Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഈറന്‍ മുടി കെട്ടി വച്ചാല്‍
കുളി കഴിഞ്ഞാല്‍ ഉണങ്ങാതെ മുടി കെട്ടി വയ്ക്കരുതെന്ന് മുത്തശിമാര്‍ പറയും. മുത്തശിമാരുടെ വാക്ക് സത്യം തന്നെയാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്നതു തന്നെ കാര്യം.
നനഞ്ഞ മുടി കെട്ടി വച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ ചി്ല്ലറയല്ല. ഇത് മുടിയുടെ വേരുകളെ ദുര്‍ബലമാക്കും. മുടി പെട്ടെന്നു കൊഴിഞ്ഞു പോകാന്‍ ഇട വരുത്തും.

ഈറന്‍ മുടി ചീകുന്ന ശീലമുള്ളവരുണ്ട്. മുടി ജട പിടിയ്ക്കാനും പൊട്ടിപ്പോകാനും ഇത്തരം അവസരങ്ങളില്‍ സാധ്യത കൂടുതലാണ്. ഇതു മാത്രമല്ല, നനഞ്ഞിരിയ്ക്കുന്ന മുടി ദുര്‍ബലമായതു കൊണ്ട് പകുതി വച്ചു പൊട്ടിപ്പോകാനും അറ്റം പിളരാനുമെല്ലാം സാധ്യത കൂടുതലാണ്. ഇത് മുടിയുടെ ഭംഗിയേയും ആരോഗ്യത്തെയും ഒരുപോലെ ബാധിയ്ക്കുകയും ചെയ്യും.
ഉണങ്ങാതെ മുടി കെട്ടിവയ്ക്കുന്നത് താരനുണ്ടാകാനുള്ള ഒരു സാധ്യതയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ മുടിയില്‍ ഈര്‍പ്പവും വിയര്‍പ്പുമെല്ലാം അടിഞ്ഞു കൂടും. ഇത് ശിരോചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടാന്‍ ഇടയാക്കും. ഇത് താരനുള്ള ഒരു മുഖ്യ കാരണവുമാകും.
മുടിയുടെ കട്ടി കുറയാനും കഷണ്ടി വരുവാനുമെല്ലാം നനഞ്ഞ മുടി കെട്ടി വയ്ക്കുന്നത് ഇട വരുത്തും. തലയോടില്‍ ചൊറിച്ചിലും അണുബാധയുമെല്ലാം ഉണ്ടാകും.
നനഞ്ഞ മുടി കെട്ടി വയ്ക്കുമ്പോള്‍, പ്രത്യേകിച്ച് മുറുക്കിക്കെട്ടുമ്പോള്‍ ചിലര്‍ക്കെങ്കിലും തലവേദയുമുണ്ടാകും. ഈര്‍പ്പമാണ് ഇതിനു കാരണം.
നനഞ്ഞ മുടി കെട്ടി വയ്ക്കുന്നത് ദുര്ഗന്ധവുമുണ്ടാക്കും. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ നനഞ്ഞ മുടി നല്ലപോലെ ഉണങ്ങിയ ശേഷം മാത്രം കെട്ടി വയ്ക്കുക. മുടിയുടെ വൃത്തിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഇതാണ് ഏറ്റവും ഗുണകരം.



Click it and Unblock the Notifications
