Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
കട്ടി കൂടിയ മുടിയെ മെരുക്കാന്‍
തെങ്ങിന്‍പൂക്കുല പോലെ നില്ക്കുന്ന മുടിക്കായി കൊതിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. പക്ഷേ കട്ടപിടിച്ച് നില്ക്കുന്ന മുടി കുഴപ്പത്തിലാക്കുന്നവരുമുണ്ട്. അവരുടെ ക്ലേശങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മുടിയുടെ വഴക്കം നഷ്ടമാകും, മുടിയുടെ കനം കാരണം തലവേദനയും വരാം. ഏത് നിമിഷവും ഒരു കഷ്ണം മുടി നിങ്ങളുടെ വായിലേയ്ക്ക് കടന്നുവരാനും സാധ്യതയുണ്ട്. രാവിലെ നനച്ച തല മുടി ഒരു ബണ്‍ പോലെ കെട്ടിവെച്ചാല്‍ രാത്രിയായാലും അത് നനഞ്ഞു തന്നെ ഇരിക്കും. എത്ര ശ്രദ്ധിച്ചാലും നിങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയെടുക്കുമ്പോള്‍ നിങ്ങളുടെ തലമുടിയുടെ സ്ഥാനം ഫ്രെയിമിന് വെളിയിലായിരിക്കും.
ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെയും അലട്ടുന്നുണ്ടോ. എങ്കില്‍

ഈ പ്രശ്നം പരിഹരിക്കുവാന്‍ ഉടനെന്തെങ്കിലും ചെയ്യണം. ഇടതൂര്‍ന്ന മുടി തീര്‍ച്ചയായും ചന്തം നല്‍കുന്നുണ്ട്. പക്ഷേ ഇതിനോട് ചേര്‍ന്ന് വരുന്ന പ്രശ്നങ്ങള്‍ക്ക് അത്ര ചന്തമുണ്ടാവണമെന്നില്ല. സ്ട്രെയിറ്റണ്‍ ചെയ്യാമെന്ന് വെച്ചാല്‍ അവിടെയും പ്രശ്നമുണ്ട്. മുടിക്ക് നല്ല നീളം വരും. വിയര്‍പ്പൊഴുക്കല്‍ മിച്ചം. ഇടതിങ്ങിയ മുടി കണ്ട് സുഹൃത്തുക്കള്‍ നിങ്ങളെ നോക്കി അസൂയപ്പെട്ടേക്കാം എത്ര നല്ല മുടിയെന്ന് പറഞ്ഞ്. പക്ഷേ നമുക്കല്ലെ അറിയൂ ഈ മുടിയുള്ളതിന്റെ കഷ്ടപ്പാട്. ബ്യൂട്ടി പാര്‍ലറില്‍ പോയി മുടിയൊന്ന് ഭംഗിയാക്കാമെന്നു വെച്ചാല്‍ അവിടയെുള്ളവര്ക്കും കഷ്ടപ്പാട്. കനം കൂടിയ മുടി എങ്ങനെയാണ് ഒന്ന് ഒതുക്കുക. അവര്‍ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ട വരും നിങ്ങളുടെ മുടി ഒരു പരുവത്തിലാക്കിയെടുക്കുവാന്.മുടിയെ ഒന്ന് മെരുക്കണമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കൂ.
1)ഭംഗിയുള്ള അടുക്കുകളുണ്ടാക്കുക
മുടി അലങ്കാരവിദഗ്ദരുടെ അടുത്ത് പോകുമ്പോള്‍ മുടി അടുക്കാക്കി വെയ്ക്കുന്ന വിദ്യ പരീക്ഷിച്ചുനോക്കൂ. മുടിയുടെ കനം കൊണ്ടുള്ള ബുദ്ധിമുട്ടിന് ഒരു പരിധിവരെ പരിഹാരമാകും. മുടിക്ക് വ്യത്യസ്ത നീളമായതിനാല്‍ അത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ആശ്വാസകരമായി തോന്നും.
2)ഷാംപൂ ഏത് വേണം
മുടിക്ക് ചേരുന്ന ഷംപൂ വേണം വാങ്ങുവാന്‍. ചില ഷാംപൂ ഇടതിങ്ങിയ മുടി വരാന്‍ ആഗ്രഹിക്കുന്നവര്ക്കുള്ളതായിരിക്കും. കനം കൂടിയ മുടിക്കുള്ള ഷാംപൂ ചോദിച്ച് വാങ്ങുക.തലമുടിയിലേക്കുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കണം. അത് തന്നെ വലിയ ആശ്വാസമായിരിക്കും.
3)നീളനാക്കുക
മുടി നീളനെ ഇരുന്നാല്‍ തന്നെ കനത്ത മുടി കൊണ്ടുള്ള പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാം. നീളം കുറഞ്ഞ് കനത്തിലുള്ള മുടി ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കാം. കനമുള്ള മുടി നീളനെ ഇരുന്നാല്‍ നല്ല ഭംഗിയാണ്. മുടി മുഖത്തേക്ക് വീഴുന്നത് തടയുകയും ചെയ്യും.
4)ധൈര്യപ്പെടുക
മുടി സ്ട്രെയിറ്റന്‍ ചെയ്യാന്‍ ധൈര്യമുണ്ടാവണം. സ്ട്രെയിറ്റണ്‍ ചെയ്താല്‍ എങ്ങനെയിരിക്കും നിങ്ങളുടെ മുഖം എന്നൊക്കെയുള്ള ആകുലതകള്‍ ഉണ്ടായേക്കാം. പക്ഷേ ചെയ്യണം. സ്ട്രെയിറ്റണ്‍ ചെയ്താല്‍ കട്ടിയുളള മുടി കൊണ്ടുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാം.
5)കെട്ടിവെയക്കുക
മുടി കെട്ടി വെയ്ക്കുന്നത് നല്ലതാണ്. മുടി വായിലേയക്കും മുഖത്തേക്കും വീഴുന്നത് ഒഴിവാക്കാം. പെട്ടെന്നുണ്ടാകുന്ന കാറ്റില്‍ മുടി പാറിപ്പറക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. മുടിയില്‍ എന്തെങ്കിലും ജെല്ലോ, ഹെയര്‍ സ്പ്രേയോ ഉപയോഗിക്കുക.



Click it and Unblock the Notifications
