന്നതാണ് നല്ലത്. ഇത് മുടി കൂടുതല്‍ വരണ്ടതാക്കിത്തീര്ക്കും. ഷാംപൂ ഉപയോഗിയ്ക്കുകയാണെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കുക. കൂടെ കണ്ടീഷണറും ഉപയോഗിയ്ക്കാന്‍ മറക്കരുത്.
മുടി കഴുകിയ ശേഷം നല്ലപോലെ ഉണക്കുക. ഹെയര്‍ ഡ്രയര്‍ പോലുള്ളവ മുടിയെ കൂടുതല്‍ വരണ്ടതാക്കും. കാറ്റേറ്റു തന്നെ മുടിയുണങ്ങാന്‍ അനുവദിയ്ക്കുന്നതാണ് നല്ലത്. ഉണങ്ങിയ മുടി അഴിച്ചിടാതെ കെട്ടി വയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
