Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
തിളങ്ങും മുടിയ്ക്ക് സ്വാഭാവിക എണ്ണകള്‍
തിളങ്ങുന്ന, ആരോഗ്യമുള്ള മുടി എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ ഇത് ലഭിയ്ക്കുവാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാല്‍ ഫലമുണ്ടായെന്നു വരില്ല.
സ്വാഭാവിക രീതിയില്‍ മുടിയ്ക്കു തിളക്കം നല്കാന് സഹായിക്കുന്ന പല വഴികളുമുണ്ട്. ഇതില്‍ എണ്ണകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.
മുടിയ്ക്കു തിളക്കം നല്കുന്ന ചിലതരം എണ്ണകളെക്കുറിച്ചറിയൂ,

അവോക്കാഡോ
അവോക്കാഡോ, റോസ്മേരി ഓയിലുകളും വെളിച്ചെണ്ണയും കലര്‍ത്തുക. ഇത് മുടിയില്‍ തേച്ച് മസാജ് ചെയ്യണം. ഇത് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

ആവണക്കെണ്ണ
ആവണക്കെണ്ണ തലയില്‍ തേച്ചു പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടിയ്ക്കു തിളക്കം നല്കാന് സഹായിക്കും.

വെളിച്ചെണ്ണ
മുടിയ്ക്കു തിളക്കം നല്കാന് വെളിച്ചെണ്ണ വളരെ നല്ലതാണ്. ഇത് അല്പം ചൂടാക്കി മുടിയില്‍ പുരട്ടുന്നത് മുടിയ്ക്കു തിളക്കം നല്‍കും. മുടിവളര്‍ച്ചയ്ക്കും ഇതു നല്ലതാണ്.

പെപ്പര്‍മിന്റ് ഓയില്‍
പെപ്പര്‍മിന്റ് ഓയില്‍ അല്പം മറ്റേതെങ്കിലും എണ്ണയുടെ കൂടെ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടിയുടെ തിളക്കത്തിന് നല്ലതാണ്.

ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍ മുടിയുടെ തിളക്കത്തിന് ചേര്‍ന്ന മറ്റൊരു എണ്ണയാണ്. ഇത് ടീ ട്രീ ഓയിലുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ബദാം ഓയില്‍
ബദാം ഓയിലില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്കു തിളക്കം നല്‍കാനും മുടി വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ഇതില്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

ഒലീവ് ഓയില്‍
മുടിയ്ക്ക് ഏറ്റവും ചേര്‍ന്നത് ഒലീവ് ഓയിലാണെന്നു പറയാം. ഇത് അല്പം ചൂടാക്കി മുടിയില്‍ പുരട്ടുന്നത് മുടി വളരുവാനും മുടിയ്ക്കു തിളക്കം നല്‍കാനും സഹായിക്കും.

റോസ്മേരി
റോസ്മേരി ഓയിലും മുടി വളര്‍ച്ചയ്ക്കു നല്ലതാണ്. ഇതില്‍ അയേണ്‍, കാല്‍സ്യം, വൈറ്റമിന്‍ ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്കു വളര്‍ച്ചയും തിളക്കവും മാത്രമല്ല, മുടി നരയ്ക്കുന്നത് ഒഴിവാക്കുകയും ചെയ്യും.



Click it and Unblock the Notifications
