Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുടിത്തുമ്പ് പിളരാതെ സൂക്ഷിക്കൂ
മുടിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുടിയുടെ തുമ്പ് പിളരുന്നത്. നല്ല മുടിയുള്ളവര്‍ക്കു പോലും ഈ പ്രശ്നം ചിലപ്പോള്‍ ഉണ്ടാകാം. മുടിത്തുമ്പു പിളരുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
മുടിയുടെ തുമ്പ് പിളരുന്നത് ഒഴിവാക്കാന്‍ ചില വഴികളുണ്ട്. ഇതേക്കുറിച്ച് അറിയൂ.

യാത്ര ചെയ്യുമ്പോഴും മറ്റും മുടി അഴിച്ചിടുന്നത് മുടിയുടെ തുമ്പു പിളരുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. മുടിത്തുമ്പു പിളരുക മാത്രമല്ല, കാറ്റില്‍ മുടി ജട പിടിയ്ക്കുകയും ചെയ്യും. മുടി വരണ്ടുപോകാനുള്ള ഒരു കാരണം കൂടിയാണിത്.
മുടി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് കെട്ടി വയ്ക്കേണ്ടതും വളരെ പ്രധാനം. കിടക്കുമ്പോള്‍ മുടി അഴിച്ചിടുന്നത് മുടത്തുമ്പു പിളരാനുള്ള കാരണങ്ങളില്‍ പ്രധാനമാണ്.
മുടിയുണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിത്തുമ്പു പിളരാനുള്ള ഒരു പ്രധാന കാരണമാണ്. ചൂടുകാറ്റ് ശക്തിയില്‍ മുടിയിലേക്ക് അടിയ്ക്കുമ്പോള്‍ മുടിത്തുമ്പു പെട്ടെന്ന് പിളരും. മുടി സ്വാഭാവികരീതിയില്‍ ഉണക്കുകയാണ് നല്ലത്.
മുടി കൂടിയ ചൂടില്‍ അയേണ്‍ ചെയ്യുന്നതും മുടിത്തുമ്പു പിളരാനുള്ള ഒരു പ്രധാന കാരണം തന്നെയാണ്. മുടി അയേണ്‍ ചെയ്യണമെങ്കില്‍ തന്നെ മിതമായ ചൂടില്‍ ചെയ്യുക.
ഷാംപൂവിന്റെ അമിത ഉപയോഗവും മുടിത്തുമ്പു പിളരാന്‍ ഇടയാക്കും. മുടി വരളുമ്പോള്‍ മുടിയുടെ തുമ്പു പിളരുന്നതാണ് ഇതിന് കാരണം. ഷാംപൂ ഉപയോഗം പരിമിതപ്പെടുത്തുക. ഹെര്‍ബല്‍ രീതികള്‍ പരീക്ഷിക്കുന്നതായിരിക്കും നല്ലത്.
മുടിത്തുമ്പ് ഇടയ്ക്ക് വെട്ടുന്നതും മുടി പിളരുന്നത് ഒഴിവാക്കും.



Click it and Unblock the Notifications
