Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മുടിയ്ക്കും വേണം സണ്‍സ്ക്രീന്‍
ചര്‍മത്തെ ചൂടില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷിയ്ക്കാന്‍ സണ്‍സ്ക്രീന്‍ വളരെ അത്യാവശ്യം തന്നെയാണ്. അല്ലാത്ത പക്ഷം ചര്‍മം കറുക്കാനും കരുവാളിയ്ക്കാനുമെല്ലാം സാധ്യത കൂടുതലുമാണ്.
ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കം സണ്‍സ്ക്രീന്‍ വളരെ അത്യാവശ്യമാണ്. കാരണം കടുത്ത സൂര്യപ്രകാശം മുടിയ്ക്കും ഏറെ ദോഷങ്ങള്‍ വരുത്തും.
മുടിയ്ക്കായി സണ്‍സ്ക്രീന്‍ ലോഷനുകള്‍ ലഭ്യമല്ലെങ്കിലും നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില സണ്‍സ്ക്രീന്‍ ലോഷനുകളുണ്ട്.
മുടിയ്ക്കു ചേര്‍ന്ന ഇത്തരം പ്രകൃതിദത്തമായ സണ്‍സ്ക്രീന്‍ ലോഷനുകളെക്കുറിച്ചറീയൂ,

ഹെന്ന
ഹെന്ന മുടിയുടെ വളര്‍ച്ചയ്ക്കും മുടി നരയ്ക്കാതിരിക്കുന്നതിനും മാത്രമല്ലാ, മുടിയ്ക്ക് സംരക്ഷണം കൊടുക്കുന്നതിനും നല്ലതാണ്. മുടിയില്‍ ഹെന്ന ചെയ്യുമ്പോള്‍ ഒരു പ്രോട്ടീന്‍ വലയം മുടിയ്ക്കു ചുറ്റുമുണ്ടാകുന്നുണ്ട്. ഇത് മുടിയെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും മുടിയ്ക്ക് സംരക്ഷണം നല്‍കും.

എണ്ണ
എള്ളെണ്ണ, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവ സൂര്യപ്രകാശത്തില്‍ നിന്ന് മുടിയ്ക്ക്് സംരക്ഷണം നല്കുന്നവയാണ്. ഇവ മുടി വളര്‍ച്ചയ്ക്കും നല്ലതാണ്.

വൈറ്റമിന്‍ ഇ ഗുളികകള്‍
വൈറ്റമിന്‍ ഇ ഗുളികകള്‍ പൊട്ടിച്ച് ഈ എണ്ണ മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. അല്പസമയത്തിനു ശേഷം കഴുകിക്കളയാം.

തേയില വെള്ളം
തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില്‍ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. മുടിയില്‍ ഷവര്‍ ക്യാപ് വയ്ക്കാം. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും. ഗ്രീന്‍ ടീ നല്ലൊന്നാന്തരം സണ്സ്ക്രീനായി പ്രവര്‍ത്തിയ്ക്കും.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴയുടെ ജെല്ലും മുടിയ്ക്ക് നല്ലൊരു സംരക്ഷണമാണ്.പ്രത്യേകിച്ച് കടുത്ത ചൂടില്‍ നിന്നും വന്നു കഴിഞ്ഞാല്‍ ഇത് തലയില്‍ പുരട്ടുന്നത് ഗുണം നല്‍കും.

ചെമ്പരത്തി ഇല, കറിവേപ്പില
ചെമ്പരത്തി ഇല, കറിവേപ്പില എന്നിവയ്ക്കെല്ലാം സൂര്യപ്രകാശത്തില്‍ നിന്നും മുടിയ്ക്ക് സ്വാഭാവിക സംരക്ഷണം നല്കാന് കഴിവുണ്ട്.



Click it and Unblock the Notifications
