Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
പുരുഷന്മാര്ക്ക് മുടിസംരക്ഷണത്തിന്
കേശസംരക്ഷണം സ്ത്രീകളുടെ കുത്തകയായാണ് അറിയപ്പെടുന്നതെങ്കിലും മിക്ക പുരുഷന്മാരും ഇന്ന് തങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധാലുക്കളാണ്. മുടിയുടെ അഴകും നിറവും നിലനിര്‍ത്തുന്നതിന് പരിപോഷണം അത്യാവശ്യമാണ്. വെറുതെ ഷാംപൂ തേച്ചതുകൊണ്ട് മാത്രം മുടിയിഴകള്‍ സംരക്ഷിക്കാനാവില്ല.മുടിയുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് നിരന്തരമായ പരിചരണം അത്യന്താപേക്ഷിതമാണ്.
തലയില്‍ ദിവസവും വെളിച്ചെണ്ണ തേയ്ക്കുന്നത് മുടിയുടെ വളര്‍ച്ചയെ സഹായിക്കും. ചെറുചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കും, ഒപ്പം മുടി തഴച്ച് വളരുകയും ചെയ്യും. തലയില്‍ രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും മസാജിംഗ് സഹായകരമാണ്. ഓയിലി, ഡ്രൈ, നോര്‍മല്‍ എന്നിങ്ങനെ മൂന്നായി മുടിയെ തിരിക്കാം.

ഇതില്‍ ഏത് കാറ്റഗറിയിലാണ് നിങ്ങളുടെ മുടി എന്നറിഞ്ഞ് വേണം ഉപയോഗിക്കുന്ന ഷാംമ്പൂ, ഓയില്‍, കണ്ടീഷനര്‍... എന്നിവ നിശ്ചയിക്കുവാന്‍. പുരുഷന്മാരുടെ കേശസംരക്ഷണത്തിനുള്ള ചില വഴികള്‍ താഴെ പറയുന്നു. പതിവായി മുടി കഴുകുന്നത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. ഏതെങ്കിലും ചര്‍മ്മരോഗവിദഗ്ദനെ കണ്ട് തലമുടിക്ക് അനുയോജ്യമായ ഷാംപൂ വാങ്ങുക.
ഇടയ്ക്കിടെ ഷാംപൂവില്‍ മാറ്റം വരുത്തരുത്. ഏത് ഷാംപൂ ഉപയോഗിച്ചാലും അതിന്റെ ഫലം കണ്ടുതുടങ്ങുവാന്‍ ദിവസങ്ങള്‍ എടുക്കും. അതിനിടയില്‍ ഷാംപൂ മാറ്റുന്നത് വിപരീതഫലമായിരിക്കും നല്‍കുക. ദിവസങ്ങള്‍ ഉപയോഗിച്ചിട്ടും ഗുണം ലഭിച്ചില്ലെങ്കില്‍ മാത്രം ഷാംപൂ മാറ്റുക. തലമുടിയില്‍ എണ്ണമയം നിലനിര്‍ത്തുക. ഓയില്‍ ഉപയോഗിക്കുന്നത് ശീലമാക്കുക, രാത്രിയില്‍ എണ്ണ പുരട്ടി കിടക്കുക.
അതിന് സാധിച്ചില്ലെങ്കില്‍ തല കഴുകുന്നതിന് മൂന്ന് മണിക്കൂര്‍ മു്മ്പെങ്കിലും എണ്ണ തേയ്ക്കുക. കണ്ടീഷനര്‍ ഉപയോഗം ശീലമാക്കുക. മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുവാന്‍ കണ്ടീഷനര്‍ ഗുണം ചെയ്യും. മുടി ഉണക്കുക. ഷാംപൂ ഉപയോഗിച്ച് കഴുകിയ ശേഷം മുടി നന്നായി ഉണക്കുക. അനുയോജ്യമായ ഏത് രീതിയും ഇതിന് അവലംഭിക്കാം. മുടി കൊഴിച്ചില്‍ അകറ്റുവാനായി ഉണക്കിയ മുടി ചീകിയൊതുക്കുക.
പോസ്റ്റ് ഷവര്‍ കണ്ടീഷനര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. നരച്ച തലമുടിയാണ് ഇന്നത്തെ പല യുവാക്കളുടേയും പ്രശ്നം. ഡൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. ഡൈ ഉപയോഗിക്കാതിരിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഹെര്‍ബല്‍ അല്ലെങ്കില്‍ ഓര്‍ഗാനിക് ഡൈ തിരഞ്ഞെടുക്കുക. രാസപദാര്‍ത്ഥങ്ങളടങ്ങിയ ഡൈകള്‍ ഒഴിവാക്കുക. ഒരു വിദഗ്ദന്റെ അഭിപ്രായം തേടുന്നതും നല്ലതാണ്.



Click it and Unblock the Notifications
