Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മഴവെള്ളം മുടിയ്ക്കു നന്നോ ദോഷമോ?
മഴവെള്ളം പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണെന്നാണു പൊതുവേ പറയാറ്.എന്നാല്‍ ചുവന്ന മഴയും മഞ്ഞ മഴയുമെല്ലാം ഇക്കാര്യത്തിലും മായമുണ്ടോയെന്ന സംശയമുണ്ടാക്കുന്ന ഒന്നാണ്. അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നതും പരിസ്ഥിതി മലിനീകരണവുമൊക്കെയാണ് മിക്കവാറും ഇത്തരം കളര്‍ മഴകള്‍ക്കു പിന്നിലെ കാരണം.
മഴ വെറുതേയൊന്നു നനയാന്‍ ഒരു തവണയെങ്കിലും ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. മഴവെള്ളം മുടിയ്ക്കു നന്നോ അതോ ദോഷമോ എന്നായിരിക്കും മുടിയുടെ കാര്യത്തില്‍ അമിതശ്രദ്ധ കൊടുക്കുന്നവരുടെ ഒരു സംശയം. ചിലരെങ്കിലും മഴ നനഞ്ഞാല്‍ മുടി കൊഴിയുന്നുവെന്ന പരാതിയുമായി വന്നവരുമാണ്.

മഴവെള്ളം ശുദ്ധമാണെങ്കില്‍ ഇത് മുടിയ്ക്കു ദോഷം വരുത്തുന്നില്ല. എന്നാല്‍ ആസിഡ് റെയിന്‍ പോലുള്ളവ പലപ്പോഴും മുടിയ്ക്കു ദോഷങ്ങള്‍ വരുത്തും. ഇവയിലെ കെമിക്കലുകള്‍ തന്നെയാണ് ഇതിന് ഇട വരുത്തുന്നത്. മഴക്കാലത്ത് ആദ്യമഴകളിലായിരിക്കും മിക്കവാറും ഇത്തരം പ്രശ്നങ്ങളുള്ളത്. അതുകൊണ്ട് പുതുമഴ ഒഴിവാക്കുന്നതായിരിക്കും നല്ലത്. തുടര്‍ച്ചയായി മഴ പെയ്താല്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കപ്പെടും. ഇതുകൊണ്ട് മഴക്കാലം തുടങ്ങി അല്പദിവസങ്ങള് കഴിഞ്ഞ് മഴ കൊണ്ടാലും കുഴപ്പമില്ല.
ശുദ്ധമായ മഴവെള്ളം മുടികൊഴിച്ചിലുണ്ടാക്കില്ല.മാത്രമല്ല, ഒരു പരിധി വരെയുള്ള മുടിപ്രശ്നങ്ങളെല്ലാം ഒഴിവാക്കാന്‍ ഇതിന് സാധിയ്ക്കുകയും ചെയ്യും.
മുടി മഴയത്തു നനഞ്ഞാല്‍ ഉണക്കുകയും വേണം. കാരണം അസുഖങ്ങള്‍ വരുത്തുന്നതു മാത്രമല്ല, കൂടുതല്‍ നേരം മുടി നനഞ്ഞിരിക്കുന്നത് മുടിയുടെ വേരുകളുടെ ബലം കുറയ്ക്കുന്നു. ഇത് മുടി കൊഴിഞ്ഞു പോകാന്‍ ഇടയാക്കുകയും ചെയ്യും. മാത്രമല്ല, നനഞ്ഞ മുടി പൊട്ടിപ്പോകാനും സാധ്യത കൂടുതലാണ്.
നല്ല ശുദ്ധമായ മഴവെള്ളം മുടിയ്ക്കു ദോഷം വരുത്തുന്നില്ല. മഴവെള്ളം ശുദ്ധമാണെന്നുറപ്പുണ്ടെങ്കില് ഒന്നു മഴ നനഞ്ഞോളൂ. പ്രകൃതി നമുക്കു നല്കുന്ന ഒരു വലിയ വരദാനമാണിത്.



Click it and Unblock the Notifications
