Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
സവാള കൊണ്ടും മുടിസംരക്ഷണം
സവാള നല്ലൊരു ഭക്ഷ്യവസ്തുവാണ്. മിക്കവാറും ഭക്ഷണസാധനങ്ങളില്‍ ചേര്‍ക്കുന്ന ചേരുവയാണിത്.
എന്നാല്‍ മുടി നല്ലപോലെ വളരാനും സവാള സഹായിക്കുമെന്നറിയാമോ. സവാള കൊണ്ടുണ്ടാക്കാവുന്ന ചില ഹെയര്‍ പായ്ക്കുകളുണ്ട്, മുടി വളര്‍ച്ചയ്ക്കു മാത്രമല്ല, മുടി കൊഴിച്ചിലിനും താരനുള്പ്പെടെയുള്ള പല പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നുമാണ്.
സവാള കൊണ്ടുണ്ടാക്കാവുന്ന ചില ഹെയര്‍ പായ്ക്കുകളെക്കുറിച്ച് അറിയൂ.

സവാളയുടെ നീര് തലയോടില്‍ പുരട്ടുന്നത് നല്ലതാണ്. സവാള അരിഞ്ഞ് മിക്സിയിലോ ബ്ലെന്ററിലോ ഇട്ട് അരയ്ക്കുക. ഈ നീര് തലയോടില്‍ പുരട്ടി നല്ലപോലെ മസാജ് ചെയ്യണം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് തലയില്‍ പൊതിഞ്ഞു വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് മുടി നല്ലപോലെ കഴുകാം.
തലയില്‍ തേയ്ക്കുന്ന എണ്ണയും സവാള നീരും ചേര്‍ത്ത മിശ്രിതവും നല്ലൊന്നാന്തരം ഹെയര്‍ പായ്ക്കാണ്. മുടിയ്ക്ക് തിളക്കം ലഭിക്കാനും മുടി നല്ലപോലെ വളരാനും ഇത് സഹായിക്കും. ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് നല്ലപോലെ മസാജ് ചെയ്യണം. അല്പം കഴിഞ്ഞ് കഴുകിക്കളയാം.
സവാളയുടെ നീരെടുക്കുക. ഇതില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നി ചേര്‍ത്തിളക്കുക. ഇത് തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഷാംപൂ തേച്ചു കഴുകിയ ശേഷം ഇതില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ മുടി കഴുകാം.
അരച്ച സവാള, ബിയര്‍, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിക്കുക. 1 മണിക്കൂറെങ്കിലും ഇത തലയില്‍ വച്ചിരിക്കണം. ഇതിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകാന്‍ ഇത് സഹായിക്കും.
സവാളയുടെ നീരും തേനും ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുന്നതും നല്ലതു തന്നെ. ഇത് ചെറുനാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ കഴുകിക്കളയാം.
അല്പം റമ്മില്‍ അരിഞ്ഞ സവാളയിട്ട് രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് ഈ മിശ്രിതം തലയിലും മുടിയിലും തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.
മുടി വളര്‍ച്ചയ്ക്കും ഭംഗിയുള്ള മുടിയ്ക്കും മാത്രമല്ല, താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലതാണ്.



Click it and Unblock the Notifications
