Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടി ചീകുന്നതിലും കാര്യമുണ്ട്
മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും
എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും.
മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്.

ആദ്യമായി വേണ്ടത് മുടിയ്ക്കു ചേര്‍ന്ന ചീപ്പുപയോഗിക്കുകയെന്നതാണ്. വല്ലാതെ അടുത്തതും അകന്നതുമായ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. എന്നാല്‍ വല്ലാതെ ചുരുണ്ട മുടിയുള്ളവരാണെങ്കില്‍ അല്പം അകലമുള്ള പല്ലുകളുള്ള ചീപ്പുപയോഗിക്കാം.
ചീപ്പിനു പകരം ഹെയര്‍ ബ്രഷുകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ മുടി തീരെ കട്ടി കുറഞ്ഞതും അറ്റം പിളരാനുള്ള പ്രവണതയുള്ളതുമാണെങ്കില്‍ ഹെയര്‍ ബ്രഷുകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
മുടി മുകളില്‍ നിന്നാണ് എല്ലാവരും ചീകുക. എന്നാല്‍ ജട പിടിച്ച മുടിയാണെങ്കില്‍ ജട വേര്‍പെടുത്തിയ ശേഷം മാത്രം മുടി ചീകുക.
ചുരുണ്ട മുടി പെട്ടെന്നു ജട പിടിക്കാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. ഇത്തരം മുടി കുറേശെ വീതമെടുത്ത് ചീകുന്നതായിരിക്കും നല്ലത്.
നനഞ്ഞ മുടി യാതൊരു കാരണവശാലും ചീകരുത്. ഇത് മുടി ജട പിടിക്കാനും പൊട്ടിപ്പോകാനും കാരണമാകും.
പുരുഷന്മാര് മിക്കവാറും പുറകിലോട്ട് മുടി ചീകുന്നവരാണ്. എന്നാല്‍ അടുപ്പിച്ച് ഇങ്ങനെ ചീകുന്നത് കഷണ്ടിയുണ്ടാകാന്‍ കാരണമാകും.
ചീപ്പ് തലയോടില്‍ വല്ലാതെ അമര്‍ത്തുകയും ചെയ്യരുത്. ഇത് മുടിവേരുകളുടെ ബലം കുറയ്ക്കും. ഇതുപോലെ മൂര്‍ച്ചയേറിയ പല്ലുകളുള്ള ചീപ്പുപയോഗിക്കുകയും ചെയ്യരുത്.



Click it and Unblock the Notifications
