Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
മുടിയഴകിന് മസാലകള്‍!!
ഭക്ഷണത്തിന്റെ സ്വാദ് കൂട്ടുന്നവയാണ് സുഗന്ധവ്യജ്ഞനങ്ങള്‍. ഓരോ സുഗന്ധദ്രവ്യത്തിനും വേറിട്ട ഗുണവും സൗരഭ്യവും ഉപയോഗങ്ങളുമുണ്ട്. ചില സുഗന്ധവ്യഞ്ജനങ്ങള്‍ തീവ്രതകുറഞ്ഞതാവും ചിലതാകട്ടെ തീവ്രവും. ഭാരതത്തിന്റെ പാചകകലയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ത്യന്‍ ഭക്ഷണത്തിന്റെ സ്വാദ് തന്നെ അതിലുപയോഗിച്ചിരിക്കുന്ന കൂട്ടുകളാണ്. വളരെ ഉയര്‍ന്ന രീതിയിലുള്ള ഉത്പാദനവും ഉപഭോഗവും കാരണം ഇന്ത്യ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നാണ് അറിയപ്പെടുന്നത് തന്നെ.
പാചകത്തിനും ആരോഗ്യപരമായ കാര്യങ്ങള്‍ക്കും മാത്രമല്ല സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിലും ഇവയ്ക്ക് പങ്കുണ്ട്. ഉദാഹരണമായി മഞ്ഞളിന് ചര്‍മ്മം വൃത്തിയാക്കുന്നതിനും നിറം പകരുന്നതിനും കഴിയും. ഇതുപോലെ മുടിക്ക് ആരോഗ്യം നല്കുന്ന സുഗന്ധദ്രവ്യങ്ങളുമുണ്ട്. ഇവ മുടിയുടെ വേരുകള്‍ ബലപ്പെടുത്തുകയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ചിലവ മുടിക്കൊഴിച്ചിലിനെ തടസ്സപ്പെടുത്തും.
മുടി കൊഴിച്ചില്‍ തടയുന്നതിനും വളര്‍ച്ച കൂട്ടുന്നതിനും ഉപയോഗിക്കാവുന്ന സുഗന്ധ വ്യഞ്ജനങ്ങള്‍

1)കറി വേപ്പില
നമ്മുടെ നാട്ടിലെ മിക്ക സുന്ദരികളുടേയും നീണ്ടുവളര്‍ന്ന സമൃദ്ധിയായ മുടിക്ക് പിന്നിലെ രഹസ്യം കറിവേപ്പിലയാണ്. കറികളില്‍ സ്വാദ് കൂട്ടുന്ന കറിവേപ്പില മുടി നീട്ടും വെയ്ക്കുന്നതിനും തഴച്ച് വളരുവാനും നല്ലതാണ്. കുറച്ച് കറിവേപ്പിലയെടുത്ത് വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. പാത്രത്തിന് മുകളില്‍ കറുത്ത വസ്തു രൂപപ്പെടുന്നത് വരെ തീ കത്തിക്കുക. അരിച്ചെടുത്ത ശേഷം ഈ എണ്ണ ഉപയോഗിക്കു. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് പതിവായി ചെയ്യണം. ഒരു സംശയവും വേണ്ട നിങ്ങളുടെ മുടി വളരുമെന്നുറപ്പ്.

2)കരിഞ്ചീരകം
ഭക്ഷണം രുചികരമാക്കുന്ന കരിഞ്ചീരകം മുടിക്കും, ചര്‍മ്മത്തിനും ആരോഗ്യത്തിനും നല്ലതുതന്നെ. രോമമൂലത്തിലുള്ള ചെറുഗ്രന്ഥികളെ ബലപ്പെടുത്തുകയും മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മുടി കൊഴിയുന്നത് തടയുവാനും നല്ലതാണ്.

3)മഞ്ഞള്‍
ഒട്ടേറെ ഉപയോഗങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. മുറിവുകള്‍ ഉണക്കാനുള്ള മരുന്നായും. ചര്മ്മസംരക്ഷകനായുമെല്ലാം മഞ്ഞള്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. മുടിയുടെ കാര്യത്തിലും മഞ്ഞള്‍ ഹീറോ തന്നെ. തലയോടിനെ പുനരുജ്ജീവിപ്പിക്കുവാനും മുടി തഴച്ചുവളരുന്നതിനും ഇത് സഹായിക്കും. താരന് കുറയ്ക്കുവാനും നല്ലതാണ്. അതുകൊണ്ട്തന്നെ താരന് മൂലമുള്ള മുടി കൊഴിച്ചില്‍ അകറ്റാം. മഞ്ഞള്‍ കുഴമ്പ് രൂപത്തില്‍ അരച്ച് തലയിലിടുകയോ എണ്ണയ്ക്കൊപ്പം ചേര്‍ത്ത് പുരട്ടുകയോ ആവാം. 20-30 മിനിറ്റ് തലയില്‍ ഇട്ട ശേഷം കഴുകിക്കളയുക. നല്ലഫലം കിട്ടണമെങ്കില്‍ തുടര്‍ച്ചയായി ഉപയോഗിക്കണം.

4)കുരുമുളക്)
കറുത്ത കുരുമുളകും, ചുവന്ന കുരുമുളകും ഒരു പോലെ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നതാണ്. ജൈവികവിഷമായ കുരുമുളകിന് മുടിയുടെ വളര്‍ച്ച കൂട്ടുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കഴിയും. തലയോട്ടിയിലെ രക്തപ്രവാഹം കൂട്ടി മുടിയുടെ വളര്‍ച്ച കൂട്ടും.

5)റോസ്മേരി
സൂപ്പിലും സേവറിയിലും രുചിവരുത്തുവാനായി ഉപയോഗിക്കുന്ന ഒരു സുഗന്ധച്ചെടിയാണ് റോസ്മേരി. മുടി തഴച്ച് സമൃദ്ധമായി വളരുന്നതിന് സഹായിക്കും. മുടിയുടെ രോമമൂലത്തിലുള്ള ചെറുഗ്രന്ഥികളുടെ വളര്‍ച്ചയക്കും സഹായകമാണ്. താരന് അകറ്റവാനും നല്ലതാണ്.



Click it and Unblock the Notifications
