Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വേനലില്‍ പുരുഷനും വേണം മുടി സംരക്ഷണം
വേനല്‍ക്കാലത്ത് മുടി സംരക്ഷണം വളരെ പ്രധാനമാണ്. ചൂടിലും പൊടിയിലും മുടിയില്‍ അഴുക്കേറാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും വേനല്‍ക്കാലത്ത് മുടിസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കേണ്ടതുണ്ട്.
വേനല്‍ക്കാലത്ത് പുരുഷന്മാര് മുടി സംരക്ഷിക്കേണ്ടതെങ്ങനെയെന്നു നോക്കൂ.

ദിവസവും തല കുളിയ്ക്കുക എന്നതാണ് പ്രധാനം. കഴിയുമെങ്കില്‍ രണ്ടു നേരവും. ഇത് വിയര്‍ക്കും ചെളിയും കുറയ്ക്കാന്‍ സഹായിക്കും.
ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും മുടി ഷാംപൂ ചെയ്യണം. ഷാംപൂവിലെ കെമിക്കലുകളെ ഭയമെങ്കില്‍ ഹെര്‍ബല്‍ രീതികള്‍ ഉപയോഗിക്കാം. ഷാംപൂ ചെയ്താല്‍ കണ്ടീഷണര്‍ ഉപയോഗിക്കുകയും വേണം. ഇത് മുടി വല്ലാതെ വരളാതെ കാത്തുസൂക്ഷിക്കും.
കുൡച്ച ഉടനെ പൊടിയില്‍ പോകുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ മുടിയില്‍ പെട്ടെന്ന് അഴുക്കാകുന്നു.
മുടിയില്‍ ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ക്ലോറിന്‍ വെള്ളമാണ് ലഭിക്കുന്നതെങ്കില്‍ അല്പനേരം പിടിച്ചു വച്ചാല്‍ ക്ലോറിന്‍ കുറയും.
ആഴ്ചയില്‍ ഒന്നോ രേേണ്ടാ ദിവസം മുടിയില്‍ ഓയില്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. തലയോടിന് തണുപ്പു നല്‍കാനും ഇത് സഹായിക്കും.
അമിതമായ സൂര്യപ്രകാശം മുടിയ്ക്കു ദോഷം ചെയ്യും. തലയില്‍ തൊപ്പി ധരിക്കുക, ഹെയര്‍ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക എന്നിവയാണ് ചില പരിഹാരങ്ങള്‍.
മുടി അധികം വളര്‍ന്നാല്‍ ചെളി പിടിക്കാന്‍ സാധ്യത കൂടുതലാണ്. മുടി വെട്ടിയൊതുക്കി വയ്ക്കുക.
വേനല്‍ക്കാലത്ത് മുടി കൊഴിയാനുള്ള സാധ്യത കൂടുതലാണ്.കളറിംഗ് തുടങ്ങിയവ കഴിവതും ഒഴിവാക്കണം.



Click it and Unblock the Notifications
