Latest Updates
-
2026 ഗുരു പ്രദോഷ വ്രതം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ പൂജാ സമയം ഇതാ -
കേരളത്തിൽ വീണ്ടും മഴക്കെടുതി ഭീഷണി; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം -
ഇന്ന് രവി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും ശുഭകരമായ സമയം, അറിയേണ്ടതെല്ലാം -
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്സ്: ഓഫറുകൾക്കൊപ്പം ചർമ്മവും സുരക്ഷിതമാക്കാം; വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഐബിപിഎസ് പിഒ പരീക്ഷാ തയ്യാറെടുപ്പ്: പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ശ്രദ്ധ കൂടും, വിജയം ഉറപ്പ്! -
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ
മുടി കഴുകുമ്പോള്‍ ശ്രദ്ധിക്കാന്‍...
തിളക്കവും മിനുസവുമുള്ള മുടി എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. എന്നാല്‍ മുടിയെ ഇത്തരത്തില്‍ ആകര്‍ഷകമാക്കുന്നത് അല്പം പരിശ്രമം ആവശ്യമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ തലമുടി മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ശരിയായ രീതിയിലുള്ളതല്ല നിങ്ങളുടെ മുടി സംരക്ഷണം എന്നതാണ്.
മുടികൊഴിച്ചില്‍, മുടി പൊട്ടിപ്പോകുക, പിളര്‍ന്ന് പോവുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ മുടി കഴുകിയതിന് ശേഷമുള്ള പരിചരണക്കുറവ് മൂലം സംഭവിക്കുന്നവയാകും. മുടി കഴുകിയ ശേഷം തകരാറ് സംഭവിക്കാതെയും, എണ്ണമെഴുപ്പ് അനുഭവപ്പെടാതെയും മുടിയെ ആകര്‍ഷകമാക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

അമര്‍ത്തി ചീകാതിരിക്കുക -
മുടിയില്‍ അമര്‍ത്തി ചീകുന്നത് വഴി തലമുടി പൊട്ടാനും, പിളരാനും ഇടയാകും. മുടിക്ക് തകരാറ് വരാതിരിക്കാന്‍ അധികം ബലം പ്രയോഗിക്കാതെ ചീകുക. നനഞ്ഞ മുടിയില്‍ പ്രത്യേകിച്ചും.

ഡ്രൈയര്‍
മുടി ഉണക്കാനായി ഡ്രൈയര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇതില്‍ നിന്ന് വരുന്ന ചൂടുള്ള കാറ്റ് മുടിയുടെ പുറം പാളിക്ക് തകരാറുണ്ടാക്കും. കൂടാതെ മുടി വരളുന്നതിനും, താരനും ഇത് കാരണമാകും.

യോജിക്കുന്ന ചീപ്പ്
തലമുടിക്ക് അനുയോജ്യമായ ചീപ്പ് ഉപയോഗിക്കുക. നൈലോണിലോ, പ്ലാസ്റ്റിക്കിലോ നിര്‍മ്മിച്ചവയാണ് അനുയോജ്യം.

സൂര്യപ്രകാശത്തെ തടയുക
ചുരുണ്ട തലമുടിയുള്ളവര്‍ കുളി കഴിഞ്ഞ ഉടനേ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക.

വിരലുകളുപയോഗിച്ച് മുടി വിടര്‍ത്തുക
നനഞ്ഞ മുടി ചിതറിയതും, ഉണങ്ങിയ മുടിയെ അപേക്ഷിച്ച് മൂന്ന് മടങ്ങ് ദുര്‍ബലവുമാണ്. വിരലുകളുപയോഗിച്ച് മുടിയിഴകള്‍ വേര്‍തിരിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി തലയോട്ടി മസാജ് ചെയ്യപ്പെടുകയും, മുടികൊഴിച്ചില്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.

മുടിയില്‍ എണ്ണ പുരട്ടുമ്പോള്‍
മുടി മലിനമാക്കുകയും, സ്റ്റൈലിനെ ബാധിക്കുന്നതുമാണ് എണ്ണയുടെ ഉപയോഗം. കൂടാതെ മുടിയില്‍ പൊടിപുരളാനും ഇത് കാരണമാകും. അഥവാ മുടിയില്‍ എണ്ണ തേക്കണമെങ്കില്‍ അത് തലേ രാത്രി തേച്ച് രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇതുവഴി മുടിയെ തിളക്കമുള്ളതും ആരോഗ്യപൂര്ണ്ണവുമാക്കാം.

റബ്ബര്‍ ബാന്‍ഡുകള്‍ വേണ്ട
നനഞ്ഞ മുടി ദുര്‍ബലമാണ്. അതുകൊണ്ട് മുടി അധികം കടുപ്പത്തില്‍ റബര്‍ബാന്‍ഡുകള്‍ ഉപയോഗിച്ച് കെട്ടാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് മുടിവേരുകളെ ദുര്‍ബലമാക്കുകയും, മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.

മുടി മെടയാതിരിക്കുക
മുടി കെട്ടുന്നത് പോലെ തന്നെ ദോഷകരമാണ് നനഞ്ഞ മുടി പിന്നിയിടുന്നത്. ഇത് മുടി സ്വഭാവികമായ ഉണങ്ങുന്നതിന് തടസമാകും.

മുടി ചീകാതിരിക്കുക
നനഞ്ഞ മുടി ചീകുന്നത് നല്ലതല്ല. കൂര്‍ത്ത അഗ്രമുള്ള ചീപ്പ് നനഞ്ഞ മുടി പൊട്ടിപ്പോകുന്നതിനിടയാക്കും. അതിനാല്‍ ചീകുന്നുവെങ്കില് വലിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുക.

മസാജിങ്ങ് ഒഴിവാക്കുക
മുടിയില്‍ ഷാംപൂ ചെയ്തതിന് ശേഷം മസാജ് ചെയ്യരുത്. മുടി നനഞ്ഞ് മൃദുലമായിരിക്കുന്ന അവസ്ഥയില്‍ മസാജ് ചെയ്യുന്നത് കൊഴിയാനും, പൊട്ടിപ്പോകാനുമിടയാക്കും. വൃത്തിയും ആരോഗ്യവുമുള്ള മുടി ലഭിക്കാന്‍ മുടി ഉണങ്ങിയതിന് ശേഷം മാത്രം മസാജ് ചെയ്യുക.



Click it and Unblock the Notifications
